ഇറ്റലി
ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി From Wikipedia, the free encyclopedia
Remove ads
ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി. സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാർ. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്.ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവ അയൽരാജ്യങ്ങൾ. സാൻമാരിനോ, വത്തിക്കാൻ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ്. ലോകപ്രശസ്ത സ്പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന ഫിയറ്റ് എന്ന കാർ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നു.
ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗവുമാണ് ഇറ്റലി.
Remove ads
പേരിന്റെ ഉത്ഭവം
ഇറ്റാലിയ എന്ന് ലാറ്റിൻ പദത്തിൽ നിന്നാണ് ഇറ്റലി വന്നതെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദക്ഷിണ ഇറ്റലിയെ ആണ് ഇറ്റാലിയ എന്ന് വിളിച്ചിരുന്നത്.
ചരിത്രം
റോമാക്കാർക്ക് മുൻപ്
ഇറ്റലിയാകെ നടത്തിയ ഉത്ഖനനത്തിലൂടെ ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസമുണ്ടായിരുന്ന് എന്ന് തെളിഞ്ഞിട്ടുണ്ട്. ബി.സി. ഏഴ്, എട്ട് ദശകങ്ങളിൽ സിസിലിയുടെ തീരപ്രദേശങ്ങളിലും ദക്ഷിണ ഇറ്റാലിയൻ പെനിൻസുലയിലും ഗ്രീക്ക് കോളനികൾ സ്ഥാപിതമായി. അനന്തരം, റോമാക്കാർ ഈ പ്രദേശങ്ങളെ മാഗ്നാ ഗ്രെയേഷ്യ എന്ന് വിളിച്ചു. ജൂലിയസ് സീസറുടെ കാലമായപ്പോഴേക്കും (100-44 ക്രിസ്തുവിന് മുമ്പ്) ലോകാധിപന്മാരായി റോമാക്കാർ. 392ൽ കുടിപ്പകയും തമ്മിൽതല്ലും കാരണം, റോമാ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ആരംഭമായി. 410 ആയതോടെ, പടിഞ്ഞാറൻ സൈന്യത്തിന്റെ കടന്നുകയറ്റത്തോടെ, സമ്പൂർണ തകർച്ച.
774 ആയപ്പോഴേക്കും ജർമൻകാരനായ ചക്രവർത്തി, കാൾ ഒന്നാമനെ അവരോധിക്കേണ്ട ഗതികേട് അന്നത്തെ മാർപാപ്പ ലിയോ മൂന്നാമനുണ്ടായി. 962ൽ ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിപനായി ചക്രവർത്തി ഓട്ടോ അധികാരമേറ്റു. തുടർന്ന് നോർമാഡന്മാരുടെ കുടിയേറ്റ മേഖലയെന്ന നിലയിൽ, ഒരുവിധ പുരോഗതിയുമില്ലാതെ, ചരിത്രത്തിന്റെ 'ശാപമേറ്റുവാങ്ങിയ' രാജ്യവുമായി ഇന്നത്തെ ഇറ്റലി.
രണ്ടാംലോക മഹാ യുദ്ധത്തിൽ ജർമനിക്കൊപ്പം ചേർന്ന് പരാജയമേറ്റു വാങ്ങിയ ഇറ്റലിക്കാരാണ് ലോകചരിത്രത്തിൽ, അസ്ഥിരതയാർന്ന ഭരണകൂടങ്ങളുടെ 'വേലിയേറ്റം' കൊണ്ട് വിഖ്യാതമായത്. ശരാശരി ആറുമാസമായിരുന്നു അവിടെ ഒരു ജനകീയ സർക്കാറിന്റെ ഭരണകാലം.
മാഫിയാകളുടെ നിയന്ത്രണത്തിലായിരുന്നു ഭരണകൂടമെങ്കിലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്തും, കഠിനാധ്വാനികളായ ജനതയും കൂടി ഇറ്റലിയെ ഇന്നത്തെ രീതിയിൽ ലോക വ്യാവസായിക രാജ്യങ്ങളിലൊന്നാക്കി. കൃഷിയിലും മൽസ്യബന്ധനത്തിലും അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥ സാവധാനം വ്യാവസായിക രംഗത്തേക്ക് തിരിഞ്ഞതോടെ ലോകത്തിലെ നാലാമത്തെ ഓട്ടോമോബൈൽ വ്യവസായ രാഷ്ട്രമായി ഇറ്റലി.
Remove ads
കാണുക
- ജലാശയം ഒന്നായി കൊമോയുടെ കേന്ദ്രം (ലേണർഡോ ഡാ വിഞ്ചി)
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads