അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും,ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS)[7]. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാൻഡർ-ഇൻ-ചീഫും പ്രസിഡണ്ട് തന്നെയാണ്‌. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിയായാണ് പലപ്പോഴും അമേരിക്കൻ പ്രസിഡന്റിനെ വിശേഷിപ്പിക്കുന്നത്[8][9][10][11][12].

വസ്തുതകൾ പ്രസിഡന്റ് അമേരിക്കൻ ഐക്യനാടുകൾ, സംബോധനാരീതി ...
പ്രസിഡന്റ്
അമേരിക്കൻ ഐക്യനാടുകൾ
Thumb
പ്രസിഡൻഷ്യൽ മുദ്ര
Thumb
പ്രസിഡൻഷ്യൽ പതാക
യു. എസ്. ഗവർണ്മെന്റിന്റെ എക്സിക്ക്യൂട്ടീവ് ശാഖ
പ്രസിഡന്റിന്റെ എക്സിക്ക്യൂട്ടീവ് ഓഫീസ്
Thumb
പദവി വഹിക്കുന്നത്
ജോ ബിഡൻ

ജനുവരി 20, 2021 (2021-01-20)  മുതൽ
സംബോധനാരീതിമിസ്റ്റർ പ്രസിഡന്റ്
(informal)[1][2]
ദി ഹോണൊറബിൾ (ആദരണീയനായ)
(formal)[3]
ഹിസ് എക്സലൻസി[4][5][6]
(diplomatic, outside the U.S.)
ഔദ്യോഗിക വസതിദി വൈറ്റ് ഹൗസ്
നിയമിക്കുന്നത്ഇലക്ടൊറൽ കോളേജ്
കാലാവധിനാലു വർഷം
അടിസ്ഥാനംമാർച്ച് 4, 1789
ശമ്പളംപ്രതിവർഷം $400,000(2001–)
വെബ്സൈറ്റ്ദി വൈറ്റ് ഹൗസ്
അടയ്ക്കുക
Thumb
വൈറ്റ് ഹൗസ്, പ്രസിഡണ്ടിന്റെ ഓഫീസും,വീടും

പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.[13] അമേരിക്കൻ ഭരണഘടനയുടെ 22ആം ഭേദഗതി പ്രകാരം (1951ൽ കൊണ്ടുവന്നത്) ഒരാൾക്ക് രണ്ടു പ്രാവശ്യത്തിലധികം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധിക്കില്ല. മറ്റൊരു പ്രസിഡണ്ടിന്റെ ഭരണകാലത്ത് രണ്ടു വർഷക്കാലത്തിലധികം ആക്ടിങ് പ്രസിഡണ്ടായിരുന്നിട്ടുള്ളയാൾക്ക് ഒന്നിൽക്കൂടുതൽ പ്രാവശ്യം കൂടി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാനും സാധിക്കില്ല.[14] ഇതുവരെ 45 വ്യക്തികൾ 58 പൂർണ്ണ ചതുർവർഷക്കാലഘട്ടങ്ങൾ പ്രസിഡണ്ടായി സേവനമുഷ്ഠിച്ചിട്ടുണ്ട്.[14] അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബൈഡെൻ ആണ്. 46-ആമത്തെ പ്രസിഡണ്ടായ ഇദ്ദേഹം 2021 ജനുവരി 20-നാണ്‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.