ഉമർ (ടെലിവിഷൻ പരമ്പര)
From Wikipedia, the free encyclopedia
Remove ads
ഇസ്‌ലാമിലെ രണ്ടാം ഖലീഫയും പ്രവാചകൻ മുഹമ്മദിന്റെ പ്രധാന അനുചരരിൽ (സ്വഹാബ) ഒരാളുമായ ഖലീഫ ഉറിന്റെ ജീവിതം ആസ്പദമാക്കി അറബ് ടെലിവിഷൻ ചാനലായ എം.ബി.സി നിർമിച്ചു ചെയ്ത ഒരു ടെലിവിഷൻ പരമ്പരയാണ് ഉമർ[1] അറേബ്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ ഈ പരമ്പര മുപ്പത് എപ്പിസോഡുകളായാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. സൗദി അറേബ്യൻ ടെലികാസ്റ്റ് കമ്പനിയായ മിഡില് ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് സെന്ററും (MBC) ഖത്തർ ടെലിവിഷനും സംയുക്തമായാണ് ഈ പരമ്പര നിർമിച്ചിരിക്കുന്നത്. 10രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിനായിരത്തോളം അഭിനേതാക്കളും നൂറു കണക്കിന് അണിയറ പ്രവർത്തകരും ഹോളിവുഡ് സിനിമകളിലെയടക്കം സാങ്കേതിക പ്രവർത്തകരുടെ സഹായത്താൽ ചിത്രീകരിച്ച യുദ്ധ രംഗങ്ങളും ഉൾപെട്ട പരമ്പര ഏകദേശം ഒരു വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചരിത്രത്തിൽ പ്രതിപാദിച്ച രീതിയിൽ ആനയെ ഉപയോഗിച്ചുള്ള യുദ്ധ രംഗങ്ങൾ ചിത്രീകരിച്ചത് ഇന്ത്യയിലാണ്. 200 മില്ല്യൺ സഊദി റിയാൽ (333 കോടി രൂപക്ക് മുകളിൽ) ചിലവഴിച്ചാണ് ചിത്രം നിർമ്മിച്ചത്.
Remove ads
സ്വീകാര്യത
സ്വീകാര്യമായ ചരിത്ര പ്രമാണങ്ങൾ വെച്ച് കൊണ്ട് തയ്യാറാക്കിയ പരമ്പരയുടെ ഉള്ളടക്കം ആധികാരികതമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രമുഖ പണ്ഡിതരുടെയും ഇസ്‌ലാമിക ചരിത്രകാരന്മാരുടെയും പിന്തുണയോടെയാണ് രചന നിർവ്വഹിച്ചിട്ടുള്ളത്. യുസുഫുൽ ഖറദാവി, അക്റം ദിയാഉൽ ഉമരി, സൽമാനുൽ ഔദ, അബ്ദുൽ വഹാഹ് അത്തരീരി, അലി സ്വല്ലാബി, സഅദുൽ അതീദി എന്നിവരാണ് ആധാകരികതയും ചരിത്രപ്രമാണങ്ങളും പരിശോധിച്ച പണ്ഡിതന്മാർ. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ അദ്ദേഹത്തെ ചിത്രീകരിച്ചിട്ടില്ല. എന്നാൽ പ്രവാചകാനുചരന്മാരെ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ പരമ്പര വിവാദങ്ങൾക്കും കാരണമായി. ബിംബാരാധനയെയും, വീരാരാധനയെയും ഹീറോ സങ്കല്പങ്ങളെയും പാടെ നിരാകരിക്കുന്ന ഇസ്‌ലാം, പ്രവാചകന്റെയും അവിടുത്തെ അനുയായികളുടെയും രൂപങ്ങൾ വരച്ചുണ്ടാക്കുന്നത് പോലും വിലക്കിയിയെന്നിരിക്കെ ഉമറിനെ ചിത്രീകരിക്കുന്നത് വിശ്വാസ വ്യതിയാനങ്ങളിലേക്കുള്ള ഒരു വഴിയായി മാറും എന്നു ഒരു വിഭാഗം പണ്ഡിതർ വാദിക്കുകയുണ്ടായി. സഊദി അറേബ്യ ഗ്രാൻറ് മുഫ്തി, അൽ അസ്ഗർ യൂണിവേഴ്സിറ്റി, മുഹമ്മദ് സാലിഹ് അൽ മുനജ്ജിദ്, സാലിഹ് അൽ ഫൗസാൻ, അബ്ദുൽ അസീസ് ബിൻ ഫഹദ്, അബ്ദുല്ലാഹിബ്നു സൈദ് അന്നഹ്യാൻ, സാലിഹ് അൽ മഗാസ്മി തുടങ്ങിയവർ എതിർപ്പ് പ്രകടിപ്പിച്ചു. [2][3] എന്നാൽ യൂസുഫുൽ ഖറദാവി, സൽമാനുൽ ഔദ, അലി അസ്സല്ലാബി, ആദിൽ അൽ കൽബാനി, മുഹമ്മദ് അൽ ദിദോ, അബ്ദുൽ വഹാബ് അൽ തുറൈരി പോലുള്ള പണ്ഡിതർ പരമ്പരയെ അനുകൂലിക്കുകയാണ് ഉണ്ടായത്. കാല ഘട്ടത്തിന്റെ പുതിയ സങ്കേതങ്ങളിലൂടെ പുതിയ തലമുറക്ക് ഇസ്‌ലാമിൻറെ ചരിത്രഖ്യായിക തയ്യാറാക്കുകയും അതുവഴി ഇസ്‌ലാമിക പ്രബോധന രംഗത്ത് ഇത്തരം മാധ്യമങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും സൂചിപ്പിച്ചു കൊണ്ടാണ് പലരും ചിത്രത്തെ അനുകൂലിച്ചിരിക്കുന്നത്. [4].
Remove ads
കഥാപാത്രങ്ങളും അഭിനേതാക്കളും
|
|
|
Remove ads
എപ്പിസോഡുകൾ
Remove ads
മലയാളത്തിൽ
ഉമർ പരമ്പരയുടെ പൂർണ്ണരൂപത്തിലുള്ള മലയാളം ഡബ്ബിങ് പുറത്തിറങ്ങിയിട്ടുണ്ട്. മലപ്പുറം എ.ജെ.എൻ ക്രിയേൽനാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾപ്പെടുത്തി മൂന്ന് മണിക്കൂർ ഫിലിമും മലയാളത്തിൽ വന്നിട്ടുണ്ട്. കോഴിക്കോട് സമീക്ഷ പിക്ചേഴ്സ് ആണിത് പുറത്തിറക്കിയത്.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads