ഹ്വാംഗ് ഹെ നദി

From Wikipedia, the free encyclopedia

ഹ്വാംഗ് ഹെ നദിmap
Remove ads


ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ നദിയുമാണ് മഞ്ഞ നദി, ചൈനയുടെ ദുഃഖം,ഹ്വാംഗ് ഹൊ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹ്വാംഗ് ഹെ നദി.[1](ലഘൂകരിച്ച ചൈനീസ്: ; പരമ്പരാഗത ചൈനീസ്: ; പിൻയിൻ: Huáng; ചിങ് ഹായ് പ്രവിശ്യയിലെ ബയാൻ ഹാർ മലനിരകളിൽനിന്നും ഉത്ഭവിച്ച് ശാന്ത സമുദ്രത്തിൽ പതിക്കുന്ന [2]ഈ നദിക്ക് 5,464 കിലോമീറ്റർ നീളമുണ്ട്.

വസ്തുതകൾ രാജ്യം, സംസ്ഥാനങ്ങൾ ...
വസ്തുതകൾ Chinese name, Traditional Chinese ...
വസ്തുതകൾ
Thumb
മഞ്ഞനദിയുടെ മുഖത്തെ ഡെൽറ്റയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ കൊണ്ടുണ്ടായ മാറ്റങ്ങൾ.

ഹ്വാംഗ് ഹെ നദീതടം വടക്കൻ ചൈനീസ് സംസ്കാരത്തിന്റെ ഉത്ഭവസ്ഥലമായതിനാൽ ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നും അറിയപ്പെടുന്നു. മഞ്ഞ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതിനാൽ ഈ നദിയെ ചൈനയുടെ ദുഃഖം എന്ന് വിളിക്കുന്നു, ഭൂമിയിൽ ഏറ്റവും അധികം ജീവഹാനി വരുത്തിവച്ച പ്രകൃതിദുരന്തങ്ങളിൽ, പത്തു ലക്ഷം മുതൽ നാൽപ്പത് ലക്ഷം വരെ ആളുകളുടെ മരണകാരണമായെന്ന് കരുതപ്പെടുന്ന,1931ലെ ഹ്വാംഗ് ഹെ വെള്ളപ്പൊക്കം ഉൾപ്പെടുന്നു.[3]

Remove ads

പേര്

പുരാതന ചൈനീസ് സാഹിത്യത്തിൽ മഞ്ഞനദിയെ സൂചിപ്പിക്കാനായി (പുരാതന ചൈനീസ്: *C.gˤaj[4]), എന്നാണെഴുതുക. ആധുനിക കാലത്ത് ഈ വാക്ക് നദി എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ബി.സി. 206-ൽ എഴുതപ്പെട്ട ഹാനിന്റെ പുസ്തകം എന്ന ഗ്രന്ഥത്തിലാണ് 黃河 (പുരാതന ചൈനീസ്: *N-kʷˤaŋ C.gˤaj; മദ്ധ്യകാല ചൈനീസ്: ഹ്വാങ് ഹാ[4]) എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ബി.സി.206-നും എ.ഡി. 9നും ഇടയിലുണ്ടായിരുന്ന പടിഞ്ഞാറൻ ഹാൻ രാജവംശത്തിന്റെ കാലത്താണ് ഗ്രന്ഥം എഴുതപ്പെട്ടത്.

മഞ്ഞ നദി എന്ന് വിളിക്കാൻ കാരണം നദിയുടെ അവസാന ഭാഗങ്ങളിൽ മഞ്ഞ നിറത്തിലുള്ള ചെളി കലങ്ങിയ വെള്ളം കാണപ്പെടുന്നതുകൊണ്ടാണ്.

'കറുത്ത നദി' എന്നായിരുന്നു മംഗോളിയൻ ഭാഷയിൽ ഈ നദിയെ പണ്ടുകാലത്ത് വിളിച്ചിരുന്നത്. [5]ലോവെസ്സ് പീഠഭൂമിയിൽ പ്രവേശിക്കുന്നതിനു മുൻപ് നദി തെളിഞ്ഞാണൊഴുകുന്നത്. മംഗോളിയൻ ഭാഷയിൽ ഇപ്പോഴുള്ള പേര് (ഇന്നർ മംഗോളിയയിൽ പ്രത്യേകിച്ച്) ഹറ്റാൻ ഗോൽ (Хатан гол, "നദീ റാണി").[1] എന്നാണ്. മംഗോളിയയിൽ സാർ മോറോൺ (Шар мөрөн, "മഞ്ഞനദി") എന്നാണ് പൊതുവിൽ നദിയെ വിളിക്കുന്നത്.

ടിബറ്റൻ ഭാഷയിൽ ക്വിൻഹായി പ്രദേശത്ത് ഈ നദിയെ "മയിലിന്റെ നദി" (ടിബറ്റൻ: རྨ་ཆུ།, മാ ചു; ചൈനീസ്: ലഘൂകരിച്ചത് , പരമ്പരാഗതം , പിൻ‌യിൻ Mǎ Qū) എന്നാണ് വിളിക്കുന്നത്.

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads