റെറ്റിന
From Wikipedia, the free encyclopedia
Remove ads
മിക്ക കശേരുകികളുടെയും ചില മോളസ്കുകളുടെയും കണ്ണിന്റെ ഏറ്റവും ഉള്ളിലുള്ള പ്രകാശഗ്രാഹി പാളിയാണ് റെറ്റിന. കണ്ണിന്റെ ഒപ്റ്റിക്സ് (കോർണിയയും ലെൻസുമെല്ലാം ചേർന്ന്), റെറ്റിനയിൽ വിഷ്വൽ ലോകത്തിന്റെ ദ്വിമാന ഇമേജ് സൃഷ്ടിക്കുന്നു, ഇത് തലച്ചോറിലേക്ക് ഇലക്ട്രിക്കൽ ന്യൂറൽ ഇംപൾസുകളായി അയച്ച് കാഴ്ച എന്ന അനുഭവം നൽകുന്നു. റെറ്റിന ഒരു ക്യാമറയിലെ ഫിലിം അല്ലെങ്കിൽ ഇമേജ് സെൻസറിന് സമാനമായ ഒരു ഫംഗ്ഷൻ നൽകുന്നു.
ന്യൂറൽ റെറ്റിനയിൽ സിനാപ്സുകളാൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ന്യൂറോണുകളുടെ നിരവധി പാളികൾ അടങ്ങിയിരിക്കുന്നു, കൂടാതെ പിഗ്മെന്റഡ് എപ്പിത്തീലിയൽ സെല്ലുകളുടെ പുറം പാളിയുമുണ്ട്. റെറ്റിനയിലെ പ്രാഥമിക പ്രകാശഗാഹീ കോശങ്ങൾ ഫോട്ടോറിസെപ്റ്റർ സെല്ലുകളാണ്, അവ റോഡ് കോശങ്ങൾ, കോൺ കോശങ്ങൾ എന്നിങ്ങനെ രണ്ട് തരത്തിലാണ്. റോഡുകൾ പ്രധാനമായും മങ്ങിയ വെളിച്ചത്തിലുള്ള കാഴ്ചയ്ക്കാണ് പ്രവർത്തിക്കുന്നത്, ഒപ്പം കറുപ്പും വെളുപ്പും നിറത്തിലുള്ള കാഴ്ച നൽകുന്നു. കോണുകൾ നന്നായി പ്രകാശമുള്ള അവസ്ഥയിൽ പ്രവർത്തിക്കുന്നു, ഒപ്പം വർണ്ണത്തെക്കുറിച്ചുള്ള ധാരണയ്ക്കും വായന പോലുള്ള ജോലികൾക്കായി ഉപയോഗിക്കുന്ന ഉയർന്ന അക്വിറ്റി കാഴ്ചയ്ക്കും ഉത്തരവാദികളാണ്. മൂന്നാമത്തെ തരത്തിലുള്ള ലൈറ്റ് സെൻസിങ് കോശങ്ങളാണ് ഫോട്ടോസെൻസിറ്റീവ് ഗാംഗ്ലിയോൺ സെൽസ്. പ്യൂപ്പിലറി ലൈറ്റ് റിഫ്ലക്സുകളുടെയും, സിർകാഡിയൻ റിഥത്തിൻറെയും കാര്യത്തിൽ പ്രധാന പങ്കുള്ളത് ഈ കോശങ്ങൾക്കാണ്.
റെറ്റിനയിൽ പ്രകാശം പതിക്കുന്നത് രാസ, വൈദ്യുത മാറ്റങ്ങളുടെ ഒരു കാസ്കേഡിന് തുടക്കമിടുന്നു, ഈ നേർവ് ഇംപൾസുകൾ തലച്ചോറിലെ വിവിധ വിഷ്വൽ സെന്ററുകളിലേക്ക് ഒപ്റ്റിക് നാഡിയുടെ നാരുകളിലൂടെ അയയ്ക്കുന്നു. റോഡുകളിൽ നിന്നും കോണുകളിൽ നിന്നുമുള്ള ന്യൂറൽ സിഗ്നലുകൾ മറ്റ് ന്യൂറോണുകളുടെ പ്രോസസ്സിംഗിന് വിധേയമാകുന്നു, ഇത് റെറ്റിന ഗാംഗ്ലിയോൺ സെല്ലുകളിലെത്തുന്നു. ഗാംഗ്ലിയോൺ കോശങ്ങളുടെ ആക്സോണുകൾ ഒപ്റ്റിക് നാഡിയായി രൂപപ്പെടുന്നു.[1] റെറ്റിനൽ എൻകോഡിംഗിലും പ്രകാശത്തിന്റെ പ്രോസസ്സിംഗിലും കാഴ്ചയുടെ നിരവധി പ്രധാന സവിശേഷതകൾ കണ്ടെത്താൻ കഴിയും.
റെറ്റിനയെ കേന്ദ്ര നാഡീവ്യവസ്ഥയുടെ (സിഎൻഎസ്) ഭാഗമായി കണക്കാക്കുന്നു, ഇത് യഥാർത്ഥത്തിൽ മസ്തിഷ്ക കോശമാണ്.[2] [3] കേന്ദ്ര നാഡീ വ്യൂഹത്തിലെ ശസ്ത്രക്രീയയിലൂടെയല്ലാതെ കാണാൻ സാധിക്കുന്ന ഏക ഭാഗം റെറ്റിനയാണ്.
Remove ads




കശേരുകികളുടെ റെറ്റിനയ്ക്ക് പത്ത് വ്യത്യസ്ത പാളികളുണ്ട്. വിട്രിയസ് ബോഡിയിൽ നിന്ന് ഏറ്റവും അടുത്തത് മുതൽ ഏറ്റവും ദൂരം വരെ റെറ്റിനയുടെ പാളികൾ താഴെപ്പറയുന്നവയാണ്:
- ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ- മുള്ളർ സെല്ലുകളുള്ള ബേസ്മെന്റ് മെംബ്രൺ.
- റെറ്റിനൽ നെർവ് ഫൈബർ പാളി - ഗാംഗ്ലിയൻ സെൽ ബോഡികളുടെ ആക്സോണുകൾ (ഈ പാളിക്കും ഇന്നർ ലിമിറ്റിങ് മെംബറേനും ഇടയിൽ മുള്ളർ സെൽ ഫുട്പ്ലേറ്റുകളുടെ നേർത്ത പാളി നിലവിലുണ്ടെന്ന കാര്യം ശ്രദ്ധിക്കുക).
- ഗാംഗ്ലിയോൺ സെൽ പാളി - ഗാംഗ്ലിയോൺ സെല്ലുകളുടെ ന്യൂക്ലിയുകൾ അടങ്ങിയിരിക്കുന്നു, അവയുടെ ആക്സോണുകൾ ഒപ്റ്റിക് നാഡി നാരുകളായി മാറുന്നു, കൂടാതെ ചില അമക്രൈൻ കോശങ്ങളും അടങ്ങിയിരിക്കുന്നു.[2]
- ഇന്നർ പ്ലെക്സിഫോം പാളി - ബൈപോളാർ സെൽ ആക്സോണുകളും ഗാംഗ്ലിയോൺ, അമാക്രിൻ സെല്ലുകളുടെ ഡെൻഡ്രൈറ്റുകളും തമ്മിലുള്ള സിനാപ്‌സ് അടങ്ങിയിരിക്കുന്നു.
- ഇന്നർ ന്യൂക്ലിയാർ പാളി - അമക്രൈൻ കോശങ്ങൾ, ബൈപോളാർ സെല്ലുകൾ, ഹൊറിസോണ്ടൽ സെല്ലുകൾ എന്നിവയുടെ ന്യൂക്ലിയുകളും ചുറ്റുമുള്ള സെൽ ബോഡികളും (പെരികര്യ) അടങ്ങിയിരിക്കുന്നു.
- ഔട്ടർ പ്ലെക്സിഫോം പാളി - റോഡുകളുടെയും കോണുകളുടെയും പ്രൊജക്ഷനുകൾ. ഇവ ബൈപോളാർ സെല്ലുകളുടെയും തിരശ്ചീന സെല്ലുകളുടെയും ഡെൻഡ്രൈറ്റുകളുമായി സിനാപ്‌സുകൾ നിർമ്മിക്കുന്നു. മാക്യുലാർ മേഖലയിൽ ഇതിനെ ഹെൻലെയുടെ ഫൈബർ പാളി എന്ന് വിളിക്കുന്നു.
- ഔട്ടർ ന്യൂക്ലിയാർ പാളി - റോഡുകളുടെയും കോണുകളുടെയും സെൽ ബോഡികൾ.
- എക്സ്റ്റേണൽ ലിമിറ്റിങ് മെംബ്രേൻ - ഫോട്ടോറിസപ്റ്ററുകളുടെ ആന്തരിക സെഗ്മെന്റ് ഭാഗങ്ങളെ അവയുടെ സെൽ ന്യൂക്ലിയസ്സുകളിൽ നിന്ന് വേർതിരിക്കുന്ന പാളി.
- റോഡുകളുടെയും കോണുകളുടെയും പാളി - റോഡ് കോശങ്ങളുടെയും കോൺ കോശങ്ങളുടെയും ആന്തരിക ഭാഗങ്ങളും പുറം ഭാഗങ്ങളും അടങ്ങിയ പാളിയാണ് ഇത്. ബാഹ്യ സെഗ്‌മെന്റുകളിൽ വളരെ പ്രത്യേകതയുള്ള ലൈറ്റ് സെൻസിംഗ് ഭാഗം അടങ്ങിയിരിക്കുന്നു.[5] [6]
- റെറ്റിനൽ പിഗ്മെന്റ് എപിത്തീലിയം - ക്യൂബോയ്ഡൽ എപ്പിത്തീലിയൽ സെല്ലുകളുടെ ഒറ്റ പാളി (എക്സ്ട്രൂഷനുകൾ ഡയഗ്രാമിൽ കാണിച്ചിട്ടില്ല). ഈ പാളി കോറോയിഡിനോട് ഏറ്റവും അടുത്താണ്, ഇത് ന്യൂറൽ റെറ്റിനയ്ക്ക് പോഷണവും പിന്തുണയും നൽകുന്നു, പിഗ്മെന്റ് ലെയറിലെ കറുത്ത പിഗ്മെന്റ് മെലാനിൻ ഐബോളിന്റെ പ്രകാശ പ്രതിഫലനത്തെ തടയുന്നു; വ്യക്തമായ കാഴ്ചയ്ക്ക് ഇത് വളരെ പ്രധാനമാണ്.[7] [8] [9]




Remove ads
അധിക ചിത്രങ്ങൾ
- കണ്ണിന്റെ ഘടന ലേബൽ ചെയ്തിരിക്കുന്നു
- കണ്ണിന്റെ മറ്റൊരു ഘടന ലേബൽ ചെയ്തിരിക്കുന്നു
- ഒപ്റ്റിക് നാഡി, സ്ട്രൈറ്റ് കോർട്ടെക്സ് പ്രോസസ്സിംഗ് എന്നിവയിൽ നിന്ന് സ്വതന്ത്രമായി റെറ്റിനയിൽ പതിയുന്ന ചിത്രത്തിന്റെ ചിത്രീകരണ.
പരാമർശങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads