മോൻസ് ജോസഫ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia

മോൻസ് ജോസഫ്
Remove ads

കേരള കോൺഗ്രസ് (ജോസഫ്) നേതാവും മുൻ കേരള പൊതുമരാമത്തുമന്ത്രിയുമാണ് മോൻസ് ജോസഫ് (ജനനം: മേയ് 30, 1964 - ). ഇപ്പോൾ കടുത്തുരുത്തി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.[1]

വസ്തുതകൾ മോൻസ് ജോസഫ്, കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ...
Remove ads

ജീവിതരേഖ

കടുത്തുരുത്തിയിലെ ആപ്പാഞ്ചിറയിൽ 1964 മേയ് 30-ന് ഒ. ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച മോൻസ് ജോസഫ് നിയമബിരുദധാരിയാണ്. വിദ്യാഭ്യാസ കാലത്തുതന്നെ കേരള കോൺഗ്രസ്സിന്റെ വിദ്യാർത്ഥിസംഘടനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. കെ.എസ്.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങളും വഹിച്ചു.

1996-ൽ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ടി.യു. കുരുവിള രാജി വെച്ചതിനെത്തുടർന്ന് 2007 ഒക്ടോബർ 18-ന് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്തുമന്ത്രിയായി.[2]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads