ഫ്രിസ്കോ (ടെക്സസ്)
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡെന്റൺ എന്നീ കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഫ്രിസ്കോ'. ഡാളസിൽ പ്രാന്തപ്രദേശമായ ഈ നഗരം 2000നും 2009നും ഇടയിൽ അമേരിക്കയിലെ ഏറ്റവും ജനസംഖ്യാവളർച്ചയുള്ള നഗരവും 2009ൽ അമേരിക്കയിൽ ഏറ്റവും ധൃതഗതിയിൽ വളരുന്ന നഗരവും[3] ആയിരുന്നു. [4] 1990കളുടെ അവസാനം ഡാളസ്-ഫോർട്ട്വർത്ത് മെട്രോപ്ലക്സിന്റെ വടക്കുഭാഗത്തുണ്ടായ ജനസംഖ്യാ വളർച്ച ആദ്യം പ്ലേനോ നഗരത്തിന്റെ വടക്കുഭാഗത്തും പിന്നീട് വടക്കു സ്ഥിതി ചെയ്യുന്ന ഫ്രിസ്കോയിലെയ്ക്കും വന്നതിന്റെ ഫലമായാണ് പ്രധാനമായും ഈ പുരോഗതി. 2000ലെ സെൻസസ് പ്രകാരം 33,714 പേർ വസിച്ചിരുന്ന ഫ്രിസ്കോയിൽ 2010ലെ സെൻസസ് പ്രകാരം 116,989,[5] പേർ വസിക്കുന്നു. ഡാളസിന്റെ മറ്റു വടക്കൻ പ്രാന്തപ്രദേശങ്ങളിലെപോലെ തന്നെ ഡാളസ് ഫോർട്ട്വർത്ത് മെട്രോപ്ലക്സിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കു താമസമൊരുക്കുന്ന ഒരു ബെഡ്റൂം കമ്മ്യൂണിറ്റിയാണ് ഫ്രിസ്കോ.
ഫ്രിസ്കോ (ടെക്സസ്) | |
---|---|
ഫ്രിസ്കോ, ടെക്സസിലെ കോളിൻ കൗണ്ടിയിൽ | |
രാജ്യം | United States |
സംസ്ഥാനം | Texas |
കൗണ്ടികൾ | കോളിൻ, ഡെന്റൺ |
• സിറ്റി കൗൺസിൽ | മേയർ മഹർ മാസോ ജെഫ് ചീനി ബോബ് അലൻ ജോൺ കീറ്റിങ് പാറ്റ് ഫാലൺ ടിം നെൽസൺ സ്കോട്ട് ജോൺസൺ |
• സിറ്റി മാനേജർ | ജോർജ്ജ് പ്യുവർഫോയ് |
• ആകെ | 62.4 ച മൈ (161.6 ച.കി.മീ.) |
• ഭൂമി | 61.8 ച മൈ (160.1 ച.കി.മീ.) |
• ജലം | 0.6 ച മൈ (1.5 ച.കി.മീ.) |
ഉയരം | 774 അടി (236 മീ) |
(2010) | |
• ആകെ | 1,16,989 |
• ജനസാന്ദ്രത | 1,900/ച മൈ (720/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75033-75035 |
ഏരിയ കോഡ് | 972/469/214 |
FIPS കോഡ് | 48-27684[1] |
GNIS ഫീച്ചർ ID | 1336263[2] |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.