ന്യൂയോർക്ക് നഗരം

From Wikipedia, the free encyclopedia

ന്യൂയോർക്ക് നഗരം
Remove ads

ന്യൂയോർക്ക്‌ സിറ്റി- അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ യോർക്ക് എന്നു തന്നെ പേരുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്‌. ന്യൂയോർക്ക് നഗരം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തെക്കുഭാഗത്തായി ആണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ലോകത്തിന്റെ സാമ്പത്തിക, വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വൻനഗരമാണെന്നു പറയാം. ഒരു ആഗോള നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ 80 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്നു.

ന്യൂ യോർക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ന്യൂ യോർക്ക് (വിവക്ഷകൾ) എന്ന താൾ കാണുക. ന്യൂ യോർക്ക് (വിവക്ഷകൾ)
വസ്തുതകൾ ന്യൂയോർക്ക് നഗരം, രാജ്യം ...
Thumb
ന്യൂയോർക്ക് നഗരത്തിന്റെ ഒരു രാത്രി ദൃശ്യം

ഈ നഗരം കേന്ദ്രീകരിച്ചുള്ള വാണിജ്യ, സാമ്പത്തിക, നിയമ, മാദ്ധ്യമ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നു. നൂറുകണക്കിന് പ്രശസ്തമായ കാഴ്ചബംഗ്ലാവുകളും സാംസ്കാരിക വേദികളും അവതരണവേദികളുമുള്ള ഈ നഗരം ലോകത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണ്.

അഞ്ച് ഉപനഗരങ്ങൾ കൂടിച്ചേർന്നതാണ് ന്യൂയോർക്ക് നഗരം (ബ്രോങ്ക്സ്, ബ്രൂക്ക്ലിൻ, മൻ‌ഹാട്ടൻ, ക്വീൻസ്, സ്റ്റേറ്റൻ ദ്വീപുകൾ) 322 ച. മൈൽ വിസ്തീർണ്ണത്തിൽ (830 ച.കി.മീ) 81 ലക്ഷം ജനങ്ങൾ താമസിക്കുന്ന ന്യൂ‍യോർക്ക് നഗരം വടക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമാണ്. 188 ലക്ഷം ജനങ്ങൾ താമസിക്കുന്ന മെട്രോപ്പോളിറ്റൻ ഭൂവിഭാഗം ലോകത്തിലെ ഏറ്റവും വലിയ നഗര പ്രദേശങ്ങളിൽ നാലാമത്തേതാണ്.

Thumb
ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങ്. ന്യുജെഴ്സിയിൽ നിന്നുള്ള ദൃശ്യം

രണ്ടാം ലോകമഹായുദ്ധം മുതൽക്കേ ഈ നഗരം ഒരു പ്രബലമായ ആഗോള വാണിജ്യകേന്ദ്രമായിരുന്നു. (വിഷ്വൽ ആർട്ടിലെ) ഹാർലെം നവോത്ഥാനം, ചിത്രകലയിലെ അമൂർത്ത (അബ്സ്ട്രക്റ്റ്) എക്സ്പ്രഷനിസം, ഹിപ്പ് ഹോപ്പ് സംഗീതം തുടങ്ങിയ പല സാംസ്കാരിക മുന്നേറ്റങ്ങളുടെയും ജന്മസ്ഥലം ന്യൂയോർക്ക് നഗരം ആയിരുന്നു. ഡച്ച് കുടിയേറ്റക്കാർ 1625-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. അന്നുമുതൽ നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവാഹം ഈ നഗരത്തിന്റെ സാംസ്കാരിക ജീവിതത്തെ സജീവമാക്കി 2005-ൽ ഈ നഗരത്തിലെ ജനസംഖ്യയുടെ 36 ശതമാനവും വിദേശത്തു ജനിച്ചവരായിരുന്നു. ഏകദേശം 170 വിവിധ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ 2005-ൽ ന്യൂയോർക്കിൽ ഉണ്ടായിരുന്നു.

Remove ads

പുറം കണ്ണികൾ

  • NYC.gov - official website of the city
  • NYCVB.COM - New York Convention and Visitors Bureau - official tourism website of New York City
Thumb
ന്യൂയോർക്ക് നഗരത്തിന്റെ ഒരു വിദൂര ദൃശ്യം. എല്ലിസ് ഐലൻഡിലേക്കുള്ള ബോട്ട് യാത്രയിൽ നിന്ന്
Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads