അബ്ദുല്ല ഇബ്ൻ അബ്ബാസ്
സ്വഹാബി From Wikipedia, the free encyclopedia
Remove ads
മുഹമ്മദ് നബിയുടെ അടുത്ത അനുയായിയും ബന്ധുവും ആയിരുന്നു അബ്ദുല്ല ഇബ്ൻ അബ്ബാസ് (Arabic: عبد الله ابن عباس) . അദ്ദേഹത്തിന് ഖുർആൻ വ്യാഖ്യാനത്തിലും നബിചര്യയിലും ഉണ്ടായിരുന്ന പാണ്ഡിത്യം അദ്ദേഹത്തെ നബിയുടെ മറ്റ് അനുയായികൾക്കിടയിൽ ശ്രദ്ധേയനാക്കി. അദ്ദേഹത്തിന്റെ ജീവിതകാലം 618 മുതൽ 687 വരെ ആയിരുന്നു.
ഖലീഫമാർ |
അബൂബക്കർ സിദ്ധീഖ്
|
ഉമ്മുൽ മുഅ്മിനീൻ |
ഖദീജ ബിൻത് ഖുവൈലിദ്
|
അൽഅഷറ അൽമുബാഷിരീൻ ഫിൽ ജന്നത്ത് |
തൽഹ ഇബ്ൻ ഉബൈദുല്ലഹ്
|
മറ്റുള്ളവർ |
|
ഇതുംകൂടി കാണുക |
Remove ads
ജീവചരിത്രം
മുഹമ്മദ് നബിയുടെ മാതുലനും അബ്ബാസിയാ ഖലീഫാമാരുടെ പൂർവികനുമായ അബ്ബാസ് ഇബ്ൻ അബ്ദുൽ മുത്തലിബ് എന്ന സമ്പന്ന കച്ചവടക്കാരന്റെ പുത്രനാണ് അബ്ദുല്ല ഇബ്നു അബ്ബാസ്. മക്കയിൽ ജനിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ ഇബ്ൻ അബ്ബാസ് (അബ്ബാസിന്റെ മകൽ) എന്ന് വിളിച്ചിരുന്നത്. ഖദീജക്ക് ശേഷം ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വനിതയാണ് താനെന്ന് അഭിമാനിച്ചിരുന്ന ഉമ്മ് അൽ ഫദ്‌ൽ ലുബാബ ആയിരുന്നു മാതാവ്. ഖദീജ ഉമ്മ് അൽ ഫദ്‌ൽ ലുബാബയുടെ അടുത്ത കൂട്ടുകാരി കൂടി ആയിരുന്നു. നബിയുടെ പിതാമഹനായിരുന്ന അബ്ദുൽ മുത്തലിബ് തന്നെയായിരുന്നു ഇബ്ൻ അബ്ബാസിന്റെയും പിതാമഹൻ. മക്കയിലെ ഖുറൈഷ് ഗോത്രത്തിൽപ്പെട്ട ബനൂഹാഷിം ആയിരുന്നു അദ്ദേഹത്തിന്റെ കുടുംബം.
നിയമജ്ജൻ ഖുറാൻ വ്യാഖ്യാതാവ് എന്നീ നിലകളിൽ സമകാലികർക്ക് ഇദ്ദേഹം ആദരണീയനായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ കാര്യാലോചനാസദസ്സിൽ ഇദ്ദേഹം സജീവമായ പങ്കു വഹിച്ചു. ഖലീഫ അലിയുടെ അടുത്ത കൂട്ടുകാരനും സഹായിയുമായി പല യുദ്ധങ്ങളിൽ പങ്കെടുത്തു.
പണ്ഡിതനെന്ന നിലയിൽ മാത്രമല്ല സമർഥനായ പടയാളിയെന്ന നിലയിലും അബ്ദുല്ലയ്ക്ക് ഇസ്ളാമിക ചരിത്രത്തിൽ സ്ഥാനമുണ്ട്. ഇദ്ദേഹമാണ് ഖലീഫ അലിയുടെ കുതിരപ്പടയെ നയിച്ചിരുന്നത്. പലപ്പോഴും ഖലീഫ അലിയുടെ ദൂതനായും പ്രവർത്തിച്ചിരുന്നു. അലി, ഖലീഫയാകുന്നതിൽ എതിർപ്പുണ്ടായിരുന്നവർ പ്രവാചകപത്നിയായ ആയിഷയുടെ സഹായത്തോടെ അദ്ദേഹത്തിനെതിരെ യുദ്ധത്തിനൊരുങ്ങിയപ്പോൾ അവരെ ആ ഉദ്യമത്തിൽനിന്നു പിന്തിരിപ്പിക്കാൻ നിയോഗിക്കപ്പെട്ടതും അബ്ദുല്ല ആയിരുന്നു.
ഖുർആൻ നിയമക്രമം, വ്യാകരണം, അറബി ചരിത്രം, കവിത എന്നീ വിവിധ ശാഖകളിൽ ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ കേൾക്കാൻ ധാരാളം ആളുകൾ തടിച്ചുകൂടുമായിരുന്നു. സത്സ്വഭാവിയും ദയാശീലനും അഗാധപണ്ഡിതനുമായിരുന്ന ഇദ്ദേഹം പ്രവാചകന്റെ കുടുംബത്തോടൊപ്പം എല്ലാ പ്രശ്നങ്ങളിലും പങ്കുകൊണ്ടു. പ്രവാചകന്റെ പൗത്രനായ ഹുസൈൻ കൊല്ലപ്പെട്ടതിൽ അതീവ ദുഃഖിതനായി 688-ൽ തായിഫിൽവച്ച് അബ്ദുല്ല ഇബ്നു അബ്ബാസ് മരണമടഞ്ഞു.
Remove ads
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads