പക്ഷി

From Wikipedia, the free encyclopedia

പക്ഷി
Remove ads

പറക്കാൻ കഴിവുള്ള ജീവിവംശമാണ്‌ പക്ഷികൾ. ഉഷ്ണരക്തമുള്ള[3] ഈ ജീവികൾ മുട്ടയിട്ട് പ്രത്യുത്പാദനം നടത്തുന്നു. പക്ഷികൾ ഭൂമുഖത്ത് വിവിധ ജീവസമൂഹങ്ങൾ തമ്മിലുള്ള തുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നു. ഭക്ഷ്യശൃംഖലയിൽ പക്ഷികൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്.

വസ്തുതകൾ Scientific classification, Subclasses ...
Remove ads
Thumb
a whinchat in flight
Thumb
കുഞ്ഞിനു് ഭക്ഷണം കൊടുക്കുന്ന തള്ളപക്ഷി

രണ്ടുകാലും ശരീരത്തിൽ തൂവലും ഉള്ള അണ്ഡജങ്ങളാണ് (മുട്ടയിൽ ജനിക്കുന്നവ) പക്ഷികൾ. പക്ഷങ്ങൾ അഥവാ ചിറകുകൾ ഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം ഒട്ടകപ്പക്ഷി, കിവി തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: പെൻഗ്വിൻ[3]

കാഴ്ചശക്തിയും ശ്രവണശക്തിയും വളരെ അധികം വികാസം പ്രാപിച്ചിരിക്കുന്നു. മൂങ്ങക്കൊഴികെ എല്ലാ പക്ഷികൾക്കും തലയുടെ ഇരുവശങ്ങളിലുമായാണ് കണ്ണുകൾ. അതുകൊണ്ട് ഓരോ കണ്ണും വെവ്വേറെ കാഴ്ചകളാണ് കാണുന്നത് (monolocular view). ഹൃദയത്തിന് നാല് അറകളുണ്ട്. ശരീര ഊഷ്മാവ് 1050F - 1100F ആണ്.[3]. പക്ഷികളും ചില ഉരഗങ്ങളും മുട്ടയിട്ടാണ് പ്രത്യുല്പ്പാദനം നടത്തുന്നത്. അതുപോലെ വിസർജ്ജനാവയവങ്ങളും ഭ്രൂണത്തിന്റെ വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ ഉരഗങ്ങൾ ആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ ചിറകുകൾ ആയും പരിണമിച്ചു. വായ് കൊക്കായി മാറി. പല്ലുകൾ കാലക്രമേണ ഇല്ലാതായി. വാലിൽ തൂവൽ മുളച്ച് അസ്ഥികൾ പൊള്ളയായും, തോൾ എല്ലുകൾ ചേർന്ന് തോണിയുടെ അടിഭാഗം പോലെയായി മാറി. രൂപത്തിലുണ്ടായ ഈ പരിണാമം പക്ഷികളെ പറക്കാൻ കൂടുതൽ ഉതകുന്ന ശരീരപ്രകൃതിയോടു കൂടിയുള്ളവയാക്കിമാറ്റി.

Remove ads
Loading content...
Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads