സസ്ക്കാറ്റ്ച്ചെവാൻ
ഒരു കനേഡിയൻ പ്രവിശ്യ From Wikipedia, the free encyclopedia
Remove ads
സസ്ക്കാറ്റ്ച്ചെവാൻ പടിഞ്ഞാറൻ കാനഡയിലെ ഒരു പ്രയറി, ബോറിയൽ വന പ്രവിശ്യയും കാനഡയിലെ സ്വാഭാവിക അതിർത്തികളില്ലാത്ത ഏക പ്രവിശ്യയുമാണ്. 651,900 ചതുരശ്ര കിലോമീറ്റർ (251,700 ചതുരശ്ര മൈൽ) വിസ്തൃതയുള്ള ഈ പ്രവിശ്യയുടെ ഏതാണ്ട് 10 ശതമാനം ഭാഗം (59,366 ചതുരശ്ര കിലോമീറ്റർ (22,900 ചതുരശ്ര മൈൽ)) ഭൂരിഭാഗവും നദികളും, റിസർവോയറുകളും, പ്രവിശ്യയിലെ 100,000 തടാകങ്ങളുമുൾപ്പെട്ട ശുദ്ധജലപ്രദേശമാണ്.
സസ്ക്കാറ്റ്ച്ചെവാൻ പ്രവിശ്യയുടെ പടിഞ്ഞാറ് അൽബെർട്ടയും വടക്കുഭാഗത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യയും, കിഴക്ക് മാനിറ്റോബ, വടക്കുകിഴക്ക് നൂനാവുട്ട് എന്നിവയും തെക്കുഭാഗത്ത് യു.എസ്.സംസ്ഥാനങ്ങളായ മൊണ്ടാന, വടക്കൻ ഡക്കോട്ട എന്നിവയുമാണ് അതിർത്തികൾ. 2018 അവസാനത്തെ കണക്കുകൾപ്രകാരം സസ്ക്കാറ്റ്ച്ചെവാനിലെ ജനസംഖ്യ 1,165,903 ആയിരുന്നു. പ്രാഥമികമായി പ്രവിശ്യയുടെ തെക്കൻ പ്രയറിയുടെ പാതിയിലാണ് പ്രദേശവാസികൾ താമസിക്കുന്നത്, അതേസമയം വടക്കൻ ബോറിയൽ പാതിയുടെ ഭൂരിഭാഗവും വനപ്രദേശവും വിരളമായി മാത്രം ജനവാസമുള്ളവയുമാണ്. ആകെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ സ്യാസ്കാടൂണിലോ പ്രവിശ്യാ തലസ്ഥാനമായ റെജീനയിലോ ആണ് അധിവസിക്കുന്നത്. മറ്റു പ്രധാന നഗരങ്ങളിൽ പ്രിൻസ് ആൽബർട്ട്, മൂസ് ജാവ്, യോർക്ക്ടൺ, സ്വിഫ്റ്റ് കറന്റ്, നോർത്ത് ബാറ്റിൽഡ്ഫോർഡ്, മെൽഫോർട്ട് എന്നിവയും അതിർത്തി നഗരമായ ലോയ്ഡ്മിൻസ്റ്ററും (ഭാഗികമായി അൽബെർട്ടയിൽ) ഉൾപ്പെടുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads