മനുഷ്യരുടെയും, മിക്ക സസ്തനികളുടെയും, പക്ഷികളുടെയും കണ്ണിൽ കാണപ്പെടുന്ന നേർത്ത വൃത്താകൃതിയിലുള്ള ഘടനയാണ് ഐറിസ് (ബഹുവചനം: ഐറൈഡുകൾ അല്ലെങ്കിൽ ഐറിസുകൾ). ഇത് പ്യൂപ്പിളിൻറെ വ്യാസവും വലുപ്പവും നിയന്ത്രിക്കുന്നതിനും റെറ്റിനയിൽ എത്തുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കണ്ണിന്റെ നിറം നിർവചിച്ചിരിക്കുന്നത് ഐറിസ് ആണ്. ഒപ്റ്റിക്കൽ രീതിയിൽ പറഞ്ഞാൽ, പ്യൂപ്പിൾ കണ്ണിന്റെ അപ്പർച്ചറാണ്, ഐറിസ് ഡയഫ്രമും.

വസ്തുതകൾ ഐറിസ്, Details ...
ഐറിസ്
Thumb
മനുഷ്യരിലെ ഐറിസ് കണ്ണിലെ നിറമുള്ള (സാധാരണയായി നീല, പച്ച, അല്ലെങ്കിൽ തവിട്ട്) പ്രദേശമാണ്, ഐറിസിന്റെ മധ്യത്തിൽ കറുത്ത നിറത്തിൽ കാണുന്ന ഭാഗമാണ് പ്യൂപ്പിൾ (ഇത് ഐറിസിലെ ദ്വാരമാണ്), ഐറിസിന് ചുറ്റും വെളുത്തനിറത്തിൽ കാണുന്നത് സ്ക്ലീറയാണ്..
Thumb
മനുഷ്യ നേത്രത്തിന്റെ സ്കീമാറ്റിക് ഡയഗ്രം. (മുകളിൽ വലതുവശത്ത് ഐറിസ് ലേബൽ ചെയ്തിരിക്കുന്നു)
Details
PrecursorMesoderm and neural ectoderm
Part ofകണ്ണിന്റെ മുൻഭാഗം
Systemവിഷ്വൽ സിസ്റ്റം
Arterylong posterior ciliary arteries
Nervelong ciliary nerves, short ciliary nerves
Identifiers
Latiniris
MeSHD007498
TAA15.2.03.020
FMA58235
Anatomical terminology
അടയ്ക്കുക

ഘടന

ഐറിസിൽ രണ്ട് പാളികളാണുള്ളത്: മുന്നിലെ പിഗ്മെന്റഡ് ഫൈബ്രോവാസ്കുലർ പാളി സ്ട്രോമ എന്നറിയപ്പെടുന്നു, സ്ട്രോമയ്ക്ക് താഴെ ഉള്ളതാണ് പിഗ്മെന്റ് എപ്പിത്തീലിയൽ സെല്ലുകൾ.

സ്ട്രോമ ഒരു സ്പിൻ‌ക്റ്റർ പേശിയുമായി (സ്പിൻ‌ക്റ്റർ പ്യൂപ്പിലെ) ബന്ധിപ്പിച്ചിരിക്കുന്നു, ഇത് പ്യൂപ്പിളിനെ വൃത്താകൃതിയിൽ ചുരുക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ഐറിസിലെ ഡൈലേറ്റർ പേശികൾ (ഡൈലേറ്റർ പ്യൂപ്പിലെ) ഐറിസിനെ റേഡിയലായി വലിച്ച് പ്യൂപ്പിൾ വലുപ്പം കൂട്ടാൻ സഹായിക്കുന്നു.

സർക്കിൾ-റേഡിയസ് ഡൈലേറ്റർ പേശിയുടെ എതിർ പേശിയാണ് സർക്കിൾ സർക്കംഫറൻസ് സ്പിൻ‌ക്റ്റർ പേശി. ഐറിസിൻ മധ്യഭാഗത്ത് പ്യൂപ്പിളിനോട് ചേർന്നുള്ള ചെറിയ വൃത്താകൃതിയിലുള്ള ചുറ്റളവ് വലുപ്പത്തിൽ മാറ്റം വരും പക്ഷെ, പുറമേയുള്ള വലിയ ചുറ്റളവ് വലുപ്പം മാറില്ല. പ്യൂപ്പിൾ ചെറുതാക്കുന്ന പേശിയായ സ്പിങ്റ്റർ പേശി ഐറിസിന്റെ ആന്തരിക ചുറ്റളവിൽ മാത്രം ആണ് സ്ഥിതിചെയ്യുന്നത്.

പുറകിലെ ഉപരിതലത്തിൽ രണ്ട് സെല്ല് കട്ടിയുള്ള കനത്ത പിഗ്മെന്റ് എപ്പിത്തീലിയൽ പാളി (ഐറിസ് പിഗ്മെന്റ് എപിത്തീലിയം) ഉണ്ട്, പക്ഷേ മുൻ ഉപരിതലത്തിൽ എപിത്തീലിയം ഇല്ല. എപ്പിത്തീലിയം ഇല്ലാത്ത മുൻ ഉപരിതലം ഡൈലേറ്റർ പേശികളായി പ്രോജക്ട് ചെയ്യുന്നു. ഐറിസിലെ ഉയർന്ന പിഗ്മെന്റ് ഉള്ളടക്കം പ്രകാശത്തെ ഐറിസിലൂടെ റെറ്റിനയിലേക്ക് കടക്കുന്നതിൽ നിന്ന് തടയുന്നു, അങ്ങനെ പ്രകാശംകണ്ണിലേക്ക് കടക്കുന്നത് പ്യൂപ്പിളിലൂടെ മാത്രമായി പരിമിതപ്പെടുത്തുന്നു.[1] ഐറിസിന്റെ പുറം അറ്റം റൂട്ട് എന്നറിയപ്പെടുന്നു, ഇത് സ്ക്ലീറയിലു,ം ആന്റീരിയർ സീലിയറി ബോഡി യിലും ഘടിപ്പിച്ചിരിക്കുന്നു. ഐറിസും സിലിയറി ബോഡിയും ഒരുമിച്ച് ആന്റീരിയർ യുവിയ എന്നറിയപ്പെടുന്നു. ഐറിസ് റൂട്ടിന് തൊട്ടുമുന്നിൽ ഉള്ളത് ട്രബെക്കുലർ മെഷ്വർക്ക് എന്ന് വിളിക്കപ്പെടുന്ന പ്രദേശമാണ്, ട്രബെക്കുലർ മെഷ്വർക്കിലൂടെ അക്വസ് ഹ്യൂമർ നിരന്തരം കണ്ണിൽ നിന്ന് പുറന്തള്ളുന്നു. ഇത് കാരണം ഐറിസിന്റെ രോഗങ്ങൾ പലപ്പോഴും കണ്ണിന്റെ മർദ്ദത്തിലും, പരോക്ഷമായി കാഴ്ചയിലും പ്രധാന സ്വാധീനം ചെലുത്തുന്നു. മുൻ‌ സിലിയറി ബോഡിക്കൊപ്പം ഐറിസും അക്വസ് കണ്ണിൽ നിന്ന് ഒഴുകുന്നതിനുള്ള ദ്വിതീയ പാത നൽകുന്നു.

ഐറിസിനെ രണ്ട് പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു:

  1. പ്യൂപ്പിളിൻറെ അതിർത്തിയായ ആന്തരിക മേഖലയാണ് പ്യൂപ്പിലറി സോൺ .
  2. സിലിയറി ബോഡിയിൽ നിന്ന് ഉത്ഭവിക്കുന്ന ഐറിസിന്റെ ബാക്കി ഭാഗമാണ് സിലിയറി സോൺ .

ഐറിസിന്റെ ഏറ്റവും കട്ടിയുള്ള പ്രദേശമാണ് കൊളാരറ്റെ, ഇത് പ്യൂപ്പില്ലറി ഭാഗത്തെ സിലിയറി ഭാഗത്ത് നിന്ന് വേർതിരിക്കുന്നു. കോലറെറ്റ് എംബ്രിയോണിക് പ്യൂപ്പിൾ കോട്ടിംഗിന്റെ ഒരു ഭാഗമാണ്. [1] സ്പിൻ‌ക്റ്റർ പേശിയും ഡൈലേറ്റർ പേശിയും ഓവർലാപ്പ് ചെയ്യുന്ന പ്രദേശമായാണ് ഇതിനെ സാധാരണയായി നിർവചിക്കുന്നത്. ഐറിസിന് രക്തക്കുഴലുകൾ വിതരണം ചെയ്യുന്നതിനായി റേഡിയൽ റിഡ്ജുകൾ പ്യൂപ്പിളറി സോൺ വരെ നീളുന്നു. ഐറിസ് റൂട്ട്, ഐറിസിലെ ഏറ്റവും കനംകുറഞ്ഞ ഭാഗമാണ്. [2]

ഐറിസിന്റെ പേശി കോശങ്ങൾ സസ്തനികളിലും ഉഭയജീവികളിലും മിനുസമാർന്ന പേശികളാണ്, പക്ഷേ ഉരഗങ്ങളിൽ (പക്ഷികൾ ഉൾപ്പെടെ) ഇവ സ്ട്രയേറ്റഡ് പേശികളാണ്. പല മത്സ്യങ്ങൾക്കും പേശികൾ ഇല്ല, തൽഫലമായി, അവയുടെ ഐറൈഡുകൾക്ക് വികസിക്കാനും ചുരുങ്ങാനും കഴിയില്ല, അതിനാൽ പ്യൂപ്പിൾ എല്ലായ്പോഴും ഒരു നിശ്ചിത വലുപ്പത്തിൽ തുടരും.[3]

മുന്നിൽ

  • കൊളറേറ്റിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന ഒരു കൂട്ടം തുറന്നഭാഗങ്ങളാണ് ക്രിപ്റ്റ്സ് ഓഫ് ഫച്ച്സ്. ക്രിപ്റ്റുകളുടെ അതിർത്തിക്ക് ചുറ്റുമുള്ള കൊളാജൻ ട്രാബെക്കുല, നീല നിറത്തിലുള്ള ഐറിസുകളിൽ കാണാം.
  • കൊളാരറ്റിനും ഐറിസിന്റെ ഉത്ഭവത്തിനും ഇടയിലുള്ള പാത.
  • ഐറിസിന്റെ അടിഭാഗത്തുള്ള ക്രിപ്റ്റുകൾ, ഐറിസിന്റെ സിലിയറി ഭാഗത്തിന്റെ ഏറ്റവും അടുത്ത ഭാഗത്തോട് ചേർന്ന് കാണാവുന്ന അധിക ഓപ്പണിംഗുകളാണ്. [2]

പിന്നിൽ

  • ഐറിസിന്റെ പ്യൂപ്പിലറി ഭാഗത്തെ പ്യൂപ്പിലറി മാർജിൻ മുതൽ കൊളാരറ്റ് വരെ നീളുന്ന റേഡിയൽ മടക്കുകളുടെ ഒരു പരമ്പരയാണ് റേഡിയൽ കോൺട്രാക്ഷൻ ഫോൾഡ്സ് ഓഫ് ഷ്വാൾബെ.
  • സിലിയറി, പ്യൂപ്പിളറി സോണുകളുടെ അതിർത്തിയിൽ നിന്ന് വ്യാപിച്ചുകിടക്കുന്ന റേഡിയൽ മടക്കുകളാണ് സ്ട്രക്ചറൽ ഫോൾഡ്സ് ഓഫ് ഷ്വാൾബെ.
  • പ്യൂപ്പിളറി മാർജിനിനടുത്ത് കാണപ്പെടുന്ന വരമ്പ് പോലെയുള്ള ഘടനകളുടെ ശ്രേണിയാണ് സർകുലാർ കോൺട്രാക്ഷൻ ഫോൾഡ്സ്. [2]

മൈക്രോഅനാറ്റമി

Thumb
പ്യൂപ്പിളിന് സമീപമുള്ള ഐറിസിന്റെ ലൈറ്റ് മൈക്രോഗ്രാഫ്. M. sph. സ്പിൻ‌ക്റ്റർ മസിൽ, എൽ ലെൻസ്
Thumb
ഒരു SD-OCT ഇമേജ് ചെയ്ത ആന്റീരിയർ ചേംബർ ക്രോസ്-സെക്ഷൻ.

ആന്റീരിയർ (മുൻവശം) മുതൽ പോസ്റ്റീരിയർ (പിന്നിലേക്ക്) വരെ, ഐറിസിന്റെ പാളികൾ ഇവയാണ്:

വികസനം

ഐറിസിന്റെ സ്ട്രോമയും ആന്റീരിയർ ബോർഡർ ലെയറും ന്യൂറൽ ക്രസ്റ്റിൽ നിന്നാണ് ഉരുത്തിരിയുന്നത്. ഐറിസിന്റെ സ്ട്രോമയ്ക്ക് പിന്നിലുള്ള സ്പിൻ‌ക്റ്റർ പ്യൂപ്പിലെ, ഡൈലേറ്റർ പ്യൂപ്പിലെ പേശികൾ, ഐറിസ് എപിത്തീലിയം എന്നിവ ഒപ്റ്റിക് കപ്പ് ന്യൂറോഎക്റ്റോഡെർമിൽ നിന്ന് വികസിക്കുന്നു.

കണ്ണിന്റെ നിറം

ഐറിസ് സാധാരണയായി തവിട്ട്, പച്ച, ചാര, നീല എന്നിങ്ങനെ നിറങ്ങളിൽ കാണാം. ഐറിസിലെ പിഗ്മെന്റേഷന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒക്കുലോ-ക്യൂട്ടേനിയസ് ആൽബിനിസത്തിൽ ഐറിസ് പിങ്ക്-വെളുപ്പ് നിറത്തിൽ കാണാം.[1] അസാധാരണമായി വാസ്കുലറൈസ് ചെയ്ത ഐറിസ് ചുവപ്പ് നിറത്തിൽ കാണാം. വൈവിധ്യമാർന്ന നിറങ്ങൾ ഉണ്ടായിരുന്നിട്ടും, സാധാരണ മനുഷ്യ ഐറിസ് നിറത്തിന് ഗണ്യമായ സംഭാവന നൽകുന്ന ഒരേയൊരു പിഗ്മെന്റ്, ഡാർക്ക് പിഗ്മെന്റ് മെലാനിൻ മാത്രമാണ്. ഐറിസിലെ മെലാനിൻ പിഗ്മെന്റിന്റെ അളവ് ഒരു വ്യക്തിയുടെ ഫിനോടൈപ്പിക് കണ്ണ് നിറം നിർണ്ണയിക്കുന്നതിനുള്ള ഒരു ഘടകമാണ്. ഘടനാപരമായി, ഈ കൂറ്റൻ തന്മാത്ര ചർമ്മത്തിലും മുടിയിലും കാണപ്പെടുന്നതിൽ നിന്ന് അൽപം വ്യത്യസ്തമാണ്. മെലനോസൈറ്റുകൾ ഉൽ‌പാദിപ്പിക്കുന്ന യൂമെലാനിൻ (തവിട്ട് / കറുത്ത മെലാനിൻ), ഫിയോമെലാനിൻ (ചുവപ്പ് / മഞ്ഞ മെലാനിൻ) എന്നിവയാണ് ഐറിസ് നിറത്തിന് കാരണം. ആദ്യത്തേത് കൂടുതൽ തവിട്ട് കണ്ണുള്ളവരിലും രണ്ടാമത്തേത് നീല, പച്ച കണ്ണുള്ളവരിലും കാണപ്പെടുന്നു.

Thumb
അംബർ നിറമുള്ള കണ്ണുകളുള്ള മുതിർന്ന പുരുഷൻ. ഈ നിറം വളരെ അപൂർവമാണ്, കൂടാതെ ഐറിസിലെ മഞ്ഞ പിഗ്മെന്റിന്റെ (ലിപ്പോക്രോം) അസാധാരണമായ ശക്തമായ സാന്നിധ്യവും ചെറിയ അളവിൽ തവിട്ട് പിഗ്മെന്റും (മെലാനിൻ) ഉണ്ടാകുമ്പോൾ സംഭവിക്കുന്നു. ഇത് കണ്ണിന് ഓറഞ്ച് ചെമ്പ് / സ്വർണ്ണ നിറം നൽകുന്നു.
Thumb
ചാര-പച്ച-തവിട്ട് ഐറിസിന്റെ ഉദാഹരണം
Thumb
പച്ച-തവിട്ട് (തവിട്ടുനിറം) ഐറിസിന്റെ ഉദാഹരണം
Thumb
ഒരു തവിട്ട് ഐറിസിന്റെ ഉദാഹരണം
Thumb
ഹെറ്ററോക്രോമിയയുടെ ഉദാഹരണം: ഒരു കണ്ണ് ഹേസൽ, മറ്റൊന്ന് തവിട്ടുനിറം

ക്ലിനിക്കൽ പ്രാധാന്യം

  • ആംഗിൾ ക്ലോഷർ ഗ്ലോക്കോമ
  • അനൈസോകോറിയ
  • ഹോർണേഴ്സ് സിൻഡ്രോം
  • ഐറിഡോസൈക്ലിറ്റിസ്
  • മയോസിസ്/മിഡ്രിയാസിസ്
  • സൈനെക്കിയ
  • തേഡ് നെർവ് പാൾസി

സമൂഹവും സംസ്കാരവും

ഐറിഡോളജി

ഐറിഡോളജി (ഐറിഡോഡയഗ്നോസിസ്) ഒരു ബദൽ ചികിത്സാ രീതിയാണ്. ഇതിന്റെ വക്താക്കൾ ഐറിസിന്റെ പാറ്റേണുകൾ, നിറങ്ങൾ, മറ്റ് പ്രത്യേകതകൾ പരിശോധിച്ച് ഒരു വ്യക്തിയുടെ ആരോഗ്യവും രോഗാവസ്ഥകളും നിർണ്ണയിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു. പ്രാക്ടീഷണർമാർ അവരുടെ നിരീക്ഷണങ്ങളെ, ഐറിസിനെ മനുഷ്യ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളുമായി പൊരുത്തപ്പെടുന്ന സോണുകളായി വിഭജിക്കുന്ന ഐറിസ് ചാർട്ടുകളുമായി ചേർത്ത് വിശകലനം ചെയ്യുന്നു. കണ്ണുകളെ, ശരീരത്തിന്റെ ആരോഗ്യനിലയിലേക്ക് തുറക്കുന്ന "ജാലകങ്ങളായി" ഇറിഡോളജിസ്റ്റുകൾ കാണുന്നു.[4]

ഗുണനിലവാര ഗവേഷണ പഠനങ്ങൾ [5] ഐറിഡോളജിയെ പിന്തുണയ്‌ക്കുന്നില്ല, ഭൂരിഭാഗം മെഡിക്കൽ പ്രാക്ടീഷണർമാരും നേത്ര സംരക്ഷണ വിദഗ്ധരും ഇതിനെ കപട ശാസ്ത്രമായി കണക്കാക്കുന്നു.[6]

പദോൽപ്പത്തി

ഐറിസിന്റെ പല നിറങ്ങൾ കാരണം, ഗ്രീക്ക് മഴവിൽ ദേവതയുടെ പേരിൽ നിന്നാണ് ഐറിസ് എന്ന പദം ഉരുത്തിരിഞ്ഞത്.

ഗ്രാഫിക്സ്

പരാമർശങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.