ജെ.സി. ഡാനിയേൽ പുരസ്കാരം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരം From Wikipedia, the free encyclopedia

Remove ads

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന [[ജെ.സി. ദാനിയേൽ|ജെ.സി ദാനിയേലി[1] നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്.[2][3] 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ്‌ ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു.[4]. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ജെ. ശശികുമാറിനു ലഭിച്ചു[5]

സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.[3][6] 2018 - ലെ വിവരങ്ങൾ പ്രകാരം, പുരസ്കാര ജേതാവിന് ഒരു മൊമന്റോയും പ്രശസ്തി ഫലകവും ഒപ്പം 5,00,000 (US$5,900) രൂപയുമാണ് ലഭിക്കുന്നത്. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന അതേ വേദിയിൽ വച്ചു തന്നെയാണ് ജെ.സി. ഡാനിയേൽ പുരസ്കാരവും നൽകുന്നത്.[7] 1997 വരെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 - ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും പുരസ്കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റുകയും ചെയ്തു.[3][8] 2002 വരെ 50,000 (US$590) രൂപയായിരുന്നു പുരസ്കാരത്തിന്റെ സമ്മാനത്തുക.[9] എന്നാൽ 2003 - ൽ സമ്മാനത്തുക രണ്ടിരട്ടിയായി വർധിപ്പിച്ചുവെങ്കിലും ആ വർഷം പുരസ്കാരം പ്രഖ്യാപിക്കുകയുണ്ടായില്ല. സമ്മാനത്തുക വർധിപ്പിച്ചതിനു ശേഷം ആദ്യമായി പുരസ്കാരം ലഭിച്ചത് 2004 - ൽ ചലച്ചിത്ര നടൻ മധുവിനാണ്.[10][11] 2005 - ൽ പുരസ്കാരം ലഭിച്ച ആറന്മുള പൊന്നമ്മയും, 2018-ൽ പുരസ്കാരം ലഭിച്ച ഷീലയും ആണ് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വനിതകൾ.

Remove ads

പുരസ്കാര ജേതാക്കൾ

Thumb
ശ്രീകുമാരൻ തമ്പി 2017-ൽ പുരസ്കാരത്തിനർഹനായി
കൂടുതൽ വിവരങ്ങൾ വർഷം, ജേതാവ് ...

2022 ടി വി ചന്ദ്രൻ

Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads