ജോ ബൈഡെൻ

അമേരിക്കയുടെ 47-ാമത് വൈസ് പ്രസിഡന്റ് From Wikipedia, the free encyclopedia

ജോ ബൈഡെൻ
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റ്‌ ആണ് ജോസഫ് റോബിനെറ്റ ജോ ബൈഡെൻ ജൂനിയർ എന്ന ജോ ബൈഡൻ. ബറാക് ഒബാമയുടെ കീഴിൽ രണ്ടു തവണ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. 2009 ജനുവരി 20-നാണ്‌ ബൈഡൻ വൈസ് പ്രസിഡൻ്റായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയറിനെ പ്രതിനിധീകരിച്ച്‌ അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. തുടർച്ചയായി രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്നു. ജോൺ എഫ് കെന്നഡിയ്ക്കുശേഷം അമേരിക്കയുടെ പ്രസിഡണ്ട് ആകുന്ന കത്തോലിക്ക സമുദായ അംഗം കൂടിയാണ് ഇദ്ദേഹം. 2024ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടി പ്രൈമറി തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചെങ്കിലും താൻ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം പിൻമാറി. തൻ്റെ വൈസ് പ്രസിഡണ്ട് ആയ കമല ഹാരിസിനെ പാർടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കുന്നതിൽ ബൈഡൻ പ്രധാന പങ്ക് വഹിച്ചു.

വസ്തുതകൾ ജോ ബൈഡെൻ, 46 -ആമത് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് ...
Remove ads

ആദ്യകാല ജീവിതം

ജോസഫ് റോബിനെറ്റ് ബിഡൻ ജൂനിയർ 1942 നവംബർ 20ന് പെൻസിൽവാനിയയിലെ സ്‌ക്രാന്റണിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ജനിച്ചു.[1] കാതറിൻ യൂജീനിയ "ജീൻ" ബിഡെൻ (മുമ്പ്, ഫിന്നെഗൻ) (ജീവിതകാലം: 1917-2010), ജോസഫ് റോബിനെറ്റ് ബിഡൻ സീനിയർ (ജീവിതകാലം: 1915-2002) എന്നിവരുടെ മകനായി ജനിച്ചു. ഒരു കത്തോലിക്കാ കുടുംബത്തിലെ ഏറ്റവും മൂത്ത കുട്ടിയായ അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. മാതാവ് ജീൻ കൗണ്ടി ലോത്ത്, കൗണ്ടി ലണ്ടൻ‌ഡെറി എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി വേരുകൾ കണ്ടെത്തിയിട്ടുള്ള ഒരു ഐറിഷ് വംശജയായിരുന്നു. ജോസഫ് സീനിയറിന്റെ മാതാപിതാക്കളായ മേരി എലിസബത്തും (മുമ്പ്, റോബിനെറ്റ്), മെരിലാൻഡിലെ ബാൾട്ടിമോറിൽ നിന്നുള്ള എണ്ണ വ്യവസായിയായിരുന്ന ജോസഫ് എച്ച്. ബൈഡനും ഇംഗ്ലീഷ്, ഫ്രഞ്ച്, ഐറിഷ് വംശ പാരമ്പര്യമുള്ളവരായിരുന്നു.

തുടക്കത്തിൽ സമ്പന്നനായിരുന്ന പിതാവിന് ബൈഡൻ ജനിച്ചപ്പോഴേക്കും നിരവധി സാമ്പത്തിക തിരിച്ചടികൾ നേരിട്ടതിനാൽ അദ്ദേഹവും കുടുംബവും വർഷങ്ങളോളം ബൈഡന്റെ മാതൃ മുത്തശ്ശീമുത്തശ്ശന്മാർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. 1950 കളിൽ സ്‌ക്രാന്റൺ നഗരം സാമ്പത്തിക തകർച്ചയിൽ അകപ്പെട്ടതോടെ ബൈഡന്റെ പിതാവിന് സ്ഥിരമായി ഒരു ജോലി കണ്ടെത്താൻപോലും സാധിച്ചില്ല. 1953 മുതൽ ഡെലവെയറിലെ ക്ലേമോണ്ടിലെ ഒരു അപ്പാർട്ട്മെന്റിൽ വർഷങ്ങളോളം താമസിച്ചിരുന്ന ഈ കുടുംബം തുടർന്ന് ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള ഒരു വീട്ടിലേക്ക് താമസം മാറി. ജോ ബൈഡൻ സീനിയർ പിന്നീട് ഒരു പഴകിയ കാർ വിൽപ്പനക്കാരനായി വിജയിച്ചതോടെ കുടുംബം മധ്യവർഗ ജീവിതശൈലി നിലനിർത്തി.

ക്ലേമോണ്ടിലെ ആർച്ച്മിയർ അക്കാദമിയിൽ, ഹൈസ്കൂൾ ഫുട്ബോൾ ടീമിലെ അംഗമായിരുന്ന ബൈഡൻ അക്കാലത്ത് ബേസ്ബോളും കളിച്ചിരുന്നു. ഒരു പാവപ്പെട്ട വിദ്യാർത്ഥിയായിരുന്നെങ്കിലും ഒരു സ്വാഭാവിക നേതാവായിരുന്ന അദ്ദേഹം തന്റെ ജൂനിയർ, സീനിയർ വർഷങ്ങളിൽ ക്ലാസ് പ്രസിഡന്റായിരുന്നു. 1961 ൽ അദ്ദേഹം ബിരുദം നേടി. ഒരു വിക്കനായിരുന്ന ബൈഡൻ തന്റെ ഇരുപതുകളുടെ ആരംഭം മുതൽ ഈ വൈകല്യം മെച്ചപ്പെടുത്തി.[2] ഒരു കണ്ണാടിക്ക് മുന്നിൽ കവിത ചൊല്ലിക്കൊണ്ട് താൻ ഇത് ലഘൂകരിച്ചതായി അദ്ദേഹം പറയുന്നുവെങ്കിലും[3]:99[4] 2020 ലെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ചർച്ചകളിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ഇത് ബാധിച്ചുവെന്ന് അഭിപ്രായമുണ്ട്.[5]

1969ൽ അറ്റോർണിയായി. 1970ൽ ന്യു കാസ്റ്റ്ൽ കൺട്രി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ വൈസ് പ്രസിഡന്റാകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോ ബൈഡെൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബൈഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[6]

Remove ads

ആദ്യവിവാഹവും കരിയറിന്റ തുടക്കവും

1966 ഓഗസ്റ്റ് 27 ന് സിറാക്കൂസ് സർവകലാശാലയിലെ[7] ഒരു വിദ്യാർത്ഥിനിയായിരുന്ന നെയ‍്‍ലിയ ഹണ്ടറെ (ജീവിതകാലം: ജൂലൈ 28, 1942 - ഡിസംബർ 18, 1972) ബൈഡൻ വിവാഹം കഴിച്ചു. ഒരു റോമൻ കത്തോലിക്കാ വിശ്വാസിയായ ബൈഡനുമായുള്ള വിവാഹത്തിൽ താൽപര്യമില്ലാതിരുന്ന വധുവിന്റെ മാതാപിതാക്കളുടെ എതിർപ്പിനെ മറികടന്നാണ് ഈ വിവാഹം നടന്നത്. ന്യൂയോർക്കിലെ സ്കാനീറ്റ്‍ലെസിലുള്ള ഒരു കത്തോലിക്കാ പള്ളിയിൽവച്ചാണ് വിവാഹച്ചടങ്ങ് നടന്നത്.[8] ദമ്പതികൾക്ക് ജോസഫ് ആർ. "ബ്യൂ" ബൈഡൻ III (ഫെബ്രുവരി 3, 1969 - മെയ് 30, 2015), റോബർട്ട് ഹണ്ടർ ബൈഡൻ (ജനനം 1970), നവോമി ക്രിസ്റ്റീന "ആമി" ബൈഡൻ (നവംബർ 8, 1971 - ഡിസംബർ 18, 1972 ) എന്നിങ്ങനെ മൂന്നു കുട്ടികളുണ്ടായിരുന്നു.[7]

Remove ads

തിരഞ്ഞെടുപ്പ് ചരിത്രം

കൂടുതൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് ഫലം, വർഷം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads