ഇന്ത്യയിലെ കമ്പനി ഭരണം

From Wikipedia, the free encyclopedia

ഇന്ത്യയിലെ കമ്പനി ഭരണം
Remove ads

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ ഭരണത്തെയാണ് ഇന്ത്യയിലെ കമ്പനി ഭരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1765 - ലെ ബക്സർ യുദ്ധത്തിലെ പരാജയത്തെ[1] തുടർന്ന ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ബംഗാൾ നവാബ്, ബംഗാളിലെയും ബീഹാറിലെയും ദിവാനി അഥവാ നികുതി പിരിക്കുന്നതിനുള്ള അധികാരം [2] കമ്പനിക്ക്‌ നൽകിയത് വ്യാപാര സ്ഥാപമായി പ്രവർത്തനമാരംഭിച്ച കമ്പനി ഇന്ത്യയിൽ ഭരണം ഏറ്റെടുക്കാനുള്ള അവസരം ഒരുക്കി[3]. ഇതിനായി കമ്പനി 1773 - ൽ കൽക്കട്ട ആസ്ഥാനമാക്കി ഭരണം തുടങ്ങുകയും ഗവർണ്ണർ ജനറൽ ആയി വാറൻ ഹേസ്റ്റിംഗ്സി നെ നിയമിക്കുയും ചെയ്തു. 1858 - ൽ ബ്രിട്ടീഷ് പാർലമെന്റ്. ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നത് വരെ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണം ഇന്ത്യയിൽ തുടർന്നു.

വസ്തുതകൾ പദവി, തലസ്ഥാനം ...
Remove ads

സാമ്രാജ്യവികസനം

ഇന്ത്യയുടെ സമ്പൽ സമൃദ്ധിയിൽ ആകൃഷ്ടരായ ലണ്ടനിലെ ഒരു സംഘം വ്യാപാരികൾ ഇന്ത്യയുമായി വ്യാപരബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി ഒരു കമ്പനി രൂപികരിച്ചു[4]. 1600 - ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരിൽ രൂപം കൊണ്ട കമ്പനിക്ക്‌ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകി. അതിനെതുടർന്ന് ഇന്ത്യയിൽ എത്തിയ അവർക്ക്‌ ഫാക്ടറി തുടങ്ങാനുള്ള അനുമതി അന്നത്തെ മുഗൾ ചക്രവർത്തിയായ ജഹാംഗീറിൽ നിന്ന് ലഭിക്കുകയും 1612 - ൽ ആദ്യത്തെ ഫാക്ടറി ഇന്ത്യയുടെ പശ്ചിമ തീരത്ത്, സൂററ്റിൽ നിലവിൽ വരികയും ചെയ്തു. അതേ രീതിയിൽ തെക്ക്‌ വിജയനഗരം ഭരിച്ചവരിൽ നിന്ന് അനുമതി നേടി രണ്ടാമത്തെ ഫാക്ടറി മദ്രാസിലും സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജകുമാരിയായ കാതറിൻ ബ്രഗൻസയെ വിവഹം കഴിച്ചപ്പോൾ പോർച്ചുഗീസുകാർ സ്ത്രീധനമായി അവരുടെ കോളനിയായ ബോംബെ 1668 - ൽ ബ്രിട്ടീഷുകൾക്ക് വിട്ടു കൊടുത്തു. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം കൽക്കട്ടയിലും ഫാക്ടി സ്ഥാപിക്കുക വഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തീരപ്രദേശങ്ങൾ ബ്രിട്ടീഷുകാരുടെ അധിനതയിലെക്ക് പൂർണ്ണമായും വഴിമാറി.

റോബർ ക്ലൈവ്‌ ന്റെ നേതൃത്വത്തിൽ നടത്തിയ 1757 - ലെ പ്ലാസി യുദ്ധവും 1764 - ൽ ബീഹാറിൽ വെച്ചുണ്ടായ ബക്സർ യുദ്ധവും കമ്പനിയുടെ അധികാരങ്ങളെ ഊട്ടിയുറപ്പിച്ചു. മുഗൾ ചക്രവർത്തി കൂടി ഉൾപ്പെട്ട ഒരു മഹാസഖ്യത്തെയാണ് ബക്സറിൽ വെച്ച് ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത്. ഇത് ബ്രിട്ടീഷുകാർക്ക്‌ ബംഗാൾ, ബീഹാർ, ഒറീസ്സാ എന്നിവിടങ്ങളിലെ ദിവാനി അഥവാ നികുതി പിരിക്കാനുള്ള അധികാരം ചുമതലപ്പെടുത്താൻ ചക്രവർത്തിയായ ഷാ ആലമിനെ പ്രേരിപ്പിച്ചു. അങ്ങനെ 1773 ആയപ്പോഴേക്കും ഗംഗാസമതലത്തിന്റെ ഏറിയ പങ്കും ബ്രിട്ടീഷുകാരുടെ കീഴിലായി. ആംഗ്ലോ-മൈസൂർ യുദ്ധങ്ങളും (1766–1799) ആംഗ്ലോ-മറാഠ യുദ്ധങ്ങളും(1772–1818) സത്‌ലുജ് നദിക്ക് തെക്കോട്ടുള്ള പ്രദേശങ്ങളിൽ അധീശത്വം ഉറപ്പിക്കുന്നതിന് ഇടയാക്കി.

ഇന്ത്യയിൽ ഭരണം ഉറപ്പിക്കാൻ രണ്ടു രീതികളാണ് കമ്പനി സ്വീകരിച്ചത്. അതിലൊന്ന് യുദ്ധത്തിൽ പരാജയപ്പെടുന്ന നാട്ടുരാജ്യങ്ങളെ തങ്ങൾക്ക സ്വാധീനമുള്ള പ്രദേശങ്ങളോട് കൂട്ടിച്ചേർക്കുക, തുടർന്ന് അവിടുത്തെ ഭരണം കമ്പനി നേരിട്ട് ഏറ്റെടുത്തു നടത്തുക എന്നതായിരുന്നു. അപ്രകാരം കൂട്ടിചേർത്ത ഭാഗങ്ങൾ എല്ലാം മൂന്നു ബ്രിട്ടീഷ്‌ പ്രവശ്യകൾ ( ബംഗാൾ, ബോംബെ മദ്രാസ്‌) ആയി തരം തിരിച്ചിരുന്നു. കമ്പനിയെ പ്രതിനിധീകരിച്ച് ഒരു പ്രസിഡൻറ് ആണ് ഈ ഓരോ പ്രവശ്യകളും ഭരിച്ചിരുന്നത്. ഗവർണ്ണർ എന്ന പേരിൽ അദേഹം അറിയപ്പെട്ടു. പന്ത്രണ്ടു മുതൽ പതിനാറു വരെ അംഗങ്ങളുള്ള ഒരു കൌൺസിലും അദേഹത്തിനുണ്ടായിരുന്നു[5]
.ഗവർണ്ണറും കൌൺസിലും ചേർന്ന് ഭരണം നടത്തിയ ഈ പ്രദേശങ്ങൾ പ്രസിഡൻസികൾ എന്നു അറിയപ്പെട്ടു. മറ്റൊന്ന്, യുദ്ധത്തിൽ തോറ്റ രാജ്യങ്ങളുമായി കരാറിൽ ഏർപ്പെട്ടു അവയ്ക്ക് സംരക്ഷണം നൽകാൻ എന്ന പേരിൽ സൈനികസഹായവ്യവസ്ഥ പ്രകാരം ഭരണം നടത്തുക. ഈ രണ്ടു വിധത്തിലും അനേകം പ്രദേശങ്ങൾ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായി.

Remove ads

ഗവർണർ ജനറൽമാർ

Thumb
പെഷവ ബാജിറാവു രണ്ടാമൻ ബ്രിട്ടീഷുകാരുമായി ബാസീൻ ഉടമ്പടിയിൽ ഒപ്പ് വെയ്ക്കുന്നു (1802).
Thumb
ഷാ ആലം ചക്രവർത്തി റോബർട്ട് ക്ലൈവിനു ദിവാനി അഥവാ നികുതി പിരിക്കാനുള്ള അധികാരം അനുവദിക്കുന്നു
വസ്തുതകൾ കൊളോണിയൽ ഇന്ത്യ, ഡച്ച് ഇന്ത്യ ...

(താൽകാലിക ചുമതലയേറ്റ ഗവർണർ ജനറൽമാരെ ഉൾപ്പെടുത്തിയിട്ടില്ല (പ്രധാന സംഭവ വികാസങ്ങൾ നടന്ന കാലഘട്ടത്തിൽ ഉള്ളവരെ ഒഴിച്ച്) )

കൂടുതൽ വിവരങ്ങൾ ഗവർണർ ജനറൽl, കാലയളവ്‌ ...
Remove ads

കമ്പനിയുടെ മേൽ പാർലമെന്റ് നിയന്ത്രണം

Thumb
മദ്രാസ്‌ പ്രസിഡൻസിയുടെ ആസ്ഥാനമായ സെന്റ്‌ ജോർജ്‌ കോട്ട.
Thumb
വാറൻ ഹേസ്റ്റിംഗ്സ്, ബംഗാൾ പ്രസിഡൻസിയുടെ ആദ്യത്തെ ഗവർണർ ജനറൽ.

1600 ലെ ചാർട്ടർ ആക്റ്റ്‌ വഴി നിലവിൽ വന്ന കമ്പനിയുടെ ഭരണത്തിനായി ബ്രിട്ടീഷ്‌ പാർലമെന്റ് വിവിധ നിയമങ്ങൾ കൊണ്ടുവരികയുണ്ടായി. അവയിൽ പ്രധാനമായവ താഴെ പറയുന്നവയാണ്.

  1. 1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്‌
  2. 1784 - ലെ പിറ്റ്സ് ഇന്ത്യ ആക്റ്റ്‌
  3. 1793 - ലെ ചാർട്ടർ ആക്റ്റ്‌
  4. 1833 - ലെ ചാർട്ടർ ആക്റ്റ്‌
  5. 1853 - ലെ ചാർട്ടർ ആക്റ്റ്‌
  6. 1858 - ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌

റോബർട്ട് ക്ലൈവ് പ്ലാസ്സി യുദ്ധത്തിൽ വിജയം കൈവരിക്കുന്നതു വരെ ഈസ്റ്റ്‌ ഇന്ത്യയുടെ ഭരണപ്രദേശങ്ങളായ മൂന്നു പ്രസിഡൻസികളും ഭരിച്ചിരുന്നത് കച്ചവടക്കാരായ ഒരു സംഘം ആളുകളുടെ കൌൺസിലാണ്. ഭരണകാര്യങ്ങളിൽ യാതൊരു മുൻപരിച്ചയവുമില്ലാതിരുന്ന കൌൺസിലിന് ഒരു വലിയ രാജ്യത്തിന്റെ ഭരണചുമതല, പ്രത്യകിച്ചും വളരെ സമ്പന്നമായ ബംഗാൾ, ഏറ്റെടുക്കേണ്ടി വന്നത് ബ്രിട്ടനിൽ പല പ്രതികരണങ്ങളും സൃഷ്ടിച്ചു. നഷ്ടത്തിലാണെന്നു കാണിച്ച കമ്പനിയുടെ നടത്തിപ്പുകാരിൽ പലരും ധനവാന്മാരായി ലണ്ടനിൽ തിരിച്ചു വന്നത്,കമ്പനിയുടെ പണമിടപാടുകളിൽ സംശയം ജനിപ്പിച്ചു[15]. "നബോബുകൾ" എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെട്ടത്. നവാബ് എന്ന വാക്കിന്റെ വികലരൂപമാണിത്. കമ്പനിയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ വർധിച്ചതിനനുസരിച് ചെലവ്‌ കൂടിയ യുദ്ധങ്ങളും അനിവാര്യമായിത്തീർന്നു.കമ്പനിയുടെ സാമ്പത്തികഭദ്രതയെ ഇത് സാരമായി ബാധിച്ചു. അതുവരെ ഇംഗ്ലണ്ടിലെ ഗവണ്മെന്റിനു സാമ്പത്തിക സഹായങ്ങൾ നല്കികൊണ്ടിരുന്ന കമ്പനി ക്രമേണ ബാദ്ധ്യതയാകുന്ന ഘട്ടത്തിലെത്തി. 1772 - ൽ ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്രാപിക്കാൻ ഒരു വായ്പക്കായി അന്നത്തെ പ്രധാനമന്ത്രിയായ ലോർഡ്‌ നോർത്തിനെ സമീപിച്ചു. ഈ അവസരം കണക്കിലെടുത്ത് കമ്പനി കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഒരു കമ്മിറ്റിയെ ചുമതപ്പെടുത്തി. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ട് 1773 - ൽ റെഗുലേറ്റിങ് ആക്റ്റ് പാസ്സാക്കാൻ ഉള്ള അവസരം ഒരുക്കി[5]. കമ്പനിയുടെ അഴിമതിനിറഞ്ഞ ഭരണം ഇല്ലാതാക്കുന്നതിനും ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ് പാസാക്കിയ ആദ്യത്തെ ആക്റ്റാണിത്. റെഗുലേറ്റിങ് ആക്റ്റ്‌ മുഖേനെ കമ്പനിയുടെ നിയന്ത്രണമെറ്റെടുക്കാനുള്ള ലോർഡ്‌ നോർത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. ബ്രിട്ടീഷ്‌ പാർലമെന്റിലും മറ്റും ഉണ്ടായ എതിർപ്പുകളാണ് അതിനു കാരണം. കൂടാതെ പാസാക്കപ്പെട്ട നിയമത്തിലെ അധികാര വിഭജനത്തിലെ അവ്യക്തത വ്യതസ്തമായ വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചു. ഇത് നാട്ടുരാജ്യങ്ങളിലെ ഗവർണ്ണർമാരും ഗവർണർ ജനറലിന്റെ കൌൺസിൽ അംഗങ്ങളും ഗവർണ്ണർ ജനറലും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ഇതൊക്കെ തുടർന്നും കമ്പനിയുടെ ഇന്ത്യയിലെ ഭരണം കുത്തഴിഞ്ഞ രീതിയിലാകുന്നതിനിടയായി[16]. (ആക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 1773 - ൽ റെഗുലേറ്റിങ് ആക്റ്റ് എന്ന പേജ് സന്ദർശിക്കുക)

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads