ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ഇരട്ടപാളികളുള്ള സ്തരമാണ് പെരികാർഡിയം. പെരികാർഡിയൽ സാക് (സഞ്ചി) എന്നും ഇതറിയപ്പെടുന്നു. വീനക്കാവകൾ (venecavas) (ഊർധ്വമഹാസിര, അധോമഹാസിര), ശ്വാസകോശധമനി, ശ്വാസകോശസിര, മഹാധമനി എന്നീ രക്തക്കുഴലുകളുടെ ചുവടുഭാഗങ്ങളേയും ഈ സഞ്ചി ഉൾക്കൊള്ളുന്നു. ഈ സഞ്ചിയ്ക്കുള്ളിലാണ് ഹൃദയം സ്ഥിതിചെയ്യുന്നത്. ഇരുശ്വാസകോശങ്ങൾക്കും ഇടയിലുള്ള മീഡിയാസ്റ്റിനം എന്ന സ്ഥാനത്ത് ഹൃദയത്തെ സുരക്ഷിതമായി ഈ സഞ്ചി പിടിച്ചുനിർത്തുന്നു.[1] ആന്തര തൊറാസിക് ധമനികളുടെ ശാഖകളായ പെരികാർഡിയോ-ഫ്രെനിക് ശാഖകളിൽ നിന്നാണ് പെരികാർഡിയത്തിനാവശ്യമായ രക്തം ലഭിക്കുന്നത്.[2]

വസ്തുതകൾ പെരികാർഡിയം, Details ...
പെരികാർഡിയം
Thumb
Walls of the heart, showing pericardium at right.
Thumb
Cutaway illustration of pericardial sac
Details
LocationA sac around the heart
ArteryPericardiacophrenic artery
NervePhrenic nerve
Identifiers
LatinPericardium
Greekπερίκάρδιον
Anatomical terminology
അടയ്ക്കുക

ഘടന

പെരികാർഡിയത്തിന് രണ്ട് പാളികളുണ്ട്.

ഫൈബ്രസ് പെരികാർഡിയം

പെരികാർഡിയത്തിന്റെ ഏറ്റവും ബാഹ്യപാളിയാണിത്. വളരെ കട്ടികൂടിയതും ഫൈബ്രസ് കണക്ടീവ് ടിഷ്യൂ (നാരുകല) കൊണ്ട് നിർമ്മിച്ചിട്ടുള്ളതുമായ ഈ ബാഹ്യകവചം ഫൈബ്രസ് പെരികാർഡിയം എന്നറിയപ്പെടുന്നു. ഹൃദയത്തിൽ വളരെക്കൂടുതൽ രക്തം വന്നുനിറയുന്നത് തടയുന്നതും മീഡിയാസ്റ്റിനം എന്ന ഭാഗത്തുതന്നെ ഹൃദയത്തെ നിലനിർത്തുന്നതും ഈ പാളിയുടെ ധർമ്മമാണ്. ശക്തികുറഞ്ഞ സ്റ്റേർണോ-പെരികാർഡിയൽ ലിഗമെന്റുകൾ (സ്നായുക്കൾ) ഈ ബാഹ്യപാളിയെ മാറെല്ലിലേയ്ക്ക് (സ്റ്റേർണം) ബന്ധിപ്പിക്കുന്നു.

സീറസ് പെരികാർഡിയം

പരന്ന എപ്പിത്തീലിയ കോശങ്ങൾ (ആവരണകോശങ്ങൾ) കാണപ്പെടുന്ന, കനം കുറഞ്ഞ കണക്ടീവ് ടിഷ്യൂ (സംയോജകകല) ആണ് ഉൾപ്പാളിയായ സിറസ് പെരികാർഡിയം. സീറസ് പെരികാർഡിയത്തിന് മറ്റെല്ലാ സീറസ് സ്തരങ്ങളേയും പോലെ രണ്ട് ഭാഗങ്ങളുണ്ട്. ബാഹ്യപാളിയായ ഫൈബ്രസ് പെരികാർഡിയത്തോട് ചേർന്നിരിക്കുന്ന ഭാഗമാണ് പരൈറ്റൽ പെരികാർഡിയം. ഹൃദയത്തെ നേരിട്ട് പൊതിയുന്ന ഉൾപ്പാളിയാണ് വിസറൽ പെരികാർഡിയം അഥവാ എപ്പികാർഡിയം. രക്തക്കുഴലുകളെ സ്പർശിക്കാതെ, ഹൃദയത്തെ മാത്രം പൊതിഞ്ഞിരിക്കുന്ന അത്രയും വിസറൽ പെരികാർഡിയപാളിയെ എപ്പികാർഡിയം എന്നും വിളിക്കുന്നു. സീറസ് പെരികാർഡിയത്തെ എപ്പികാർഡിയം ആയി പരിഗണിക്കുന്നത് ഹൃദയത്തിന്റെ ഭാഗമായി പരിഗണിക്കുമ്പോഴാണ്. എന്നാൽ പെരികാർഡിയത്തിന്റെ ഭാഗമായി പരിഗണിക്കുമ്പോൾ ഇത് വിസറൽ പെരികാർഡിയം എന്നറിയപ്പെടുന്നു. പരൈറ്റൽ പെരികാർഡിയത്തിനും വിസറൽ പെരികാർഡിയത്തിനും ഇടയിലുള്ള അറയാണ് പെരികാർഡിയൽ അറ. ഈ അറയിലാണ് സീറസ് പെരികാർഡിയം ഉൽപാദിപ്പിക്കുന്ന പെരികാർഡിയൽ ദ്രവം കാണപ്പെടുന്നത്. പെരികാർഡിയത്തിനുള്ളിൽ ഹൃദയം സങ്കോചവികാസങ്ങൾ നടത്തുമ്പോൾ ഇതരഭാഗങ്ങളുമായുണ്ടാകുന്ന ഘർഷണം കുറയ്ക്കുകയാണ് പെരികാർഡിയൽ ദ്രവത്തിന്റെ ധർമ്മം.

രോഗങ്ങൾ

സീറസ് പെരികാർഡിയത്തിനുണ്ടാകുന്ന വീക്കമാണ് പെരികാർഡൈറ്റിസ്. സാധാരണയായി നെഞ്ചുവേദനയും നിവർന്നുകിടക്കുമ്പോൾ ശരീരത്തിന്റെ പിൻവശത്തേയ്ക്ക് വ്യാപിക്കുന്ന വേദനയുമാണ് മുഖ്യലക്ഷണങ്ങൾ. സാധാരണയായി വൈറസുകളാണ് പെരികാർഡൈറ്റിസിന് കാരണം എങ്കിലും അപൂർവമായി ബാക്ടീരിയകളും രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥ മൂർച്ഛിച്ചാൽ പെരികാർഡിയൽ അറയിൽ ദ്രവം കെട്ടിക്കിടക്കുന്ന പെരികാർഡിയൽ ഇഫ്യൂഷൻ എന്ന അവസ്ഥയുണ്ടാകും. പെരികാർഡിയൽ അറയിൽ ദ്രവമോ രക്തമോ പെട്ടെന്ന് കെട്ടിക്കിടക്കുന്ന അവസ്ഥയാണ് കാർഡിയാക് ടാംപോണേയ്ഡ്. ഇത് ഹൃദയത്തെ അമർത്തുകയും ഹൃദയഅറകൾക്ക് വികസിക്കാൻ കഴിയാതെ രക്തത്തെ ഉൾക്കൊള്ളാനാകാത്ത അവസ്ഥയുണ്ടാകും. ഹൃദയഅറകളോ രക്കക്കുഴലുകളോ മയോകാർഡിയൽ ഇൻഫാർക്ഷൻ വഴി പൊട്ടുന്നതോ വികിരണചികിത്സ മൂലമോ, അപകടങ്ങൾ മൂലമോ ട്യൂമറുകൾ പൊട്ടുന്നതുമൂലമോ ഈ അവസ്ഥയുണ്ടാകാം.[3]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.