കൂർക്കഞ്ചേരി
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 41 ഉൾപ്പെടുന്ന സ്ഥലമാണ് കൂർക്കഞ്ചേരി. തൃശ്ശൂർ നഗരത്തിന്റെ തെക്കുഭാഗത്ത്, നഗരഹൃദയത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, തൃപ്രയാർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. 2000 വരെ ഇവിടം ആസ്ഥാനമായി ഒരു ഗ്രാമപഞ്ചായത്ത് ഉണ്ടായിരുന്നു. കൂർക്കഞ്ചേരിയും സമീപപ്രദേശങ്ങളായ കണിമംഗലം, വടൂക്കര, കണ്ണങ്കുളങ്ങര, നെടുപുഴ തുടങ്ങിയവയും ഉൾപ്പെട്ടതായിരുന്നു ഈ പഞ്ചായത്ത്. തൃശ്ശൂർ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ അത് ഇല്ലാതായി. ഇപ്പോൾ നഗരപ്രാന്തത്തിലെ ഏറ്റവും താമസസൗകര്യമുള്ള സ്ഥലങ്ങളിലൊന്നാണിത്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ പ്രസിദ്ധമായ മഹേശ്വരക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം അതിവിശേഷമാണ്. ഇതുകൂടാതെ വേറെയും നിരവധി ദേവാലയങ്ങൾ ഈ പ്രദേശത്തുണ്ട്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads