ദിഗംബരൻ

From Wikipedia, the free encyclopedia

Remove ads

ദിഗംബരന്മാർ ജൈനമതസ്ഥരിൽ ഒരു വിഭാഗമാണ്. മറുവിഭാഗത്തെ ശ്വേതാംബരന്മാർ എന്നു വ്യവഹരിക്കുന്നു. തത്ത്വപരമായി ഇവർ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കിലും,ദിഗംബരന്മാർ കർശനബുദ്ധികളും നഗ്നരായി ജീവിക്കുന്നവരുമാണ്. ചര്യാക്രമങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇക്കൂട്ടർ തയ്യാറാകില്ല. സന്ന്യാസികൾ ഉടുവസ്ത്രമുൾപ്പെടെ സർവവും ത്യജിക്കേണ്ടവരായതിനാൽ ഇവർ വസ്ത്രം ധരിക്കാൻ കൂട്ടാക്കാറില്ല. ആധ്യാത്മിക പുരോഗതിയുടെ ഉത്തുംഗശ്രേണിയിലെത്തുന്നവർക്ക് ആഹാരംപോലും വർജ്യമാണ്. ഇവരിൽ സ്ത്രീകൾക്ക് മോക്ഷാധികാരമില്ല എന്നതും പ്രത്യേകതയാണ്.

വസ്തുതകൾ ജൈനമതം, പ്രാർത്ഥനകളും ചര്യകളും ...
Remove ads

ജീവിതവീക്ഷണങ്ങൾ

Thumb
ആചാര്യ വിദ്യാസാഗർ , ജൈന സന്യാസി

കർമഫലമാണ് ജന്മമെങ്കിലും മനുഷ്യജന്മത്തിന് ജൈനന്മാർ വളരെയേറെ പ്രാധാന്യം കല്പിക്കുന്നു. കാരണം, മനുഷ്യർക്കു മാത്രമേ മോക്ഷം നേടാൻ സാധിക്കുകയുള്ളൂ. ഇവരുടെ വീക്ഷണത്തിൽ മോക്ഷപ്രാപ്തിക്ക് പുരുഷജന്മം കൂടിയേ കഴിയൂ. ബദ്ധജീവന്മാരിൽ മനുഷ്യനെ ഏറ്റവും ഉന്നതനായാണ് ഇവർ കല്പിച്ചുപോരുന്നത്. പക്ഷേ, വ്രതാംഗമെന്ന നിലയിൽ അല്പാല്പമായി ആഹാരനീഹാരാദികൾ കുറച്ച് 'സംലേഹന'മെന്ന പേരിലറിയപ്പെടുന്ന ശരീരത്യാഗം ഇവർ അനുവദിച്ചിട്ടുണ്ട്.

Remove ads

ദർശനങ്ങൾ

സമ്യഗ്ദർശനം, സമ്യഗ്ജ്ഞാനം, സമ്യക്ചരിത്രം എന്നിവ മൂന്നും ഒന്നിനൊന്നു ബന്ധപ്പെട്ടവയാണെന്നും ഇവ മൂന്നും കൂടിച്ചേർന്നാലാണ് മുക്തിക്ക് നിദാനമായിത്തീരുന്നതെന്നുമാണ് ഇവരുടെ വിശ്വാസം. പുദ്ഗലബന്ധത്തിൽനിന്ന് പൂർണമായി മുക്തനാകുമ്പോൾ ജീവന് സ്വതേയുള്ള അനന്തജ്ഞാനം, അനന്തശ്രദ്ധ, അനന്തശക്തി, അനന്തസുഖം എന്നിവ അനുഭവവേദ്യമാകുമെന്നും ദിഗംബരന്മാർ ഉറച്ചു വിശ്വസിച്ചുപോരുന്നു. ഭൌതിക വസ്തുസമൂഹത്തെയാണ് ജൈനന്മാർ പുദ്ഗലം-പൂരയന്തി ഗളന്തിച (ചേർന്നുചേർന്ന് വർദ്ധമാനമാവുകയും, വേർപെട്ടുവേർപെട്ട് ക്ഷയോന്മുഖമാവുകയും ചെയ്യുന്നത്) എന്ന പേരിൽ വ്യവഹരിക്കുന്നത്. സമ്പൂർണതയും അനന്തശക്ത്യാദികളും ജീവനിൽ യഥാവിധി ഉണ്ടെങ്കിലും പുദ്ഗലവുമായുള്ള ജീവസംബന്ധം ഇവയെ മറയ്ക്കുന്നു. ഇവ മാറുമ്പോൾ ജീവൻ പ്രകാശിക്കുമെന്നാണ് ദിഗംബരന്മാരുടെ സിദ്ധാന്തം.

ശ്വേതാംബരന്മാരുടെ ആഗമഗ്രന്ഥങ്ങൾ ഇവർ അംഗീകരിക്കുന്നില്ല. ജിനഭഗവാന്റെ അരുളപ്പാടായ ആഗമം നഷ്ടപ്പെട്ടതായാണ് ഇവർ കരുതുന്നത്. എന്നാൽ വിഷ്ണു, നന്ദി, അപരാജിതൻ, ഗോവർദ്ധനൻ, ഭദ്രബാഹു എന്നീ അഞ്ച് ജീവന്മുക്തരെ ദിഗംബരന്മാർ അംഗീകരിക്കുന്നുണ്ട്. ഭദ്രബാഹു രണ്ടുവിഭാഗക്കാർക്കും സ്വീകാര്യനാണ്. ഭദ്രബാഹുവിന്റെ കാലംവരെ രണ്ടുവിഭാഗക്കാരും വലിയ അഭിപ്രായവ്യത്യാസംകൂടാതെ കഴിഞ്ഞിരുന്നതായി അനുമാനിക്കാം.

Remove ads

കാലഘട്ടം

എ.ഡി. 83-ൽ, അതായത് മഹാവീരന്റെ നിർവാണം കഴിഞ്ഞ് 609 വർഷങ്ങൾക്കുശേഷം, രഥവീപുരത്തിൽ ശിവഭൂതി ബോടികമതം (ദിഗംബരമാർഗം) സ്ഥാപിച്ചതായാണ് ശ്വേതാംബരന്മാർ പറയുന്നത്. കൗണ്ടിന്യൻ, കോട്ടിവീരൻ എന്നിവരാണ് ശിവഭൂതിയുടെ പ്രധാന ശിഷ്യന്മാർ. മഥുരാ ശിലാഫലകങ്ങളിലെ ആലേഖനങ്ങളിൽനിന്ന് എ.ഡി. 1-കാലഘട്ടത്തോട് അടുത്താണ് ദിഗംബരന്മാർ എന്നും ശ്വേതാംബരന്മാർ എന്നും ജൈനമതം രണ്ടായി പിരിഞ്ഞതെന്ന് അനുമാനിക്കുന്നു.

അവലംബം

രുദ്രൻ ബ്രഹ്മാവിൻറെ രക്ഷയ്ക്കായി ഭൂമിയിൽ വരുകയും നിർമ്മാണ രൂപത്തിലാണ് വസിച്ചു പോന്നതുംരുദ്രപുരാണം ആ രൂപത്തെയാണ് അന്നുള്ള ഋഷിമാരും മനുഷ്യരും കണ്ടിട്ടുള്ളത് അഞ്ചുപേരും അവരുടെ പത്നിയും വിഷ്ണുവിനെയും ആക്രമിക്കുകയും വിഷ്ണു ഓടിമറയുകയും ചെയ്യുന്നു രുദ്രൻ അവരോട് പോരാടുകയും പഞ്ചഭൂതങ്ങൾ ആവാഹിക്കുന്ന അനന്തൻ അഗ്നി പുലിത്തോല് ആനത്തോല് ഗംഗ എന്നിവ വസ്ത്രം ആക്കുകയും ചെയ്യുന്നു ആധികായ രൂപം നിർമ്മാണ രൂപമാണ് രുദ്രനാണ് ജൈയനമ മതക്കാരുടെ ആരാധന പുരുഷൻ. നിർമ്മാണ ആയകാല പ്രതിമ അതിനുദാഹരണമാണ്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads