പി.കെ. കുഞ്ഞാലിക്കുട്ടി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
Remove ads
മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗവും പ്രതിപക്ഷ ഉപനേതാവുമാണ്. 1982-ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 3 തവണ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് കുഞ്ഞാലിക്കുട്ടി.
2016 ലെ നിയമസഭാതിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഉമ്മൻ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ യുഡിഎഫിന്റെ നിർബന്ധപൂർവം ഏറ്റെടുകയായിരുന്നു.[1] കോഴിക്കോട് ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ് അദ്ദേഹം രാജി വച്ചത്.[2] 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ് കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടന്നത്. 2017 മാർച്ച് 1 നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.
Remove ads
ജീവിത രേഖ
1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.[3] കെ.എം കുൽസു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കൾ.ബികോം ഡിഗ്രിയും , പിജിഡിബിയും കോഴ്സും പൂർത്തിയാക്കി.[4]
രാഷ്ട്രീയത്തിലേക്ക്
കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിൻറെ യൂനിറ്റ് പ്രസിഡൻറ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിൻറെ സംസ്ഥാന ഭാരവാഹിയായി. .[4]
27-ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.1982 ൽ നിയമസഭ അംഗമായി.മലപ്പുറത്ത് നിന്നാണ് വിജയിച്ചത്.
2006-ൽ നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി,കുറ്റിപ്പുറത്തു നിന്നു സി.പി.ഐ.എം. സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.[5]
Remove ads
തിരഞ്ഞെടുപ്പുകൾ
- കുറിപ്പ് - ഇ. അഹമദ് മരിച്ചതിനെ തുടർന്ന് 2017 ഏപ്രിലിൽ നടന്ന മലപ്പുറം ലോകസഭ തിരഞ്ഞെടുപ്പ്.
വിമർശനങ്ങൾ
- കോഴിക്കോട് നഗരത്തിൽ ഐസ്ക്രീം പാർലർ നടത്തിയിരുന്ന ശ്രീദേവി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ യുവതികളെ പലർക്കും കാഴ്ചവെച്ചതാണ് കുപ്രസിദ്ധമായ ഐസ്ക്രീം പാർലർ കേസ്. മുസ്ലിംലീഗ് നേതാവും വ്യവസായ മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു ഐസ്ക്രീംപാർലർ കേസിലെ പ്രധാന കുറ്റാരോപിതൻ[8][9][10]
- മുത്തലാഖ് ബില്ല് ചർച്ചക്ക് വന്നപ്പോൾ വിട്ടു നിന്നത് മുസ്ലിം സമൂഹത്തെ വഞ്ചിച്ചതായിരുന്നു എന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം വന്നിട്ടുണ്ട്.[11]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads