വേണാട്

From Wikipedia, the free encyclopedia

വേണാട്
Remove ads

എട്ടാം ശതകം മുതൽ കൊല്ലം ആസ്ഥാനമാക്കി സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട് ചേരസാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയും[അവലംബം ആവശ്യമാണ്] വേണാടിന്റെ ഭരണാധികാരി ചേരരാജാവായ പെരുമാളിന്റെ സാമന്തനും ആയിരുന്നു. തുടക്കത്തിൽ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. ക്ഷത്രിയർ ആയിരുന്ന ആയി രാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരായ വേണാട് രാജവംശം ലയിച്ചു ചേർന്നു. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ അധഃപതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രവിവർമ്മ സംഗ്രാമധീരന്റെ നേതൃത്വത്തിൽ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂർ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്‌വഴികളുമായി പിരിയുന്നു. പിന്നീട് തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ കീഴിൽ അർധസ്വതന്ത്രമായ ചിറവാ സ്വരൂപങ്ങളുടെ കൂട്ടായ്മയയി വളർന്ന വേണാട് അഭ്യന്തരകുഴപ്പങ്ങളിൽപെടുന്നു. ഫ്യൂഡൽ[അവലംബം ആവശ്യമാണ്] പ്രഭുക്കന്മാരും മാടമ്പിമാരും തന്നിഷ്ടം പ്രവർത്തിച്ചിരുന്ന വേണാടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്താണ്‌ ഇതിന്‌ അറുതി ലഭിച്ചത്. അങ്ങനെ വളരെക്കാലത്തിനുശേഷം മാർത്താണ്ഡവർമ്മയുടേയും ധർമ്മരാജാവിന്റേയും കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് തിരുവിതാംകൂർ എന്ന മഹാസാമ്രാജ്യം ആയി‍ത്തീരുകയും ചെയ്തു.

വസ്തുതകൾ വേണാട് സ്വരൂപം, തലസ്ഥാനം ...
വസ്തുതകൾ കേരളചരിത്രം, ചരിത്രാതീത കാലം ...
Remove ads

പേരിനു പിന്നിൽ

പദോല്പത്തിയെക്കുറിച്ച് നിരവധി വാദങ്ങൾ ഉണ്ട്. വേണാട് എന്ന പ്രയോഗം ആദ്യമായി കാണുന്നത് ക്രി.വ. 892 ലെ [1] തരിസാപ്പള്ളിച്ചെപ്പേടുകളിലാണ്‌.

  1. വേൾ നാട് എന്ന പദം ലോപിച്ചാണ് വേണാടായി മാറിയത് എന്നാണ്‌ ഒന്ന്.[2] വേണാട്ടിലെ ആദ്യകാല രാജാക്കന്മാർ ആയ് വേളുകൾ ആയിരുന്നു. (ആയ്: ആട്ടിടയൻ, വേൾ: രാജാവ്).
  2. പുരാതന തമിഴ് ഭാഷയിൽ വേഴം എന്ന പദം ആന എന്ന് അർത്ഥമാക്കുന്നു, അതിനാൽ വേഴ നാട് എന്നത് ആനകളുടെ നാട് എന്നതിനെക്കുറിച്ചിരുന്നു എന്നും പറയപ്പെടുന്നു.

അയ് വേലുകൾ[അവലംബം ആവശ്യമാണ്] ഭരിക്കുന്ന രാജ്യം എന്ന പേരിൽ നിന്നാണ് വേണാട് എന്ന പദം വന്നത് എന്ന വാദത്തിനാണ് കൂടുതൽ തെളിവുകൾ ഉള്ളത്. വേൾ എന്ന പദത്തിനു വിജയങ്ങൾ എന്നർ‍ത്ഥമുണ്ട്.

Remove ads

ചരിത്രം

ക്രിസ്തുവിന്‌ പിൻപ് ഒന്നും രണ്ടും ശതകത്തിൽ വേണാടിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് പ്രധാനമായും യവനരേഖകളിൽ നിന്നും സംഘസാഹിത്യത്തിൽ നിന്നുമാണ്‌. പ്ലീനി (ക്രി.വ. 77) പെരിപ്ലസിന്റെ കർത്താവ് (ക്രി.വ. 80) ടോളമി (ക്രി.വ. 95-162) എന്നിവരാണ് കേരളത്തെപ്പറ്റി എഴുതിയിട്ടുള്ള മൂന്ന് യവന സഞ്ചാരികൾ. കേരളപുത്രന്മാരുടെ രാജ്യത്തിന്‌ തെക്കാണ്‌ ആയ് രാജ്യം എന്നാണ്‌ ടോളമി പ്രസ്താവിക്കുന്നത്. ആയ്-വേളുകൾക്ക് നാല്‌ പ്രധാന തുറമുഖങ്ങൾ ഉണ്ടായിരുന്നതായി യവനർ പരാമർശിച്ചിരിക്കുന്നു. അത് ബറേക്ക (പുറക്കാട്), നെൽക്കിണ്ട, പൈറോസ് (കുരക്കോണിക്കൊല്ലം, ബലിത (വിഴിഞ്ഞം) എന്നിവയായാണ്‌ ചരിത്രകാരന്മാർ കരുതുന്നത്. നെൽ‌കിണ്ട ഇതിൽ രാജസ്ഥാനമായിരുന്നു എന്നും മധുരയിലെ പാണ്ടി രാജവംശക്കാരുടെ കീഴിലായിരുന്നു എന്നും പ്ലീനി രേഖപ്പെടുത്തുന്നു. ആയ്‌വേളുകള് ഈ തുറമുഖ നഗരങ്ങളിലെല്ലാം മേൽ‌നോട്ടം വഹിച്ചിരുന്നു. അവരെല്ലാം കുടുംബക്കാരുമായിരുന്നു. ഈ കുടുംബങ്ങളിലെ മൂത്തയാൾ മുഖ്യവേളായിത്തീരുന്ന സമ്പ്രദായമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിനെ കുല സംഘം എന്നാണ്‌ വിളിക്കുക. ചേരന്മാരും ഈ സമ്പ്രദായം പിൻ‌തുടർന്നിരുന്നു. ക്രി.വ. 781-ൽ വിഴിഞ്ഞത്തെ ആയ്‌വേൾ മുഖ്യവേളായിത്തീരുകയും 800 നോടടുപ്പിച്ച് വേൾ മന്നനായിത്തീരുകയും ചെയ്തു എന്ന് രേഖകളിൽ നിന്ന് വ്യക്തമവുന്നു. [3]

ടോളമിയുടെ വിവരണങ്ങൾക്കു ശേഷം വിഴിഞ്ഞത്തെപ്പറ്റി പിന്നീട് രേഖകൾ ലഭിക്കുന്നത് 8-)ം നൂറ്റാണ്ടിലാണ്‌. 799-ൽ രചിക്കപ്പെട്ട കുവലയമാലാ ചമ്പുവിലെ കഥാനായികയായ കുവലയമാല വിജയപുരി രാജാവായ വിജയസേനന്റെ പുത്രിയാണ്‌. (വിജയപുരി വിഴിഞ്ഞമാണെന്നാണ്‌ ചരിത്രകാരന്മാരിൽ ചിലർ പ്രസ്താവിക്കുന്നത്) പിന്നീട് വരുന്ന രേഖകൾ നെടും ചടയ പാണ്ഡ്യന്റെ മദ്രാസ് മ്യൂസിയം ചെപ്പേടാണ്‌.

9-ആം ശതകത്തിന്റെ ആരംഭംവരെ തിരുവനന്തപുരവും അതിനു തെക്കുള്ള പ്രദേശങ്ങളും ആയ്‌ രാജ്യത്തിൽ പെട്ടിരുന്നു. എന്നാൽ[അവലംബം ആവശ്യമാണ്] പെരുമാൾ ഭരണം അവസാനിക്കുന്നതോടെ മാത്രമേ അതായത്‌ 12-ആം ശതകത്തിന്റെ ആരംഭത്തിൽ മാത്രമേ വേണാടിന്‌ സ്വതന്ത്രരാജ്യമാവാൻ സാധിച്ചുള്ളൂ.

മാർത്താണ്ഡവർമ്മയുടെ കാലത്ത്

Remove ads

കൂടുതൽ വായനയ്ക്ക്

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads