From Wikipedia, the free encyclopedia
ഇന്ത്യയിൽ നിന്നുള്ള പ്രഫഷണൽ വനിതാ ടെന്നിസ് താരമാണ് സാനിയ മിർസ (ജനിച്ചത് 15 നവംബർ 1986[1] ഉറുദു: سانیا مِرزا; ). ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. വിമൻസ് ടെന്നിസ് അസോസിയേഷൻ റാങ്കിങ്ങിൽ അമ്പതിനുള്ളിലെത്തിയും ശ്രദ്ധേയയായി.
Country | ഇന്ത്യ |
---|---|
Born | മുംബൈ, ഇന്ത്യ | 15 നവംബർ 1986
Turned pro | 2003 |
Plays | വലംകൈയ്യ, ഇരുകൈകളും കൊണ്ടുള്ള ബായ്ക്ക്ഹാൻഡ് |
Career prize money | US$ 2,218,434 |
Official web site | http://www.mysaniamirza.com/ |
Career record | W-L / 261–148 |
Career titles | 1 WTA, 14 ITF |
Highest ranking | ന. 27 (27 ഓഗസ്റ്റ് 2007) |
Current ranking | ന. 81 (12 സെപ്റ്റംബർ 2011) |
Australian Open | 3R (2005, 2007) |
French Open | 2R (2007, 2009, 2011) |
Wimbledon | 2R (2005, 2007, 2008, 2009) |
US Open | 4R (2005) |
Olympic Games | 1R (2008) |
Career titles | 12 WTA, 4 ITF |
Highest ranking | ന. 10 (12 സെപ്റ്റംബർ 2011) |
Current ranking | ന. 10 (12 സെപ്റ്റംബർ 2011) |
Australian Open | 3R (2007, 2008, 2010) |
French Open | F (2011) |
Wimbledon | SF (2011) |
US Open | QF (2007) |
Olympic Games | 2R (2008) |
Career titles | 1 |
Australian Open | W (2009) |
French Open | 2R (2007) |
Wimbledon | QF (2011) |
US Open | QF (2007) |
Last updated on: 14 ജൂൺ 2011. |
Medal record | ||
---|---|---|
വനിതാടെന്നിസ് | ||
Representing ഇന്ത്യ | ||
ആഫ്രോ-ഏഷ്യൻ ഗെയിംസ് | ||
2003 ഹൈദരാബാദ് | സിംഗിൾസ് | |
2003 ഹൈദരാബാദ് | വനിതാ ഡബിൾസ് | |
2003 ഹൈദരാബാദ് | മിക്സഡ് ഡബിൾസ് | |
2003 ഹൈദരാബാദ് | ടീം | |
ഏഷ്യൻ ഗെയിംസ് | ||
2006 ദോഹ | മിക്സഡ് ഡബിൾസ് | |
2006 ദോഹ | സിംഗിൾസ് | |
2006 ദോഹ | ടീം | |
2010 ഗ്വാങ്ഝോ | മിക്സഡ് ഡബിൾസ് | |
2010 ഗ്വാങ്ഝോ | സിംഗിൾസ് | |
2002 ബൂസാൻ | മിക്സഡ് ഡബിൾസ് | |
കോമൺവെൽത്ത് ഗെയിംസ് | ||
2010 ഡെൽഹി | സിംഗിൾസ് | |
2010 ഡെൽഹി | വനിതാ ഡബിൾസ് |
1986 നവംബർ 15 ന് മുംബൈയിൽ ജനിച്ചു. പിതാവ് ഇമ്രാൻ മിർസ. മാതാവ് നസീമ. ഹൈദരാബാദിൽ സ്ഥിരതാമസം. ആറാം വയസ്സിൽ ലോൺ ടെന്നീസ് കളിക്കാൻ തുടങ്ങി. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ അച്ഛൻ സി. ജി. കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ കളിക്കാൻ തുടങ്ങിയപ്പോൾ സാനിയയുടെ കോച്ച്. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയിൽ നിന്നാണ് പ്രഫഷണൽ ടെന്നീസ് പഠിച്ചത്. അതിനു ശേഷം അമേരിക്കയിലെ ഏയ്സ് ടെന്നീസ് അക്കാദമിയിൽ ചേർന്നു.
1999-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തർദ്ദേശീയമത്സരം. 2003-ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി.
2005ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൌണ്ടിലെത്തി. യു.എസ്. ഓപ്പണിൽ നാലാം റൌണ്ട് വരെയെത്തി റാങ്കിങ്ങിൽ വൻമുന്നേറ്റം നടത്തി. ഏതെങ്കിലുമൊരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി സാനിയ. എന്നാൽ നാലാം റൌണ്ട് പോരാട്ടത്തിൽ ആ സമയത്തെ ലോക ഒന്നാം നമ്പർ താരമായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവയോട് പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പൺ ഡബിൾസ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ലിസൽ ഹ്യൂബറുമായി ചേർന്ന് വിജയം കരസ്ഥമാക്കി. ഒരു ഇന്ത്യൻ താരം ആദ്യമായിട്ട് വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടുന്നതും അന്നാണ്.
2007ൽ അക്യൂറ ക്ലാസിക് ടെന്നീസ് ടൂർണമെൻറിൽ നാലാം റൗണ്ടിൽ എത്തിയതിന്റെ മികവിൽ സാനിയയുടെ റാങ്കിംഗ് 30 ആയി ഉയർന്നു. 2007 ഓഗസ്റ്റ് ഒന്പതിന് ഈസ്റ്റ് വെസ്റ്റ് ബാങ്ക് ക്ലാസിക് ടെന്നീസ് ടൂർണമെൻറിൽ മുൻ ലോക ഒന്നാം നമ്പർ താരം മാർട്ടിന ഹിൻഗിസിനെ അട്ടിമറിച്ചു. സ്കോർ 6-2, 2-6, 6-4.
ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമെഡലുകൾ കരസ്ഥമാക്കി. ഏഷ്യൻ ഗെയിംസ് മിക്സഡ് ഡബിൾസിൽ സാനിയ -ലിയാൻഡർ സഖ്യം വെങ്കലം നേടി. 2004ൽ ഇന്ത്യാ ഗവണ്മെന്റിന്റെ അർജുന അവാർഡ് നേടി.
'യുണൈറ്റഡ് നേഷൻസ് വുമണി'ൻറെ ദക്ഷിണേഷൃൻ മേഖലാ അംബാസഡറായി സാനിയയെ 2014 നവംബർ 26- ന് (പഖൃാപിച്ചു.
ടൂർണമന്റ് | 2005 | 2004 | 2003 | 2002 | 2001 |
---|---|---|---|---|---|
ഓസ്ട്രേലിയൻ ഓപ്പൺ | റൗണ്ട് 3 | - | - | - | - |
ഫ്രഞ്ച് ഓപ്പൺ | റൗണ്ട് 1 | - | - | - | - |
വിംബിൾഡൺ | റൗണ്ട് 2 | - | - | - | - |
യു.എസ്. ഓപ്പൺ | റൗണ്ട് 4 | - | - | - | - |
ഡബ്ല്യു.ടി.എ. ഫൈനലുകൾ | 2 | - | - | - | - |
ഡബ്ല്യു.ടി.എ. കിരീടങ്ങൾ | 1 | - | - | - | - |
ഐ.ടി.എഫ്. കിരീടങ്ങൾ | - | 6 | 3 | 3 | - |
ജയ-പരാജയങ്ങൾ | 8-2 | 50-8 | 20-5 | 20-4 | 6-3 |
വർഷാന്ത്യ റാങ്കിംഗ് | 34 | 206 | 399 | 837 | 987 |
2010 ഏപ്രിൽ 12-ന് സാനിയ പാകിസ്താൻ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തു.[3][4] 2018 ഒക്ടോബറിൽ മിർസ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായും അദ്ദേഹത്തിന് ഇസാൻ മിർസ മാലിക് എന്ന് പേരിട്ടതായും മാലിക് ട്വിറ്ററിൽ അറിയിച്ചു.[5][6][7][8] ഷൊയ്ബ് മാലിക് 2024 ജനുവരി 20 ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ താൻ പാകിസ്ഥാൻ നടി സന ജാവേദിനെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. എന്നിരുന്നാലും സാനിയ മിർസയുമായുള്ള വിവാഹമോചനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.[9] മുൻ ടെന്നീസ് താരത്തിന്റെ പിതാവ് പ്രതികരിച്ചത്. മുൻ ക്രിക്കറ്റ് താരത്തിൽ നിന്ന് ഖുല [വ്യക്തത ആവശ്യമാണ്] എടുത്തിരുന്നു എന്നാണ്.[10]
̈2015 ൽ സാനിയ മിർസയ്ക്ക് ഖേൽരത്ന പുരസ്കാരം നൽകാനുള്ള തീരുമാനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള ശുപാർശയ്ക്കെതിരെ പാരാലിംപിക് താരമായ എച്ച്.എൻ. ഗിരിഷ സർപ്പിച്ച ഹർജിയെത്തുടർന്നാണ് സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തത്. തുടർന്ന് സാനിയയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നീട് അവാർഡ് രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.