ഹൈദരാബാദ് രാജ്യം

ഇന്ത്യയിലെ ഒരു രാജവംശം From Wikipedia, the free encyclopedia

ഹൈദരാബാദ് രാജ്യം
Remove ads

ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഒരു രാജ്യമായിരുന്നു ഹൈദരാബാദ് രാജ്യം. ഹൈദരാബാദ് ആയിരുന്നു തലസ്ഥാനം. 17നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഈ രാജ്യം 1948ൽ ബലപ്രയോഗത്തിലൂടെ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ടു.

വസ്തുതകൾ State of Hyderabad حیدرآباد دکن/ریاست حیدرآباد, പദവി ...
Remove ads

ചരിത്രം

ഗോൾക്കൊണ്ട ഭരിച്ചിരുന്നത് സുൽത്താൻ ഖിലി കുത്തബ് മുൽക് സ്ഥാപിച്ച കുത്തബ് ഷാഹി രാജവംശം ആയിരുന്നു. മുമ്പേ ബാഹ്മനി സുൽത്താനത്തിന്റെ ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം 1512-ൽ സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു. 1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, മൂസി നദിത്തടത്തിൽ ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്.[6] ഗോൾക്കൊണ്ടയിൽ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ.[7] 1591-ൽ തന്നെ അദ്ദേഹം നഗരത്തിന്റെ പ്രതീകമായ ചാർമിനാർ എന്ന സ്മാരകത്തിന്റെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഈ സ്മാരകനിർമ്മാണത്തേ വിലയിരുത്തപ്പെടുന്നു.[8]

പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുത്തബ് ഷാഹി വംശത്തിന്റെ പ്രതാപവും സമ്പൽസമൃദ്ധിയും വർദ്ധിച്ചതോടൊപ്പം ഹൈദരബാദ് ഊർജ്ജസ്വലമായ വജ്രവ്യാപാരത്തിന്റെ കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ-യെ നൂർ, ഹോപ് വജ്രം, പിന്നെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂർ എന്നിവ ഗോൾക്കൊണ്ടയിലെ വജ്ര ഘനികളിൽ നിന്നുള്ളവയാണ്. ഈ രാജവംശത്തിന്റ സംഭാവനയിലൂടെയായിരുന്നു ഹൈദരാബാദിലെ ഇന്തോ-പേർഷ്യനും ഇന്തൊ-ഇസ്ലാമികവുമായ സാഹിത്യവും സംസ്കാരവും പുഷ്ഠിപ്പെടുന്നത്. ചില സുൽത്താൻമാർ പ്രാദേശികമായ തെലുങ്ക് സംസ്കാരത്തിന്റെയും രക്ഷാധികാരികളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോൾക്കൊണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവൻ കൊള്ളിക്കുമാറ് വളർന്ന ഹൈദരാബാദ്, ഒടുവിൽ കുത്തബ് ഷാഹി ഭരണകർത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങൾക്കും (ബാഘുകൾ) സുഖപ്രദമായ കാലവസ്ഥയ്ക്കും വളരെ പ്രസിദ്ധവുമായിത്തീർന്നു.

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് 1687-ൽ ഹൈദരാബാദ് കീഴടക്കി. ഹ്രസ്വമായിരുന്ന മുഗൾ ഭരണകാലത്തു നഗരത്തിന്റെ സമ്പൽസമൃദ്ധി ക്ഷയിക്കുകയായിരുന്നു. ഉടനെ തന്നെ നഗരത്തിലെ മുഗൾ-നിയുക്ത ഗവർണ്ണർമാർ കൂടുതൽ സ്വയംഭരണാവകാശം നേടി. 1724-ൽ, മുഗൾ ചക്രവർത്തി നിസാം-ഉൽ-മുൽക് (ദേശത്തിന്റെ ഗവർണ്ണർ) എന്ന പദവി നൽകിയാദരിച്ച അസഫ് ജാ I പ്രതിയോഗിയായ ഒരുദ്ധ്യോഗസ്ഥനെ കീഴ്പ്പെടുത്തി ഹൈദരാബാദിനു മേൽ അധികാരം സ്ഥാപിച്ചു. അങ്ങനെ ആരംഭിച്ച അസഫ് ജാഹി വംശത്തിന്റെ ഭരണം, ബ്രിട്ടനിൽ നിന്നും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം കഴിയുന്നത് വരെ ഹൈദരാബാദിൽ തുടർന്നു. അസഫ് ജായുടെ പിൻഗാമികളാണ് പിന്നീട് ഭരിച്ചിരുന്ന ഹൈദരബാദിലെ നിസാമുമാർ. ഏഴ് നിസാമുമാരുടെ ഭരണത്തിൻ കീഴിൽ ഹൈദരാബാദിൽ സാംസ്കാരികമായും സാമ്പത്തികമായും വളർച്ച ഉണ്ടായി. രാജ്യത്തിന്റെ തന്നെ യഥാക്രമമായ തലസ്ഥാനമായി ഹൈദരാബാദ് മാറുകയും, പഴയ തലസ്ഥാനമായ ഗോൾക്കൊണ്ട മുഴുവനായും അവഗണിക്കപ്പെടുകയും ഉണ്ടായി.നിസാം സാഗർ, തുംഗഭദ്ര, ഒസ്മാൻ സാഗർ, ഹിമായത്ത് സാഗർ തുടങ്ങിയ വലിയ ജലസംഭരണികൾ പണി കഴിക്കപ്പെട്ടു. നാഗാർജുന സാഗറിനായുള്ള ഭൂമി അളക്കലും മറ്റും ആ കാലഘട്ടത്തിൽ തന്നെ തുടങ്ങിയിരുന്നെങ്കിലും പണി മുഴുവനാക്കിയത് 1969-ൽ ഇന്ത്യൻ സർക്കാരാണ്. നിസാമുമാരുടെ ധനൈശ്വര്യങ്ങളുടെ പ്രത്യക്ഷത്തിലുള്ള തെളിവാണ് നിസാമുമാരുടെ രത്നങ്ങൾ (ജ്വുവൽസ് ഒഫ് ദി നിസാംസ്).

1947-ൽ ബ്രിട്ടീഷുകാരിൽ നിന്നുമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകൾക്കുള്ളിൽ, അന്നത്തെ നിസാം ഹൈദരാബാദിന് സ്വാതന്ത്ര്യമോ അല്ലെങ്കിൽ പുതിയതായി ഉണ്ടാക്കിയ പാകിസഥാനിലേക്കു ചേരാനുള്ള അനുമതിയോ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയാകട്ടെ ഹൈദരാബാദിനു മേലെ സാമ്പത്തിക ഉപരോധം പ്രയോഗത്തിൽ വരുത്തി, ഇന്ത്യൻ യൂണിയനുമായി ഒരു സ്തംഭനാവസ്ഥാ ഉടമ്പടി ഒപ്പ് വയ്ക്കുവാൻ നിർബന്ധിതമാക്കുകയും ചെയ്തു. അങ്ങനെ 1948 സെപ്റ്റംബർ 17-ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ ശേഷം, ഇന്ത്യൻ യൂണിയനുമായി ചേരുന്നതിനുള്ള കരാറിൽ നിസാം ഒപ്പ് വച്ചു.

1956 നവംബർ 1-നു, ഭാഷാധിഷ്ഠിതമായി ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുഃനസംഘടിപ്പിച്ചപ്പോൾ, ഹൈദാബാദ് രാജ്യത്തിലെ ഭൂപ്രദേശങ്ങളെ പുതുതായി രൂപവൽക്കരിച്ച സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും, ബോംബെ രാജ്യത്തിലേക്കും (ഇന്നത്തെ മഹാരാഷ്ട്ര സംസ്ഥാനം), കർണാടകത്തിലേക്കുമായി വിഭജനം ചെയ്യപ്പെട്ടു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെലുങ്ക് സംസാരിക്കുന്ന സമൂഹമായത് കൊണ്ട് ആന്ധ്രാ പ്രദേശിലേക്കാണ് ചേർക്കപ്പെട്ടത്. അങ്ങനെ ഹൈദരാബാദ്, പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീർന്നു.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads