രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
വെള്ളനിറമുള്ള, ജലത്തിൽ ലയിക്കുന്ന ക്രിസ്റ്റലീയ ഘടനയുള്ള ഒരു ജീവകമാണ് നിയാസിൻ അഥവാ നിക്കോട്ടിനിക് ആസിഡ്. ജീവകം ബി കോമ്പ്ലക്സിൽ അംഗമായ നിയാസിന്റെ നമ്പറിന്റെ കാര്യത്തിൽ വിഭിന്നങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. B5 ആയും B3 ആയും പരിഗണിക്കുന്നത് കാണാറുണ്ട്. അന്തരീക്ഷവായുവിലോ,ചൂടിലോ,ഈ ജീവകം വിഘടിച്ച് നശിക്കുന്നില്ല. ധാന്യങ്ങൾ, പയറുവർഗ്ഗ്ങ്ങൾ, യീസ്റ്റ്, ഇറച്ചിവർഗ്ഗങ്ങൾ, യീസ്റ്റ്, ഇറച്ചി, കരൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ നിയാസിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഈ ജീവകത്തിൽ നിന്ന് ഹൈഡ്രജന്റെ ഉപാപചയത്തിനാവശ്യമായ ഘടകങ്ങളായ NAD യും NADP യും ഉണ്ടാക്കുന്നു. അതുകൊണ്ട് വളർച്ച,ഉപാപചയം,നാഡീവ്യവസ്തയുടെ പ്രവർത്തനം,തുടങ്ങിയ ജീവല്പ്രവർത്തനങ്ങൾക്ക് നിയാസിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
നിയാസിൻ അപര്യാപ്തത
നിയാസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് പെല്ലാഗ്ര. ത്വക്ക് വിണ്ട് കീറുക, പാടുകൾ ഉണ്ടാവുക, നിറവ്യത്ത്യാസം വരിക, വായിലും നാവിലും വ്രണങ്ങളും വീക്കങ്ങളും ഉണ്ടാവുക, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.