അംജദ് അലി ഖാൻ

ഇന്ത്യയിലെ ഒരു സരോദ് വാദ്യോപകരണ വിദഗ്ദ്ധനാ‍ണ് From Wikipedia, the free encyclopedia

അംജദ് അലി ഖാൻ
Remove ads

ഇന്ത്യയിലെ ഒരു മികച്ച സരോദ് വാദ്യോപകരണ വിദഗ്ദ്ധനാ‍ണ് അംജദ് അലി ഖാൻ അഥവാ ഉസ്താദ് അംജദ് അലി ഖാൻ 1945 ഒക്ടോബർ 9 ന് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജനനം. ഗ്വാളിയോർ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്ന ഹാഫിസ് അലി ഖാൻ പിതാവും രഹത് ജഹാൻ മാതാവുമാണ്.സെനിയ ഘരാനയിലെ ബംഗാഷ് വംശജരായ ഒരു ക്ലാസിക്കൽ സംഗീത കുടുംബത്തിൽ ജനിച്ച ഖാൻ, 1960 മുതൽ അന്താരാഷ്ട്രതലത്തിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചുവരുന്നു. 2001-ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണും, 1991-ൽ ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും, 1975-ൽ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു.[1]

വസ്തുതകൾ ഉസ്താദ്അംജദ് അലി ഖാൻ, പശ്ചാത്തല വിവരങ്ങൾ ...
Remove ads

ആദ്യകാലം, വിദ്യാഭ്യാസം

1945 ഒക്ടോബർ 9 ന് ഗ്വാളിയോർ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്ന ഹാഫിസ് അലി ഖാൻ, അദ്ദേഹത്തിന്റെ ഭാര്യ റാഹത്ത് ജഹാൻ എന്നിവരുടെ ഏഴ് മക്കളിൽ ഇളയവനായി മസൂം അലി ഖാൻ എന്ന പേരിൽ ജനിച്ചു.[2][3] ബൻഗാഷ് (ഗ്വാളിയോർ) വംശപരമ്പരയിൽ പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറാം തലമുറയിലെ സംഗീതജ്ഞനാണ് ഖാൻ. അദ്ദേഹത്തിന്റെ കുടുംബമാണ് സരോദ് എന്ന വാദ്യം കണ്ടുപിടിച്ചതെന്ന് അവകാശപ്പെടുന്നു.[4][5][6] ഒരു സാധു അഥവാ സന്യാസി അദ്ദേഹത്തിന്റെ പേര് അംജദ് എന്ന് മാറ്റി.[7] ഗ്വാളിയോർ ഘരാനക്കാരനായ പിതാവിന്റെ കീഴിൽ ഖാൻ വീട്ടിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടുകയും ഒപ്പം സംഗീതം അഭ്യസിക്കുകയും ചെയ്തു.[8] 1957-ൽ ഡൽഹിയിലെ ഒരു സാംസ്കാരിക സംഘടന ഹാഫിസ് അലി ഖാനെ അതിഥിയായി ക്ഷണിക്കുകയും കുടുംബം ഡൽഹിയിലേക്ക് താമസം മാറുകയും ചെയ്തു.[9] മുഗൾ ചക്രവർത്തിയായ അക്ബറിന്റെ കൊട്ടാരത്തിലെ 'നവ-രത്ന'ങ്ങളിൽ (ഒമ്പത് രത്നങ്ങൾ) ഒരാളായ മാന്ത്രിക സംഗീതജ്ഞനായിരുന്ന താൻസന്റെ പിൻഗാമികളിൽ നിന്നാണ് ഹാഫിസ് അലി ഖാൻ പരിശീലനം നേടിയത് എന്ന് പറയപ്പെടുന്നു. അങ്ങനെ, അംജദ് താൻസന്റെ വംശപരമ്പരയിൽ പെടുന്നു.[10] ഹാഫിസ് അലി ഖാന്റെ സുഹൃത്തുക്കൾ മകന് ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തി; തൽഫലമായി, അംജദിനെ ന്യൂഡൽഹിയിലെ മോഡേൺ സ്കൂളിന്റെ പ്രിൻസിപ്പലിനെ കാണാൻ കൊണ്ടുപോകുകയും, അവിടെ ഒരു ഡേ സ്കോളറായി പ്രവേശനം നേടുകയും ചെയ്തു. 1958 മുതൽ 1963 വരെ അദ്ദേഹം മോഡേൺ സ്കൂളിൽ പഠിച്ചു.[11]

Remove ads

ഔദ്യോഗിക ജീവിതം

ആദ്യമായി അമേരിക്കയിൽ 1963 ൽ കച്ചേരി നടത്തിയ ഖാൻ, 2000 കളിൽ മക്കളോടൊപ്പം കച്ചേരികൾ തുടർന്നു.[12][13] തന്റെ കരിയറിൽ ഉടനീളം അദ്ദേഹം തന്റെ ഉപകരണത്തിൽ മാറ്റങ്ങൾ വരുത്തുന്നതിൽ പരീക്ഷണം നടത്തിയിട്ടുണ്ട്.[14] ഖാൻ ഹോങ്കോംഗ് ഫിൽഹാർമോണിക് ഓർക്കസ്ട്രയിൽ വാദ്യം വായിക്കുകയും ന്യൂ മെക്സിക്കോ സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്യുകയും ചെയ്തു.[15] 2011-ൽ, കാരി ന്യൂകമറിന്റെ എവരിതിംഗ് ഈസ് എവരിവെയർ എന്ന ആൽബത്തിൽ അദ്ദേഹം പ്രകടനം കാഴ്ചവച്ചു. 2014-ൽ, തന്റെ രണ്ട് മക്കളായ അയാൻ അലി ഖാൻ, അമാൻ അലി ഖാൻ എന്നിവരോടൊപ്പം, 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാന കച്ചേരിയിൽ 'രാഗ ഫോർ പീസ്' എന്ന ഗാനം അവതരിപ്പിച്ചു.[16]

അദ്ദേഹത്തിൻറെ കുടുംബമാണ് സരോദ് എന്ന വാദ്യോപകരണം രൂപകൽപ്പന ചെയ്തത്. അംജദ് അലി ഖാൻ തന്റേതായ ഒരു ശൈലി സരോദ് വായനയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. തന്റെ വോക്കൽ സംഗീതം അടിസ്ഥാനമാക്കിയുള്ള രചകളും, സാങ്കേതിക മികവും അദ്ദേഹത്തെ സരോദ് വായനക്കാരിൽ മികച്ച ഒരാളാക്കി.

1984 ൽ അമേരിക്കൻ സംസ്ഥാനമായ മസാച്യുസെറ്റ്സ് ഏപ്രിൽ 20 അംജദ് അലി ഖാൻ ദിനമായി പ്രഖ്യാപിച്ചു.[17] 1997-ൽ ടെക്സസിലെ ഹൂസ്റ്റണിലും ടെന്നസിയിലെ നാഷ്‌വില്ലെയിലും 2007-ൽ ഒക്ലഹോമയിലെ തുൾസയിലും ഖാന് ഓണററി പൗരത്വം ലഭിച്ചു.[18] 2011-ൽ അദ്ദേഹത്തിന് ബംഗ-വിഭൂഷൺ ലഭിച്ചു.[19]

Remove ads

പുരസ്കാരങ്ങൾ

21-ാമത് രാജീവ് ഗാന്ധി ദേശീയ സദ്ഭാവന അവാർഡ് ഖാനെ തേടിയെത്തി. 1975 ൽ പത്മശ്രീ പുരസ്കാരവും,1991 ൽ പത്മഭൂഷൻ പുരസ്കാരവും , 2001 ൽ പത്മവിഭൂഷൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.[20] 2004-ൽ അദ്ദേഹത്തിന് ഫുകുവോക ഏഷ്യൻ കൾച്ചർ സമ്മാനം ലഭിച്ചു.[21] 1989 ൽ സംഗീത നാടക അക്കാദമി പുരസ്കാരവും 2011-ലെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും നേടി.[22][23][24]

അവലംബം

ചിത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads