ഐക്യ ജനാധിപത്യ മുന്നണി
കേരളത്തിലെ രാഷ്ട്രീയ സഖ്യം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ജനപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളാ ശാഖയായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് സാധാരണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.[7] ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീഗ്, എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ.
ഐക്യ ജനാധിപത്യ മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നണി ചെയർമാൻ. നിലവിൽ എം.എം. ഹസൻ ആണു യു.ഡി.എഫ് കൺവീനർ[8][9]
Remove ads
യു.ഡി.എഫ് കൺവീനർമാർ
- അടൂർ പ്രകാശ് 2025-തുടരുന്നു
- എം.എം. ഹസൻ 2020-2025
- ബെന്നി ബെഹനാൻ 2018-2020
- പി.പി. തങ്കച്ചൻ 2004-2018
- ഉമ്മൻചാണ്ടി 2001-2004
- കെ. ശങ്കരനാരായണൻ 1985-2001
- ഉമ്മൻചാണ്ടി 1982-1985
- പി.ജെ. ജോസഫ് 1980-1982 (സ്ഥാപക കൺവീനർ)
- എ.കെ. ആൻ്റണി 1970-1980 (രൂപീകരണ കൺവീനർ)
ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികൾ
Remove ads
2016 നിയമസഭ കക്ഷിനില
- പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല[11][12]
- പ്രതിപക്ഷ ഉപനേതാവ് : എം.കെ. മുനീർ
- യു.ഡി.എഫ് എം.എൽ.എമാർ ആകെ= 42
- കോൺഗ്രസ് :21
- മുസ്ലീംലീഗ് :18
- പി.ജെ. ജോസഫ് വിഭാഗം :02
2021 നിയമസഭ കക്ഷിനില
- പ്രതിപക്ഷ നേതാവ് : വി.ഡി. സതീശൻ[13]
- പ്രതിപക്ഷ ഉപനേതാവ് : പി.കെ. കുഞ്ഞാലിക്കുട്ടി[14]
- യു.ഡി.എഫ് ആകെ : 42
- കോൺഗ്രസ് : 22
- മുസ്ലീം ലീഗ് : 15
- കേരള കോൺഗ്രസ് : 02
- ജേക്കബ് വിഭാഗം : 01
- എൻ.സി.കെ : 01
- ആർ.എം.പി. : 01
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads