ദാവീദ്
From Wikipedia, the free encyclopedia
Remove ads
പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനും ഏറ്റവും പ്രശസ്തനുമാണ് ദാവീദ്.ഇസ്രയേലിലെ ശൗൽ രാജാവിന്റെ അംഗരക്ഷകനായിരുന്നു ദാവീദ് .ഗോലിയാത്ത് എന്ന ഭീകരനെ കവണ ഉപയോഗിച്ചു വധിച്ചതോടെ ഡേവിഡിന്റെ സ്വാധീനം വർധിച്ചു. ശൗലിന് ഡേവിഡിനോടുള്ള അസൂയയും വർധിച്ചു. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത ഡേവിഡ് ശൗലിന്റെ മരണശേഷം ജൂഡായിലെ രാജാവായി. നാല്പതു വർഷക്കാലം ഇദ്ദേഹത്തിന്റെ ഭരണം നീണ്ടുനിന്നതായി കരുതപ്പെടുന്നു. രാജ്യവിസ്തൃതി വർധിപ്പിച്ചു. ജറുസലേം കൈവശപ്പെടുത്തി അവിടം മതകേന്ദ്രവും സാമ്രാജ്യത്തിന്റെ തലസ്ഥാനവുമാക്കി. 40 വർഷം നീണ്ടു നിന്ന ഭരണകാലത്തിനിടയ്ക്ക് പല ഭരണപരിഷ്കാരങ്ങളും നടപ്പിൽ വരുത്തി.

യഹൂദ-ക്രൈസ്തവ പാരമ്പര്യം ദാവീദിനെ കവി, ഗായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും മാനിക്കുന്നു. ബൈബിൾ പഴയനിയമത്തിലെ സങ്കീർത്തനങ്ങൾ എന്ന പുസ്തകത്തിലെ പല കീർത്തനങ്ങളുടേയും രചയിതാവായും അദ്ദേഹത്തെ കരുതിപ്പോരുന്നു. യഹൂദമതത്തിന്റെ ആരാധനാക്രമം നിശ്ചയിക്കുന്ന കാര്യത്തിലും ദാവീദിന് പങ്കുണ്ടായിരുന്നിരിക്കണം. മുസ്ലിം ങ്ങളുടെ പ്രവാചകൻ യഹൂദരാജ്യത്തിന്റെ ശിഥിലീകരണത്തിന്റേയും ബാബിലോണിലെ പ്രവാസത്തിന്റേയും നാളുകളിൽ, മഹത്തരമെന്ന് കരുതപ്പെട്ട ദാവീദിന്റെ ഭരണകാലത്തേക്ക് ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കിയ ഇസ്രായേലിലെ പ്രവാചക പാരമ്പര്യം, യഹൂദജനതയുടെ മോചനം ദാവീദിന്റെ വംശപരമ്പരയിൽ ജനിക്കാനിരിക്കുന്ന ഒരു രക്ഷകൻ വഴി ആയിരിക്കുമെന്ന വിശ്വാസത്തിന് ജന്മം നൽകി. യേശു ജനിച്ചത് ആ പരമ്പരയിലാണെന്ന വിശ്വാസത്തെ ആധാരമാക്കിയുള്ള വംശാവലീവിവരണങ്ങൾ ബൈബിൾ പുതിയ നിയമത്തിലെ മത്തായി, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളിൽ കാണാം.
ദാവീദ് അന്തരിച്ചപ്പോൾ അദ്ദേഹത്തെ സ്വന്തം നഗരത്തിൽ തന്നെ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ അന്ത്യത്തോടെ പുത്രനായ സോളമൻ ഇസ്രയേലിന്റെ അധികാരം ഏറ്റെടുത്തു.
സാവൂളിന്റെ മകളായ മീഖളിനെ ആണു ദാവീദ് വിവാഹം കഴിച്ചത്[അവലംബം ആവശ്യമാണ്].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads