മലയാളലിപി

മലയാളഭാഷ എഴുതുന്ന ലിപി From Wikipedia, the free encyclopedia

Remove ads

ബ്രാഹ്മീയ ലിപികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ലിപിയാണ് മലയാള ലിപി. മലയാള ഭാഷ എഴുതന്നതിനാണ് കുടുതൽ ലിപി ഉപയോഗിക്കുന്നത്. സംസ്കൃതം, കൊങ്കണി, തുളു എന്നീ ഭാഷകൾ എഴുതുന്നതിനും വളരെക്കുറച്ച് ആളുകൾ മാത്രം സംസാരിക്കുന്ന പണിയ, കുറുമ്പ തുടങ്ങിയ ഭാഷകൾ എഴുതുന്നതിനും മലയാളലിപി ഉപയോഗിക്കാറുണ്ട്.

വസ്തുതകൾ മലയാളം, ഇനം ...
Remove ads

ചരിത്രം

Thumb
പഴയരീതിയിലുള്ള കൂട്ടക്ഷരങ്ങളുപയോഗിക്കുന്ന ഒരു ബോർഡ്

ഇന്നത്തെ മലയാളലിപി, ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട ഗ്രന്ഥ ലിപി പരിണമിച്ചുണ്ടായതാണ്. ആദ്യകാല മലയാളം, സംസ്കൃതം, തമിഴ് എന്നിവയാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. മലയാളം എഴുത്തുരീതിയെപ്പറ്റിയുള്ള ഏറ്റവും പുരാതന രേഖകൾ 10-ആം ശതകം CE അടുപ്പിച്ച് ലഭ്യമായിട്ടുള്ള ശിലാലിഖിതങ്ങളും ലോഹഫലകങ്ങളിലുള്ള ലിഖിതങ്ങളും ഉൾ‍ക്കൊള്ളുന്നു.[1].മലയാള ലിപിസഞ്ചയത്തിന് കാലാനുസൃതമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. [2] 1970-1980 കാലങ്ങളിൽ മലയാളത്തിന് ഒരു ലളിതവത്കൃത ലിപി രൂപപ്പെട്ടു.ആദ്യകാല ലിപിയെക്കാൾ കുറെക്കൂടി രേഖീകൃതരീതിയിലുള്ളതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞ ചിഹ്നത്തിന്റെ ഇടയിലേക്ക് ലേഖനി പിന്നീട് കൊണ്ടുവരേണ്ടാത്ത രീതിയിലാണ് ഈ ലിപി.ഇത് മുദ്രണശാലകളിൽ അച്ച് നിരത്തുന്നതിന് സഹായകരമായ രീതിയിലും ആയിരുന്നു. വീണ്ടും പല നീക്കേണ്ടാത്ത രീതിയിലായിരുന്നു ഇതിൽ സ്വരചിഹ്നങ്ങൾ. എന്നാൽ അച്ചടിയുടെ ആവിർഭാവം ലിപിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത് കൂട്ടക്ഷരങ്ങളെ അണുഅക്ഷരങ്ങളായി പിരിച്ചുകൊണ്ടായിരുന്നു.

Remove ads

പ്രത്യേകതകൾ

Thumb
മലയാളം അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വേർഡ്ക്ലൗഡ്

പരമ്പരാഗതമായി മലയാളം ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്. മലയാളം ലിപികളെയും അക്ഷരങ്ങളെയെന്നപോലെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായി തിരിക്കാം.

സ്വരങ്ങൾ

കൂടുതൽ വിവരങ്ങൾ അക്ഷരം, സ്വരചിഹ്നം ...

സ്വരത്തിന്റെ കാലദൈർഘ്യം മലയാളത്തിൽ വളരെ പ്രാധാനം അർ‌ഹിക്കുന്നു. കലം എന്നതിലെ ക് എന്ന വർണത്തിനു പിന്നിലുള്ള അ എന്ന സ്വരം ഹ്രസ്വമാണ്. സ്വരം ദീർഘിച്ച് കാലം എന്നായാൽ അർത്ഥം വ്യത്യസ്തമാണ്.

വ്യഞ്ജനങ്ങൾ

കൂടുതൽ വിവരങ്ങൾ മലയാളം, യുണികോഡ് നാമം ...

Remove ads

മറ്റ് പ്രതീകങ്ങൾ

കൂടുതൽ വിവരങ്ങൾ പ്രതീകം, നാമം ...


അക്കങ്ങൾ

സംഖ്യകൾ മലയാളലിപിയിൽ:
Thumb
പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾ സംഖ്യ, മലയാളം ...
  1. ഇൻഡോ-അറബി അക്ക വ്യവസ്ഥയിൽ പൂജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമായ 0 ത്തോടു്‌ സാമ്യമായ ലിപി തന്നെയാണു്‌ മലയാളം പൂജ്യത്തിനും. പക്ഷെ മലയാളത്തിലെ പൂജ്യം എന്ന അക്കം യൂണിക്കോഡ് 5.0 പതിപ്പു്‌ വേറൊരു രൂപത്തിലായിരുന്നു എൻ‌കൊഡ് ചെയ്തിരുന്നതു്‌. യൂണിക്കോഡ് 5.1 പതിപ്പിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ടു്‌. അതിനാൽ താങ്കൾ യൂണിക്ക്കൊഡ് 5.0 അനുശാസിക്കുന്ന ഫോണ്ടാണു് ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ പട്ടികയിൽ പൂജ്യം വേറൊരു രൂപത്തിലാവും ദൃശ്യമാവുക. മുമ്പ് യൂണീകോഡ് നിർദ്ദേശിച്ചിരുന്ന ലിപി മലയാളത്തിൽ കാൽ ഭാഗം (1/4) എന്നതിനെ സൂചിപ്പിക്കാൻ എഴുതാനുള്ളതായിരുന്നു.



Remove ads

അടയാളങ്ങൾ, ചുരുക്കെഴുത്തുകൾ

ദിനാങ്കചിഹ്നം

Thumb
മലയാളം ദിനാങ്കചിഹ്നം

മലയാളത്തിൽ ഒരു ദിവസം സൂചിപ്പിച്ചതിനുശേഷം ഉപയോഗിക്കുന്ന ചിഹ്നമാണ് "". യൂണികോഡിൽ U+0D79 എന്ന കോഡ് ഉപയോഗിച്ചാണ് ദിനാങ്കചിഹ്നം രേഖപ്പെടുത്തിയിട്ടുള്ളത്. [9] [10]

ഉദാഹരണം:
  1. ശ്രീമൂലം സമിതിയുടെ വാർഷികാഘോഷങ്ങൾ ൧൧൨൪ മകരം ൩ ൹ പുത്തരിക്കണ്ടം മൈതാനിയിൽ വച്ചു നടക്കുന്നു.

മലയാളം യുണീകോഡ്

മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.

മലയാളം
Unicode.org chart (പി.ഡി.എഫ്)
 0123456789ABCDEF
U+0D0x  
U+0D1x  
U+0D2x
U+0D3x ി
U+0D4x  
U+0D5x
U+0D6x   
U+0D7x ൿ
Remove ads

ഇവകൂടി കാണുക

ബാഹ്യകണ്ണികൾ

അവലംബങ്ങൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads