ഒണ്ടാറിയോ

From Wikipedia, the free encyclopedia

ഒണ്ടാറിയോmap
Remove ads

ദക്ഷിണ കാനഡയിൽ ഏതാണ്ട് മധ്യഭാഗത്തുള്ള ഒരു പ്രവിശ്യയാണ് ഒണ്ടാറിയോ. വടക്കു ഹഡ്സൺ, ജെയിംസ് എന്നീ ഉൾക്കടലുകളുടെ തീരങ്ങളെ സ്പർശിച്ചു കിടക്കുന്ന ഒണ്ടാറിയോയുടെ പടിഞ്ഞാറ് മാനിട്ടോബാ പ്രവിശയും കിഴക്ക് ക്യൂബെക്ക് പ്രവിശ്യയും സ്ഥിതിചെയ്യുന്നു.[8] തെക്ക് ഇത് യു.എസ്. സംസ്ഥാനങ്ങളായ മിനസോട്ട, മിഷിഗൺ, ഒഹായോ, പെൻസിൽ‌‌വാനിയ, ന്യൂയോർക്ക് എന്നിവയുമായി അതിർത്തി പങ്കിടുന്നു. പ്രവിശ്യയുടെ വിസ്തീർണം 10,68,587 ച. കി. മി. ആണ്. രാജ്യതലസ്ഥാനമായ ഒട്ടാവ, കൂടാതെ ഹാമിൽട്ടൺ, വിൻഡ്സർ, ലണ്ടൻ തുടങ്ങിയ പ്രമുഖ നഗരങ്ങളുമുൾക്കൊള്ളുന്ന പ്രവിശ്യയിൽ കാനഡയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയുണ്ട്. ജനസംഖ്യ; 13,150,000 (2009).[9] തലസ്ഥാനം ടൊറാന്റോ.[10]

വസ്തുതകൾ ഒണ്ടാറിയോ, Country ...
Remove ads

ഭൂവിവരണം

Thumb
കാനഡയുടെ തലസ്ഥാനമായ ഒട്ടാവ.
Thumb
ഒണ്ടാറിയോയുടെ തലസ്ഥാനമായ ടൊറെന്റോ.

ഒണ്ടാറിയോയുടെ ഏറിയഭാഗത്തും കനേഡിയൻ ഷീൽഡിൽപ്പെട്ട അതിപ്രാചീനങ്ങളായ ശിലാക്രമങ്ങൾ കാണപ്പെടുന്നു. കാബ്രിയൻ കല്പത്തിനു മുമ്പ് ഉരുത്തിരിഞ്ഞിട്ടുള്ള ഈ പാറയടരുകൾ പരൽ ഘടനയുള്ളതും കടുപ്പം കൂടിയതുമാണ്. പ്രവിശ്യയുടെ തെക്കരികിലെ ഹ്യൂറൻ, ഈറി എന്നീ തടാകങ്ങളുടെ മധ്യത്ത് ത്രികോണാകൃതിയിൽ കിടക്കുന്ന പ്രദേശവും സെയ്ന്റ് ലോറൻസ് നദീതടവും ചേർന്ന മേഖലയിൽ പാലിയോസോയിക് കൽപ്പത്തിലേതായ അവസാദശിലകളുടെ തിരശ്ചീന പടലങ്ങളാണുള്ളത്. ഇവിടെ ചുണ്ണാമ്പുകല്ല്, ഷെയ്ൻ എന്നീയിനം ശിലകൾക്കാണു പ്രാമുഖ്യം. ഒണ്ടാറിയോയുടെ ഏറിയ ഭാഗവും പ്രാക്കാലത്ത് ഹിമാതിക്രമണത്തിന് വിധേയമായിട്ടുള്ളതാണ്; ഹിമാനികളുടെ പിൻ‌‌വാങ്ങലിനെ തുടർന്ന് രൂപംകൊണ്ട ചെറുതും വലുതുമായ ശതക്കണക്കിനു തടാകങ്ങൾ പ്രവിശ്യയെമ്പാടും കാണാം. ഹഡ്സൺ ഉൾക്കടലിലേക്കൊഴുകുന്ന നിരവധി ചെറുനദികളും ഹിമാനീഭവങ്ങളാണ്.[11]

Remove ads

കാലാവസ്ഥ

Thumb
ഒണ്ടാറിയോ കായൽ തീരത്തു വിശ്രമിക്കുന്നവർ

ഒണ്ടാറിയോയിലെ ശരാശരി വാർഷിക വർഷപാതം 50 സെ. മീ. ലേറെയാണ്; തെക്കൻ ഭാഗങ്ങളിൽ മഴയുടെ തോത് 75 സെ. മീ. -ൽ കൂടുതലുമാണ്. പ്രവിശ്യയുടെ ഉത്തരഭാഗങ്ങളിൽ ആർട്ടിക് മാതൃകയിലുള്ള അതിശീത കാലാവസ്ഥയാണുള്ളത്. തെക്കേപ്പകുതിയിൽ ശീതകാലത്തു കടുത്ത തണുപ്പ് അനുഭവപ്പെടുന്നുവെങ്കിലും ഉഷ്ണകാലം ദീർഘവും ചൂടുകൂടിയതുമാണ്. ആണ്ടിൽ 4 മാസം ഹിമബാധ ഇല്ലാത്തതായിട്ടുണ്ട്.[12]

വനസമ്പത്ത്

Thumb
സി. എൻ. ടൗർ, ടൊറാന്റോ

പ്രവിശ്യയുടെ ഉത്തരഭാഗങ്ങൾ സസ്യവിരളമായ പ്രദേശമാണ്; മറ്റുഭാഗങ്ങളിൽ കുറ്റിക്കാടുകളും തുറസ്സായ വനങ്ങളും കാണാം. സ്പ്രൂസ്, ബെർച്ച്, പോപ്ലാർ എന്നിവയാണ് ഇവിടെ സാർ‌‌വത്രികമായി കാണുന്ന സസ്യങ്ങൾ. തെക്കരികിലുള്ള താഴ്വാരങ്ങളിൽ പത്രപാതിവനങ്ങൾ കാണപ്പെടുന്നു; മേപ്പിൾ, ബീച്ച് എന്നീ വൃക്ഷങ്ങൾക്കാണ് ഇവിടെ പ്രാമുഖ്യം. പ്രവിശ്യയുടെ മൂന്നിൽ രണ്ടു ഭാഗവും സമ്പദ്പ്രധാനങ്ങളായ വനങ്ങളാണ്.

ധാതുസമ്പത്ത്

പൊതുവേ ധാതുസമ്പന്നമായ ഒരു മേഖലയാണ് ഒണ്ടാറിയോ. നിക്കൽ, ചെമ്പ്, ഇരുമ്പ്, നാകം, സ്വർണം, യുറേനിയം എന്നിവയുടെ അയിരുകൾ ഉത്ഖനനം ചെയ്യപ്പെടുന്നു. മുൻ‌‌കാലത്ത് ലോകത്തിലെ നിക്കൽ ഉത്പാതനത്തിലെ മൂന്നിൽ രണ്ടു ഭാഗവും ഒണ്ടാറിയോയിൽ നിന്നാണ് ഖനനം ചെയ്തിരുന്നത്. മറ്റു രാജ്യങ്ങളിൽ പുതിയ നിക്ഷേപങ്ങൾ കണ്ടെത്തിയതോടെ ഈ അനുപാതത്തിൽ കുറവ് ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവിടെ വൻ‌‌തൊതിൽ നിക്കൽ ഉത്ഖനനം നടക്കുന്നുണ്ട്. കാനഡയിൽ മൊത്തം ഉത്പാദിപ്പിക്കുന്ന സ്വർണത്തിലെ പകുതിയിലധികം പങ്കും ഈ പ്രവിശ്യയിൽ നിന്നാണ്. വൻ‌‌തോതിൽ ഉദ്ഖനനം ചെയ്തുവരുന്ന മറ്റൊരു ലോഹമാണ് നാകം.[13]

Remove ads

കൃഷി

Thumb
ഒട്ടാവയിലെ പാർലമെന്റ് മന്ദിരം

മൊത്തം വിസ്തൃതിയുടെ 7.5 ശ. മാ. വരുന്ന, തെക്കരികിലെ താഴ്വാരങ്ങൾ മാത്രമാണ് ഒണ്ടാറിയോയിലെ കാർഷിക മേഖല; ഈ മേഖലയുടെ മൂന്നിൽ ഒരുഭാഗത്ത് ഇന്നും കൃഷി ചെയ്യപ്പെടുന്നില്ല. ശേഷിച്ചതിൽ നല്ലൊരുഭാഗം മേച്ചിൽപ്പുറങ്ങളായി ഉപയോഗിക്കപ്പെടുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ പകുതിയോളം മാത്രമേ കൃഷി ചെയ്യപ്പെടുന്നുള്ളു. ഹെ (hay) ആണ് മുഖ്യവിള. ഓട്ട്സ്, ചോളം (മെയ്സ്), ബാർലി, സോയാബീൻ, പയറുവർഗങ്ങൾ എന്നിവയാണ് മറ്റു വിളകൾ. ഇവയൊക്കെത്തന്നെ കാലിതീറ്റയായിട്ടാണ് ഉപയോഗിച്ചുവരുന്നത്. ഗോതമ്പുകൃഷി നന്നെ കുറവാണ്. നാണ്യവിളയെന്ന നിലയിൽ പുകയില ഉത്പാദിപ്പിക്കുവാനും മുന്തിരി, പീച്ച്, ആപ്പിൾ തുടങ്ങിയ ഫലങ്ങളും പച്ചക്കറികളും വിളയിക്കുവാനും ഉള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കാലിവളർത്തൽ സാമാന്യമായി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു; പ്രവിശ്യയൊട്ടാകെ മുപ്പതു ലക്ഷം കാലികളും പത്തു ലക്ഷം പന്നികളും വളർത്തപ്പെടുന്നു. കാലികളിൽ മൂന്നിലൊന്നോളം കറവപ്പശുക്കളാണ്. ഗവ്യോത്പാദനം അഭിവൃദ്ധിപെട്ടു വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.[14]

Remove ads

ഊർജ്ജോത്പാദനം

Thumb
ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രൂസ് ആണവ വൈദ്യുത കേന്ദ്രം

നയാഗ്രാ വെള്ളച്ചാട്ടമുൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ നിന്ന് ജലവൈദ്യുതി ഉത്പാതിപ്പിക്കപ്പെടുന്നു. ടൊറെന്റോയിലെ അണുവൈദ്യുതനിലയവും പുറമേ അനേകം താപവൈദ്യുത കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. മൊത്തം വൈദ്യുതി ഉത്പാദനം പ്രതിവർഷം 10,400 മെഗാവാട്ട് ആണ്.[15] ഒണ്ടാറിയോയുടെ ദക്ഷിണ ഭാഗം കാനഡയിലെ മുന്തിയ വ്യവസായ മേഖലയാണ്; ഇരുമ്പുരുക്ക്, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ വൈദ്യുത-ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ വൻ‌‌തോതിൽ നിർമ്മിക്കപ്പെടുന്നു. എണ്ണശുദ്ധീകരണം; പെട്രോളിയം, പെട്രോകെമിക്കൽ എന്നിവയുടെ ഉത്പാദനം; രാസവള നിർമ്മാണം എന്നിവയും പ്രധാന വ്യവസായങ്ങളിൽ പെടുന്നു. കൃത്രിമ റബ്ബറും വൻ‌‌തോതിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പ്രാദേശികമായി സുലഭമായ അസംസ്കൃത വസ്തുക്കളെ ആശ്രയിച്ച്, ഭക്ഷ്യസംസ്കരണം, കാനിംങ്, പൾപ് കടലാസ് എന്നിവയുടെ നിർമ്മാണം തുടങ്ങിയ വിവിധ വ്യവസായങ്ങൾ ഒണ്ടാറിയോയിലെമ്പാടും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.[16]

Remove ads

നഗരവികസനം

Thumb
ഒണ്ടാറിയോയിലെ നിയമ നിർമ്മാണ സഭ

പ്രവിശ്യയുടെ ദക്ഷിണഭാഗത്താണ് നഗരാധിവാസം വർധിച്ചുകാണുന്നത്. ഇതരഭാഗങ്ങളിൽ ചുരുക്കം നഗരങ്ങളേയുള്ളു; സഡ്ബറി, ഇരുമ്പുരുക്കു വ്യവസായ കേന്ദ്രമായ സാൾട്ട് സെയ്ന്റ് മേരി, ധാന്യ വിപണന കേന്ദ്രമായ തണ്ടർബേ എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവ. തെക്കൻ സമതലങ്ങളിൽ അരലക്ഷത്തിലേറെ ജനസംഖ്യയുള്ള നിരവധി നഗരങ്ങൾ വളർന്നിട്ടുണ്ട്.[17] ടൊറാന്റോ, ഒട്ടാവ, മിസ്സിസ്സാഗ, ഹാമിൽട്ടൺ, ബരാമ്പ്ടൺ, ലണ്ടൻ, മർഖാം, വാഗൺ, വിൻഡ്സർ, കിച്ചനർ എന്നിവയാണ് പ്രമുഖ നഗരങ്ങൾ. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയാണ് ഒണ്ടാറിയോയിലെ ഏറ്റവും വലിയ നഗരം. രണ്ടാം സ്ഥാനം പ്രവിശ്യാ തലസ്ഥാനവും വണിജ്യ കേന്ദ്രവുമായ ടൊറന്റോയ്ക്കാണ്. മൂന്നാമത്തെ നഗരമായ ഹാമിൽട്ടൺ ഒരുവ്യവസായ കേന്ദ്രമാണ്; ഇർമ്പുരുക്ക്, തുണി, യന്ത്രോപകരണങ്ങൾ എന്നിവയുടെ നിർമ്മാണം ഇവിടെ വൻ‌‌തോതിൽ നടക്കുന്നു. യു. എസ്സിലെ ഡിട്രോയിറ്റിന് എതിർ കരയിലായി സ്ഥിതിചെയ്യുന്ന വിൻഡ്സർ, വാഹന നിർമ്മാണകേന്ദ്രമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു.[18]

Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads