ജെനോവ

From Wikipedia, the free encyclopedia

ജെനോവmap
Remove ads

ഇറ്റലിയിലെ ലിഗ്വാറയുടെ തലസ്ഥാനവും ഇറ്റലിയിലെ ഏറ്റവും വലിയ ആറാമത്തെ നഗരവുമാണ് ജെനോവ (Genoa (/ˈɛnə/ JEN-oh-ə; Italian: Genova [ˈdʒɛːnova] ; Ligurian: Zêna [ˈzeːna])[a])

വസ്തുതകൾ ജെനോവ Genoa Genova (Italian)Zêna (Ligurian), Country ...


ലിഗൂറിയൻ കടലിലെ ഗൾഫ് ഒഫ് ജെനോവയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഇത് മദ്ധ്യധരണ്യാഴിയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ്. ഇറ്റലിയിലെയും മദ്ധ്യധരണ്യാഴിയിലെയും ഏറ്റവും തിരക്കേറിയ തുറമുഖമായ ജെനോവ യൂറോപ്യൻ യൂണിയനിലെ പന്ത്രണ്ടാമത്തെ തിരക്കേറിയ തുറമുഖവുമാണ് .[1][2]

വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ മിലാൻ-ടൂറിൻ-ജെനോവ വ്യാവസായിക ത്രികോണത്തിന്റെ തെക്കേ അറ്റത്തുള്ള ജെനോവ രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ്.[3][4] പത്തൊൻപതാം നൂറ്റാണ്ട് മുതൽ നഗരത്തിൽ വൻ കപ്പൽശാലകളും സ്റ്റീൽ ഫാക്ടറികളും പ്രവർത്തിച്ചുവരുന്നു. 1407 ൽ സ്ഥാപിതമായതും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിൽ ഒന്നായതുമായ ബാങ്ക് ഓഫ് സെൻറ് ജോർജ് പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യം മുതൽ നഗരത്തിന്റെ അഭിവൃദ്ധിയിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.[5][6]

Remove ads

ഭൂമിശാസ്ത്രം

ലിഗൂറിയൻ കടലിനും അപെന്നൈൻ പർവതനിരകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന 243 ച. �കിലോ�ീ. (94  മൈ) വിസ്തൃതിയുള്ള സ്ഥലമാണ്. ജെനോവയെ 5 പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു: മധ്യഭാഗം, പടിഞ്ഞാറ്, കിഴക്ക്, പോൾസെവെറ(Polcevera), ബിസാഗ്നോ വാലി(Bisagno Valley).

Camogliകാമോഗ്ലി, പോർട്ടോഫിനോ എന്നീ പ്രശസ്തമായ രണ്ട് ലിഗൂറിയൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ ജെനോവക്ക് സമീപമായി സ്ഥിതിചെയ്യുന്നു. . ജെനോവയിലെ മെട്രോപൊളിറ്റൻ പ്രദേശത്ത് അവെറ്റോ നാച്ചുറൽ റീജിയണൽ പാർക്ക് സ്ഥിതിചെയ്യുന്നു.(Aveto Natural Regional Park)

Thumb
A panoramic view of Genoa


കാലാവസ്ഥ

ഇവിടെ ഈർപ്പമുള്ള ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ( കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി Cfa) ആണ് അനുഭവപ്പെടുന്നത്.


ശരാശരി വാർഷിക താപനില പകൽ 19 ° C (66 ° F), രാത്രി 13 ° C (55 ° F) എന്നിങ്ങനെ ആണ്. ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ: ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശരാശരി പകൽ താപനില 12 ° C (54 ° F) , രാത്രി 6 ° C (43 ° F) ആണ്. ഏറ്റവും ചൂടേറിയ മാസങ്ങളിൽ - ജൂലൈ, ഓഗസ്റ്റ് - ശരാശരി താപനില പകൽ 27.5 ° C (82 ° F) ഉം രാത്രിയിൽ 21 ° C (70 ° F) ഉം ആണ്. ഉയർന്നതും താഴ്ന്നതുമായ താപനിലകൾക്കിടയിൽ ദൈനംദിന താപനില പരിധി ശരാശരി 6 ° C (11 ° F) ആണ്. വേനൽക്കാലം കൂടുതൽ ചൂടുള്ളതും ശീതകാലം തണുപ്പുള്ളതുമായ ലിഗൂറിയൻ പർവതത്തിനുമപ്പുറമുള്ള പ്രദേശങ്ങളായ പാർമ പോലുള്ള സ്ഥലങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായി ജെനോവ കടലിന്റെ സാമീപ്യം കാരണം താപനിലയുടെ ഏറ്റക്കുറവിൽ കാര്യമായ മിതത്വം കാണുന്നു.

ജെനോവ നല്ല കാറ്റു ലഭിക്കുന്ന നഗരമാണ്, പ്രത്യേകിച്ചും ശൈത്യകാലത്ത് വടക്കൻ കാറ്റ് (Tramontane) പോ താഴ്വരയിൽ നിന്ന് തണുത്ത വായു കൊണ്ടുവരുമ്പോൾ താഴ്ന്ന താപനില, ഉയർന്ന മർദ്ദം, തെളിഞ്ഞ ആകാശം എന്നിവ ഇവിടെ അനുഭവപ്പെടുന്നു.

വാർഷിക ശരാശരി ആപേക്ഷിക ആർദ്രത 68% ആണ്, ഇത് ഫെബ്രുവരിയിൽ 63% മുതൽ മെയ് വരെ 73% വരെയാണ്.[7]

വർഷത്തിൽ സൂര്യപ്രകാശം ലഭിക്കുന്ന സമയം 2,200 മണിക്കൂറിന് മുകളിലാണ്, ശൈത്യകാലത്ത് പ്രതിദിനം ശരാശരി 4 മണിക്കൂർ സൂര്യപ്രകാശം മുതൽ വേനൽക്കാലത്ത് ശരാശരി 9 മണിക്കൂർ വരെ. ഈ മൂല്യം യൂറോപ്പിന്റെ വടക്കൻ പകുതിയും വടക്കേ ആഫ്രിക്കയും തമ്മിലുള്ള ശരാശരിയാണ്.[8]


കൂടുതൽ വിവരങ്ങൾ Genoa (1971–2000 normals) പ്രദേശത്തെ കാലാവസ്ഥ, മാസം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads