പഴയ നിയമം

From Wikipedia, the free encyclopedia

പഴയ നിയമം
Remove ads

ഇസ്രായേൽ ജനതയുടെ മതപരമായ രേഖകളെയും ചരിത്രത്തിനെയും ക്രിസ്ത്യാനികൾ വിവക്ഷിക്കുന്നത് പഴയ നിയമം എന്നാണ്. ക്രിസ്ത്യാനികളും യഹൂദരും ഇതിനെ പാവനമായി കാണുന്നു. [1] ഇതിലെ പുസ്തകങ്ങളുടെ എണ്ണത്തിൽ വിവിധ ക്രിസ്ത്യൻ സഭകൾ തമ്മിൽ കാര്യമായ അന്തരമുണ്ട്. പ്രൊട്ടസ്റ്റന്റ് സഭ ഹീബ്രൂ ബൈബിളിനെ അംഗീകരിക്കുന്നുവെങ്കിലും അതിനെ 39 പുസ്തകങ്ങളായി തരം തിരിക്കുന്നു. കതോലിക്കർ, കിഴക്കൻ ഓർത്തഡോക്സ് സഭ, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ സഭ എന്നിവർ താരതമ്യേന വലിയ ഒരു കൂട്ടം പുസ്തകങ്ങളെയാണ് പഴയനിയമമായി കണക്കാക്കുന്നത്. [2]

വസ്തുതകൾ യേശു ക്രിസ്തു, അടിസ്ഥാനങ്ങൾ ...

പുസ്തകങ്ങളെ പൊതുവിൽ ദൈവം ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്തതെങ്ങനെ എന്ന് വിവരിക്കുന്ന പെന്റാട്യൂക്ക്; ഇസ്രായേൽ ജനത കനാൻ കീഴടക്കിയതു മുതൽ ബാബിലോണിലേക്ക് നാടു കടത്തപ്പെടും വരെയുള്ള ചരിത്രം പറയുന്ന പുസ്തകങ്ങൾ; നൈതികതയെയും നല്ലതിനെയും ചീത്തയെയും പറ്റിയുള്ള ജ്ഞാനത്തെയും മറ്റും പറ്റി ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ; ദൈവത്തിൽ നിന്നകന്നു പോകുന്നതിന്റെ അനന്തരഭലങ്ങളെപ്പറ്റി താക്കീത് നൽകുന്ന പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം. ഈ പുസ്തകങ്ങളുടെ യധാർത്ഥ രചയിതാക്കളും വായനക്കാരുമായിരുന്ന ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം അവരും ദൈവവും തമ്മിലുള്ള സമാനതകളില്ലാത്ത ബന്ധത്തിനെയും, അവർക്ക് യഹൂദരല്ലാത്തവരോടുള്ള ബന്ധത്തിനെയും പറ്റിയായിരുന്നു.

മനുഷ്യരാശിയുടെ രക്ഷകന്റെ വരവ് എന്ന തത്ത്വത്തിൽ അധിഷ്ടിതമായ ക്രിസ്തുമതം പഴയനിയമപുസ്തകങ്ങളെ പുതിയനിയമത്തിന്റെ (ക്രിസ്തുമത വേദപുസ്തകത്തിന്റെ രണ്ടാം ഭാഗം) വരവിനായുള്ള തയാറെടുപ്പായാണ് കാണുന്നത്.

Remove ads

ഉള്ളടക്കം

പഴയനിയമത്തിലെ 39-ഓ (പ്രൊട്ടസ്തന്റ്),46-ഓ (കത്തോലിക്), അതിൽ കൂടുതലോ (ഓർത്തഡോക്സ് സഭകളും മറ്റുള്ളവരും) പുസ്തകങ്ങളെ പെന്റാട്യൂക്ക് (അഞ്ചു പുസ്തകങ്ങൾ), ചരിത്രപുസ്തകങ്ങൾ, ജ്ഞാനപുസ്തകങ്ങൾ, പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി വർഗീകരിക്കാം. [3] ആദ്യകാല ക്രിസ്ത്യാനികൾ ജൂതമതഗ്രന്ധങ്ങളുടെ സെപ്റ്റ്വാജിന്റ് എന്ന അനൗദ്യോഗിക ഗ്രീക്ക് തർജമയാണ് പഴയനിയമമായി ഉപയോഗിച്ചിരുന്നത്. .[4] പ്രൊട്ടസ്റ്റന്റ് സഭകൾ പിൽക്കാലത്ത് സെപ്റ്റ്വാജിന്റിലെ ജൂതന്മാർ മതഗ്രന്ധമായി അംഗീകരിക്കാത്ത ചില ഭാഗങ്ങൾ ഒഴിവാക്കി. ഇതാണ് പുസ്തകങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസത്തിന്റെ കാരണം. താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ തനാക്ക് എന്ന ഹീബ്രൂ ബൈബിളിലെയും പഴയ നിയമത്തിലെയും പുസ്തകങ്ങൾ കാണുക. തനാക്കിൽ 24 പുസ്തകങ്ങളാണുള്ളതെങ്കിലും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പഴയനിയമത്തിൽ ശമുവേലിന്റെ പുസ്തകം, രാജാക്കന്മാർ, ദിനവൃത്താന്തം, എസ്രാ-നെഹേമിയ എന്നിവരുടെ പുസ്തകം, പ്രവാചകരുടെ പുസ്തകം (ചെറിയവ) എന്നിവ വിഭജിച്ച് പുസ്തകങ്ങളുടെ എണ്ണം 39-ൽ എത്തിച്ചു. (അധികമായുള്ള പുസ്തകങ്ങൾ ഇറ്റാലിക്സിൽ കൊടുത്തിരിക്കുന്നു.):[5]

കൂടുതൽ വിവരങ്ങൾ ഹീബ്രൂ ബൈബിൾ, ഗ്രീക്ക് ബൈബിൾ ...

പ്രൊട്ടസ്റ്റന്റ് ബൈബിളിലെ പഴയനിയമ പുസ്തകങ്ങൾ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads