ഏഷ്യൻ ഗെയിംസ്

From Wikipedia, the free encyclopedia

ഏഷ്യൻ ഗെയിംസ്
Remove ads

ഏഷ്യൻ ഗെയിംസ് അഥവാ ഏഷ്യാഡ് ഏഷ്യയിലെ രാജ്യങ്ങൾക്കായി നാലുവർഷത്തിലൊരിക്കൽ അരങ്ങേറുന്ന കായിക മാമാങ്കമാണ്. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി(ഐ.ഒ.സി.)യുടെ ഭാഗമായ ഒളിമ്പിക്സ് കൌൺസിൽ ഓഫ് ഏഷ്യ(ഒ.സി.എ.)യാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സിലേപ്പോലെതന്നെ ഓരോ ഇനത്തിലെയും ഒന്നാംസ്ഥാനക്കാർക്ക് സ്വർണ്ണമെഡലും രണ്ടാം സ്ഥാനക്കാർക്ക് വെള്ളിമെഡലും മൂന്നാം സ്ഥാനക്കാർക്ക് വെങ്കല മെഡലും നൽകുന്നു.

വസ്തുതകൾ Motto, First Event ...

ഏതെങ്കിലും ഏഷ്യൻ രാജ്യത്തിന്റെ ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് കായിക താരങ്ങൾ ഈ മേളയിൽ പങ്കെടുക്കുന്നത്. മെഡൽ വിതരണം ചെയ്യുമ്പോൾ താരങ്ങൾ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ പതാക പ്രദർശിപ്പിച്ച് ദേശീയ ഗാനം ആലപിക്കുന്ന പതിവുണ്ട്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട രാഷ്ട്രങ്ങൾക്കു മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാവൂ. എന്നിരുന്നാലും ചില ഇളവുകൾ അനുവദിക്കാറുണ്ട്. തായ്‌വാന്റെ അംഗീകാരത്തെക്കുറിച്ചു തർക്കമുള്ളതിനാൽ ചൈനീസ് തായ്പേയ് എന്ന പേരിലാണ് അവരെ പങ്കെടുപ്പിക്കുന്നത്. 2006 നവംബർ 21 മുതൽ ഡിസംബർ 15 വരെ ഖത്തറിലെ ദോഹയിൽ അരങ്ങേറിയ പതിനഞ്ചാമത് ഏഷ്യൻ ഗെയിംസാണ് ഈ കായികമേളയുടെ ഏറ്റവും ഒടുവിലത്തെ പതിപ്പ്.

Remove ads

ചരിത്രം

ഫാർ ഈസ്റ്റേൺ ചാമ്പ്യൻഷിപ് ഗെയിംസ്

ജപ്പാൻ, ഫിലിപ്പൈൻസ്, ചൈന എന്നീ രാജ്യങ്ങൾ നടത്തിയിരുന്ന ഫാർ ഈസ്റ്റേൺ ചാമ്പ്യൻഷിപ്പ് ഗെയിംസാണ് ഏഷ്

ഏഷ്യൻ ഗെയിംസിന്റെ പിറവി

രണ്ടാം ലോകമഹായുദ്ധ ശേഷം ഏഷ്യാ വൻ‌കരയിലെ നിരവധി രാജ്യങ്ങൾ സ്വതന്ത്രമായി. ഏഷ്യയുടെ കരുത്തും കഴിവുകളും പ്രകടിപ്പിക്കുവാൻ പൊതുവായ ഒരു കായികമേള ആവശ്യമാണെന്ന ചിന്ത പല പുതുരാഷ്ട്രങ്ങളും മുന്നോട്ടുവച്ചു. 1948 ഓഗസ്റ്റ് മാസം ലണ്ടനിൽ നടന്ന പതിനാലാമത് ഒളിമ്പിക്സിനിടയിൽ ഇന്ത്യൻ ഒളിമ്പിക്സ് കമ്മിറ്റി പ്രതിനിധിയായിരുന്ന ഗുരു ദത്ത് സോന്ധി ഏഷ്യൻ രാജ്യങ്ങൾക്കു മാത്രമായി ഒരു കായികമേള എന്ന ആശയം ഇതര രാജ്യങ്ങളിലെ പ്രതിനിധികളുമായി പങ്കുവച്ചു. ഇതേത്തുടർന്ന് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷൻ രൂപവത്കരിക്കാൻ ധാരണയായി. 1949 ഫെബ്രുവരിയിൽ ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ എന്നപേരിൽ പ്രസ്തുത സംഘടന ഔദ്യോഗികമായി നിലവിൽ‌വന്നു. ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951ൽ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ നടത്താനും ധാരണയായി.

പുനഃക്രമീകരണങ്ങൾ

ഏഷ്യൻ ഗെയിംസിന്റെ സംഘാടനം പുരോഗമിക്കവേ ചില രാഷ്ട്രീയ പ്രശ്നങ്ങൾ തർക്കങ്ങളുയർത്തി. 1962ൽ തായ്‌വാനെയും ഇസ്രയേലിനെയും ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി അംഗരാജ്യങ്ങൾ തമ്മിൽ തർക്കമുണ്ടായി. ആ വർഷത്തെ ആതിഥേയരായിരുന്ന ഇന്തോനേഷ്യ ഈ രണ്ടു രാജ്യങ്ങളും പങ്കെടുക്കുന്നത് എതിർത്തു. 1970-ൽ ഉത്തര കൊറിയയിൽ നിന്നുള്ള സുരക്ഷാ ഭീഷണികളെത്തുടർന്ന് ദക്ഷിണ കൊറിയ ആതിഥേയത്വത്തിൽ നിന്നും പിന്മാറി. ഇതേത്തുടർന്ന് ദക്ഷിണ കൊറിയയുടെ പണമുപയോഗിച്ച് തലേപ്രാവശ്യത്തെ ആതിഥേയരായിരുന്ന തായ്‌ലൻഡ് ഗെയിംസിന് ഒരിക്കൽക്കൂടി ആതിഥ്യമരുളി.

ഇത്തരം സംഭവങ്ങളെത്തുടർന്ന് ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ അഴിച്ചുപണിയാൻ അംഗരാജ്യങ്ങൾ തീരുമാനിച്ചു. ഏഷ്യയിലെ കായിക സംഘടന ഒളിമ്പിക് കൌൺസിൽ ഓഫ് ഏഷ്യ എന്ന പേരു സ്വീകരിച്ചു. ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ ഇല്ലാതായെങ്കിലും മുൻ‌തീരുമാനമനുസരിച്ച് 1982ലെ ഏഷ്യൻ ഗെയിംസ് ന്യൂ ഡൽഹിയിൽ വച്ചു നടത്തപ്പെട്ടു. 1986ലെ സോൾ ഏഷ്യൻ ഗെയിംസ് മുതലാണ് ഒ.സി.എ. ഗെയിംസിന്റെ മേൽനോട്ടം ഔദ്യോഗികമായി ഏറ്റെടുക്കുന്നത്.

തുടർന്നുള്ള ഗെയിംസുകളിൽ തായ്‌വാനെയും ഒ.സി.എയിൽ ഉൾപ്പെടുത്തി. എന്നാൽ ചൈനീസ് തായ്‌പേയ് എന്ന പേരിലാണ് തായ്‌വാൻ പങ്കെടുക്കുന്നത്. ഇസ്രയേലിനെ സ്ഥിരമായി ബഹിഷ്കരിക്കാനും ഒ.സി.എ. അംഗരാജ്യങ്ങൾ തീരുമാനിച്ചു. ഇസ്രയേലിനോട് യൂറോപ്യൻ കായിക മേളയിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ രാജ്യങ്ങൾ

1994-ൽ പല അംഗരാജ്യങ്ങളുടെയും എതിർപ്പു വകവയ്ക്കാതെ പഴയ സോവ്യറ്റ് റിപബ്ലിക്കുകളായ കസാഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ ഒ.സി.എയിൽ ഉൾപ്പെടുത്തി.

Remove ads

ഏഷ്യൻ ഗെയിംസ് ഇതുവരെ

Remove ads

മത്സര ഇനങ്ങൾ

  • നീന്തൽ
  • അമ്പെയ്ത്ത്
  • അത്‌ലറ്റിക്സ്
  • ബാഡ്മിന്റൺ
  • ബേസ്ബോൾ
  • ബാസ്കറ്റ്ബോൾ
  • ബില്യാർഡ്സ്, സ്നൂക്കർ
  • ശരീര സൗന്ദര്യം
  • ബോളിംഗ്
  • ബോക്സിങ്
  • കനോയ്, കയാക്ക്
  • ചെസ്
  • സൈക്ക്ലിങ്
  • അശ്വാഭ്യാസം
  • ഇ-സ്പോർട്സ്
  • ഫെൻസിങ്
  • ഹോക്കി
  • ഫുട്ബോൾ
  • ഗോൾഫ്
  • ജിംനാസ്റ്റിക്സ്
  • ഹാൻഡ്ബോൾ
  • ജൂഡോ
  • കബഡി
  • കരാട്ടേ
  • റോവിംഗ്
  • റഗ്ബി
  • സെയ്‌ലിംഗ്
  • സെപാക് ടക്രോ
  • ഷൂട്ടിങ്
  • സോഫ്റ്റ്ബോൾ
  • സോഫ്റ്റ് ടെന്നിസ്
  • സ്ക്വാഷ്
  • ടേബിൾ ടെന്നിസ്
  • ടാക്ക്വാൻഡോ
  • ടെന്നിസ്
  • ട്രയാത്തലൺ
  • വോളീബോൾ
  • ഭാരോദ്വഹനം
  • ഗുസ്തി
  • വുഷു
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads