ഇന്ത്യൻ പ്രധാനമന്ത്രി
From Wikipedia, the free encyclopedia
ഇന്ത്യൻ പ്രധാനമന്ത്രി (ഹിന്ദി: भारत के प्रधान मंत्री,ഇംഗ്ലീഷ്: Prime Minister of India) സർക്കാരിന്റെ തലവനാണ്. മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്നതും പ്രധാനമന്ത്രിയാണ്. പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ് പ്രധാനമന്ത്രിയാവുന്നത്. രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രിയിലാണ് ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്. ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്) നയിക്കുന്നതും പ്രധാനമന്ത്രിയാണ്.
വസ്തുതകൾ പ്രധാനമന്ത്രി ഇന്ത്യ भारत का प्रधान मंत्री, ഔദ്യോഗിക വസതി ...
പ്രധാനമന്ത്രി ഇന്ത്യ भारत का प्रधान मंत्री | |
---|---|
പദവി വഹിക്കുന്നത് നരേന്ദ്ര മോദി | |
ഔദ്യോഗിക വസതി | 7 റേസ് കോഴ്സ് റോഡ്, ന്യൂ ഡെൽഹി |
നിയമിക്കുന്നത് | രാഷ്ട്രപതി |
കാലാവധി | അഞ്ച് വർഷം, വീണ്ടും തെരഞ്ഞെടുക്കാവുന്നത് |
പ്രഥമവ്യക്തി | ജവഹർലാൽ നെഹ്റു |
അടിസ്ഥാനം | ഇന്ത്യൻ ഭരണഘടന ഓഗസ്റ്റ് 15,1947 |
പിൻഗാമി | ഡോ.മൻമോഹൻ സിംഗ് |
വെബ്സൈറ്റ് | പ്രധാനമന്ത്രിയുടെ ഓഫീസ് |
അടയ്ക്കുക
മറ്റു മന്ത്രിമാരെ നിയമിക്കുവാനും ആവശ്യമെങ്കിൽ പുറത്താക്കാനും പ്രധാനമന്ത്രിയ്ക്ക് അധികാരമുണ്ട്. രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ജവഹർലാൽ നെഹ്രു ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.