നെറ്റ്ഫ്ലിക്സ്

അമേരിക്കൻ ബഹുരാഷ്ട്ര വിനോദ കമ്പനി From Wikipedia, the free encyclopedia

Remove ads

നെറ്റ്ഫ്ലിക്സ് 1997 ഓഗസ്റ്റ് 29-ന് സ്കോട്ട്സ് വാലി, കാലിഫോർണിയയിൽ റീഡ് ഹസ്റ്റിംഗ്സ്, മാർക്ക് റാൻഡോൾഫ് എന്നിവർ ചേർന്ന് നിർമിച്ച ഒരു അമേരിക്കൻ വിനോദ കമ്പനിയാണ്. മെയിൽ വഴി ഡി.വി.ഡി യൊ ഓൺലൈനായോ മീഡിയ സ്ട്രീമിങ് വീഡിയോ ഓൺ ഡിമാൻഡ് എന്നീ സേവനങ്ങളിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.2013-ൽ നെറ്റ്ഫ്ലിക്സ് ഫിലിം നിർമ്മാണത്തിലൊട്ടും ടെലി ഫിലിം നിർമ്മാണത്തിലൊട്ടും, ഓൺലൈൻ വിതരണത്തിലോട്ടും വിപുലീകരിച്ചു.

വസ്തുതകൾ വിഭാഗം, Traded as ...

ഡിവിഡിയുടെ വിൽപനയും വാടകക്ക് കൊടുക്കുന്ന ബിസിനസ് രീതിയും ആയിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം പിന്തുടർന്നിരുന്നത്. 2007 ൽ ഡിവിഡി ബ്ലൂ-റേ വാടക സേവനത്തോടൊപ്പം സ്ട്രീമിംഗ് സംവിധാനവും നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. 2010 ൽ കാനഡയിൽ സ്ട്രീമിംഗ് സംവിധാനം അവതരിപ്പിച്ച കമ്പനി 2016 ജനുവരിയോടെ 190 രാജ്യങ്ങളിലേക്ക് അവരുടെ സേവനം വ്യാപിപ്പിച്ചു.

2013 ൽ “ഹൗസ് ഓഫ് കാർഡ്‌സ്” എന്ന പരമ്പര നിർമിച്ചു കൊണ്ട്‌ ചലച്ചിത്ര ടെലിവിഷൻ നിർമ്മാണ മേഖലയിലേക്ക് കടന്ന നെറ്റ്ഫ്ലിക്സ്, തുടർന്ന് ധാരാളം ചലച്ചിത്രങ്ങളും പരമ്പരകളും “നെറ്റ്ഫ്ലിക്സ് ഒറിജിനൽ” എന്ന പേരിൽ അവതരിപ്പിച്ചു. 2016 ൽ 126 ഒറിജിനൽ പരമ്പരകൾ അവതരിപ്പിച്ചു നെറ്റ്ഫ്ലിക്സ് മറ്റ് ചാനലുകൾക്ക് മുന്നിലെത്തി. ഒക്ടോബർ 2017 ലെ കണക്കുകൾ പ്രകാരം നെറ്റ്ഫ്ലിക്സിന് അമേരിക്കയിലെ 52.77 ദശലക്ഷം വരിക്കാർ ഉൾപ്പെടെ ലോകമെമ്പാടും 109.25 ദശലക്ഷം വരിക്കാരുണ്ട്. പുതിയ ഉള്ളടക്കം ഉൽപ്പാദിപ്പിക്കാനും, കൂടുതൽ ഉള്ളടക്കത്തിന് അവകാശങ്ങൾ നേടിയെടുക്കാനും 190 രാജ്യങ്ങൾ വഴി വൈവിധ്യവത്കരിക്കാനും ഉള്ള ശ്രമം കമ്പനിയ്ക്ക് കോടിക്കണക്കിനു കടബാദ്ധ്യത ഉണ്ടാക്കുന്നു. 2017 സെപ്തംബർ വരെ 21.9 ബില്യൺ ഡോളർ കടബാദ്ധ്യത ഉണ്ടായിരുന്നു, മുൻ വർഷത്തെ ഇതേസമയം 16.8 ബില്യൺ ഡോളർ ആയിരുന്നു കടബാദ്ധ്യത.

അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഗാതോസിൽ ആണ് നെറ്റ്ഫ്ലിക്സ്ന്റെ ആസ്ഥാനം. നെതർലാൻഡ്സ്, ബ്രസീൽ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഓഫിസ്‌ ഉണ്ട്.

Remove ads

ചരിത്രം

കാലിഫോർണിയയിലെ സ്കോട്ട്സ് വാലിയിൽ മാർക് റാൻഡോൾഫ് , റീഡ് ഹേസ്റ്റിംഗ്സ് എന്നിവർ ചേർന്നാണ് ഓഗസ്റ്റ് 29, 1997 ന് നെറ്റ്ഫിക്സ് സ്ഥാപിച്ചത്. പ്യൂർ ആട്രിയ കോർപ്പറേഷൻ എന്ന കമ്പനിയുടെ വിപണന ഡയറക്ടറായി റാൻഡോൾഫ് പ്രവർത്തിച്ചു. മൈക്രോവയേർ ഹൌസ് എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു റാൻഡോൾഫ്. കമ്പ്യൂട്ടർ വിദഗ്ദ്ധനും ഗണിതശാസ്ത്രജ്ഞനുമായ ഹേസ്റ്റിംഗ്സ് 1997 ൽ പ്യൂർ ആട്രിയ കോർപ്പറേഷൻ 700 ദശലക്ഷം ഡോളറിന് റാഷണൽ സോഫ്റ്റ്‌വെയർ കോർപ്പറേഷൻ എന്ന കമ്പനിക്ക് വിറ്റു. അപ്പോൾ സിലിക്കൺ വാലി ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ഏറ്റെടുക്കലായിരുന്നു അത്. പിന്നീടാണ് നെറ്റ്ഫിക്സ് എന്ന ആശയം അവർ മുന്നോട്ടുവച്ചു.

1998 ഏപ്രിൽ 14 ന് മുപ്പതു ജീവനക്കാരും 925 ഡിവിഡിയുമായി എതിരാളിയായ ബ്ലോക്ക്‌ ബസ്റ്ററിന് സമാനമായ നിരക്കുകളും നിബന്ധനക ളുമായി നെറ്റ്ഫ്ലിക്സ് പ്രവർത്തനം ആരംഭിച്ചു.

Remove ads

നെറ്റ്ഫ്ലിക്സ് ഒറിജിനലുകൾ

നെറ്റ്ഫിക്സ് സ്വയം നിർമിച്ച് അവരുടെ നെറ്റ്‌വർക്കിൽ മാത്രം വിതരണം ചെയ്യുന്ന പരമ്പരകൾ ആണ് നെറ്റ്ഫ്ലിക്സ് ഒറിജിനലുകൾ എന്ന് അറിയപ്പെടുന്നത്. 2011 മാർച്ചിൽ, നെറ്റ്ഫ്ലിക്സ് അതിന്റെ ലൈബ്രറിയിൽ യഥാർത്ഥ ഉള്ളടക്കം സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങി. 2013 ഫെബ്രുവരിയിൽ ആരംഭിച്ച ഒരു മണിക്കൂർ നീളുന്ന രാഷ്ട്രീയ നാടക ഹൌസ് ഓഫ് കാർഡ്‌സ് ആണ് അത്തരത്തിൽ നിർമിച്ച ആദ്യ പരമ്പര. 2013 ജൂലായിലിൽ പുതിയ പരമ്പരയായ ഓറഞ്ച് ഈസ്‌ ദ ന്യൂ ബ്ലാക്ക്‌ അരങ്ങേറി. 2016 ഫെബ്രുവരിയിൽ ഓറഞ്ച് ഈസ്‌ ദ ന്യൂ ബ്ലാക്ക്‌ പരമ്പരയുടെ അഞ്ചാം, ആറാം, ഏഴാം സീസൺ നിർമ്മിക്കാൻ തീരുമാനിച്ചു. സയൻസ് ഫിക്ഷൻ ഡ്രാമ സെൻസ്8 ജൂൺ 2015 ൽ പുറത്തിറങ്ങി. ദ വച്ചോസ്സ്കിസ്, ജെ. മൈക്കിൾ സ്ട്രാക്ചിൻസ്കി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ബ്ലഡ്ലൈനും നാർക്കോസും 2015 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ രണ്ട് പരമ്പരകളാണ്.

2016 ൽ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരകൾ വികസിപ്പിക്കുന്നത് തുടർന്നു. സയൻസ് ഫിക്ഷൻ പരമ്പര സ്ട്രേഞ്ചർ തിങ്സ് ജൂലൈ 2016 ൽ പ്രദർശിപ്പിച്ചു. 2016 ൽ നെറ്റ്ഫ്ലിക്സ് 126 സീരിയലുകളും റിലീസ് ചെയ്തു. മറ്റൊരു ടിവി ചാനലിനും സാധിക്കാത്ത നേട്ടമാണിത്. 2017 ൽ 1,000 മണിക്കൂർ ഒറിജിനൽ ഉള്ളടക്കത്തെ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് പ്രതീക്ഷിക്കുന്നു. 2019 ഓടെ തങ്ങളുടെ കൈവശമുള്ള ഉള്ളടക്കത്തിന്റെ പകുതിയും സ്വയം നിർമിതമായിരിക്കണമെന്നു നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു. അതിനായി 2018 വർഷത്തിൽ 8 ബില്ല്യൻ ഡോളർ നിക്ഷേപിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചു.

Remove ads

നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരകളുടെ പട്ടിക

ഡ്രാമ

കൂടുതൽ വിവരങ്ങൾ പേര്, തരം ...

    കോമഡി

    കൂടുതൽ വിവരങ്ങൾ പേര്, തരം ...
      Remove ads

      അവലംബം

      Loading related searches...

      Wikiwand - on

      Seamless Wikipedia browsing. On steroids.

      Remove ads