മരനായ
ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലുമായി കാണപ്പെടുന്ന ഒരു അപൂർവ്വ തദ്ദേശീയ ജീവി / From Wikipedia, the free encyclopedia
ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലുമായി കാണപ്പെടുന്ന ഒരു അപൂർവ്വ തദ്ദേശീയ ജീവിയാണ് മരനായ[2] അഥവാ കറുംവെരുക്. ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശ ഭീഷണിയുള്ള ജീവിയാണിത്. ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് ഐ.യു.സി.എൻ. കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഇരവികുളം ദേശീയോദ്യാനത്തിലും ചിന്നാർ വന്യജീവി സങ്കേതത്തിലുമാണ് മരനായകളെ പ്രധാനമായും കണ്ടുവരുന്നത്. കറുംവെരുക് എന്നാണ് മലയാളത്തിൽ വിളിച്ചിരുന്നതെങ്കിലും തമിഴ് പേരായ മരനായ എന്നാണ് ഈ ജീവിയെ കുറിക്കാൻ ഇന്ന് പരക്കെ ഉപയോഗിക്കുന്നത്. കീരിവർഗ്ഗത്തിൽ പെടുന്ന ഈ ജീവികളുടെ അടുത്ത ബന്ധുക്കൾ ഹിമാലയൻ യെല്ലോ ത്രോട്ടഡ് മാർട്ടൻ ആണ്[3]. മരനായ 1972-ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം പട്ടിക രണ്ടിന്റെ ഭാഗം രണ്ടിൽ സംരക്ഷിക്കപ്പെട്ട ജീവിയാണ്, സൈറ്റ്സിന്റെ (Convention on International trade in Endangered Species - CITES) അനുബന്ധം 3 പ്രകാരം ഇവയുടെ വിൽപ്പനയും നിരോധിച്ചിരിക്കുന്നു[4]. എന്നിരുന്നാലും ആവാസവ്യവസ്ഥയുടെ നാശം ഇന്നും ഈ ജീവി നേരിടുന്ന പ്രധാന പ്രശ്നമാണ്.
മരനായ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Martes |
Species: | M. gwatkinsii |
Binomial name | |
Martes gwatkinsii (Horsfield, 1851) | |
Nilgiri marten range |