കറിവേപ്പ്
ഔഷധ സസ്യം - കറിവേപ്പ് From Wikipedia, the free encyclopedia
Remove ads
നാരകകുടുംബമായ റൂട്ടേസീയിലെ ഒരു ചെറുവൃക്ഷമാണ് കറിവേപ്പ് (Murraya koenigii). ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പില ഈ ചെടിയുടെ ഇലയാണ്. കറിവേപ്പിന്റെ ജന്മദേശം ഏഷ്യയാണ്.[1][2][3] ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് [4]. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്.
പോഷക സമൃദ്ധമായ ഒരിലയാണ് കറിവേപ്പില. വിറ്റാമിനുകളായ എ, ബി, സി, ഇ ധാതുക്കളായ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, നാരുകൾ, നിരോക്സീകാരികൾ എന്നിവകൾ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ പലപ്പോഴും ആളുകൾ ഭക്ഷണത്തിൽ നിന്നും ഇവ എടുത്തു മാറ്റാറുണ്ട്. അതുകൊണ്ട് കറിവേപ്പിന്റെ പോഷക ഗുണങ്ങൾ കൃത്യമായി ലഭിക്കണമെന്നില്ല.
Remove ads
നാമകരണം
മുറായ എന്ന ജനറിക് നാമം കാൾ ലിന്നേയസിനു കീഴിൽ സസ്യശാസ്ത്രം പഠിച്ച ജർമ്മനിയിലെ ഗോട്ടിൻജെൻ സർവകലാശാലയിൽ വൈദ്യശാസ്ത്ര പ്രൊഫസറായ ജൊഹാൻ ആൻഡ്രിയാസ് മുറായയയുടെ (1740-1791) പേരിൽ നിന്നുമാണ് വന്നത്.[3] സ്പീഷിസ് നാമമായ കോനിഗി എന്നത് ജോഹാൻ ഗെർഹാർഡ് കോനിഗിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ടതുമാണ്.
കൃഷി
കറിവേപ്പ് എന്നത് ഒരു ചെറിയമരമാണ്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത് കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക് ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും.
നാരകക്കാളി ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ട്.
Remove ads
രസാദി ഗുണങ്ങൾ
രസം :കടു, തിക്തം, മധുരം
ഗുണം :രൂക്ഷം, ഗുരു
വീര്യം :ഉഷ്ണം
വിപാകം :കടു [5]
ഔഷധയോഗ്യ ഭാഗം
ഇല, തൊലി, വേര്[5]
പോഷകമൂല്യം
പോഷകങ്ങളാൽ സമൃദ്ധമാണ് കറിവേപ്പില. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ പലരും ഇവ ഭക്ഷണത്തിൽ നിന്നും നീക്കം ചെയ്യാറുണ്ട്. അതുകൊണ്ട് കറിവേപ്പിന്റെ പോഷക ഗുണങ്ങൾ ലഭിക്കണമെന്നില്ല.
Remove ads
ആരോഗ്യകരമായ ഗുണങ്ങൾ
- കണ്ണുകളുടെ ആരോഗ്യത്തിനും തിമിരം പോലെയുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ജീവകം എ അഥവാ വിറ്റാമിൻ എ സഹായിക്കുന്നു.
- എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇവയിൽ അടങ്ങിയ കാൽസ്യം, ഫോസ്ഫറസ് എന്നിവ ഗുണകരമാണ്.
- കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ബി,സി,ഇ തുടങ്ങിയ വിറ്റാമിനുകൾ, നിരോക്സീകാരികൾ എന്നിവ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
- ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഭക്ഷണത്തിന്റെ ശരിയായ ദഹനത്തിന് സഹായിക്കുന്നു.
- ശരീരഭാരം കുറയ്ക്കാനും, ശരീരത്തിലെ വിഷാമ്ശങ്ങളെ പുറം തള്ളാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും കറിവേപ്പിലയിലെ ഘടകങ്ങൾ സഹായിക്കുന്നുണ്ട്.
- അതുകൊണ്ട് തന്നെ കറിവേപ്പില ഭക്ഷണത്തിൽ നിന്ന് നീക്കം ചെയ്യാതെ കഴിക്കുന്നതാണ് ഏറെ ഗുണകരം.
Remove ads
ഉപയോഗം
ഈ section
ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു. പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു. [6]
Remove ads
ചിത്രശാല
- കറിവേപ്പ് ചിത്രങ്ങൾ
- കറി വേപ്പിൻറെ പൂക്കൾ
- കറി വേപ്പിൻറെ കായ്കൾ
- കറിവേപ്പിൻറെ തൈ
- കറിവേപ്പിൻ തൈ
- കറിവേപ്പിന്റെ പൂമൊട്ടുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads