അനുസ്വാരം

From Wikipedia, the free encyclopedia

അനുസ്വാരം
Remove ads

മലയാള അക്ഷരമാലയിലെ പതിനേഴാമത്തെ അക്ഷരമാണ് "'അം"' അഥവാ അനുസ്വാരം[3].

വസ്തുതകൾ മലയാള അക്ഷരം, അം ...
വസ്തുതകൾ മലയാളം അക്ഷരമാല ...

അം എന്നത് പദാദ്യ പ്രത്യയം അല്ല പദാന്ത്യ പ്രത്യയമാണ്, മറ്റു സ്വരം അക്ഷരങ്ങളിൽ നിന്നും വിഭിന്നമായി പദത്തിന്റ തുടക്കങ്ങളിൽ കാണപ്പെടുന്നതിനേക്കൾ പാദത്തിന്റ ഒടുക്കങ്ങളിലാണ് അം കാരമായി ഇവ നില നിൽക്കുന്നത്.

സ്വരത്തിനു പിന്നാലെ വരുന്ന അനുനാസികശബ്ദമാണ് അനുസ്വാരം (സംസ്കൃതം: अनुस्वारः, അനുസ്വാരഃ). മിക്ക ഭാരതീയ ഭാഷകളിലും അനുസ്വാരം ഉപയോഗിക്കുന്നുണ്ട്. എന്നാൽ തമിഴിൽ അനുസ്വാരം ഉപയോഗിക്കുന്നില്ല. അനുസ്വാരത്തിന്റെ ഉച്ചാരണം അത് ഉപയോഗിക്കപ്പെടുന്ന ഭാഷ, ഒരു വാക്കിൽ അതിനുള്ള സ്ഥാനം എന്നിവയനുസരിച്ച് വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഓം എന്ന പ്രണവമന്ത്രോച്ചാരണത്തിന്റെ അവസാനം നീണ്ടുനിൽക്കുന്ന അനുനാസികധ്വനിയാണ് അനുസ്വാരം എന്ന് പ്രാചീനഭാരതീയഗ്രന്ഥങ്ങളിൽ നിർവചിച്ചിരിക്കുന്നു.

Remove ads

അംകാരം ഌകാരം

കാരം എല്ലാ അക്ഷരങ്ങളുടെയും കൂടെ എങ്ങനെ നിലനിൽക്കുന്നുവോ അതെ പോലെ മലയാളത്തിലെ ഒട്ടുമിക്ക വാക്കുകളുടെയും പദങ്ങളുടെയും അവസാനത്തിൽ അം നിലനിൽക്കുന്നു. ഉദാഹരണമായി: ആനന്ദം, വണക്കം, വന്ദനം, കാലം, മലയാളം, ആവശ്യം.

അതിഌം ഇതിഌം മുതലായ പ്രത്യയങ്ങൾ പോലെ അം കാരവും കാരവും പദത്തിന്റ അന്ത്യത്തിൽ കാണപ്പെടുന്ന അം,ഉം,ഌം കാരങ്ങൾ ആണ്.

അനുസ്വാരം മലയാളത്തിൽ

മലയാളലിപിയിൽ അക്ഷരത്തിനെ തുടർന്നുവരുന്ന ഒരു ചെറിയ വൃത്തം കൊണ്ട് (ം) അനുസ്വാരത്തെ സൂചിപ്പിക്കുന്നു. എന്ന ഉപലിപിയ്ക്കു് അനുസ്വാരചിഹ്നം എന്നു് പറയുന്നു ( ചെറിയ വൃത്തം ആണു് ഈ ഉപലിപി).

ഉദാ: വരം,സ്വരം, കരം, സംഘർഷം.

വർഗാക്ഷരങ്ങളുടെ (ക മുതൽ മ വരെയുള്ള അക്ഷരങ്ങളുടെ) മുന്നിൽ അനുസ്വാരം വന്നാൽ ആ വർഗത്തിലെ അനുനാസികമായിട്ടാണ് അനുസ്വാരം ഉച്ചരിക്കുക. ഉദാഹരണമായി, 'ഗംഗ' എന്ന വാക്കിൽ 'ഗ' എന്ന 'ക'വർഗാക്ഷരത്തിനുമുന്നിലാണ് അനുസ്വാരം വന്നിരിക്കുന്നത്. അതിനാൽ അനുസ്വാരത്തിന് 'ക'വർഗത്തിലെ അനുനാസികമായ 'ങ'കാരത്തിന്റെ ഉച്ചാരണം സിദ്ധിച്ച്, ഉച്ചാരണത്തിൽ 'ഗങ്ഗ' എന്നാകുന്നു. മറ്റൊരുദാഹരണം: 'അംബിക' എന്ന വാക്ക് ഉച്ചരിക്കുന്നത് 'അമ്ബിക' എന്നാണ്. ഇവിടെ അനുസ്വാരം വന്നിരിക്കുന്നത് 'പ'വർഗത്തിലെ 'ബ' എന്ന അക്ഷരത്തിനു മുന്നിലാണ്. അതിനാൽ അതിന് 'പ'വർഗത്തിലെ അനുനാസികമായ 'മ'കാരത്തിന്റെ ഉച്ചാരണം സിദ്ധിക്കുന്നു.

വർഗാക്ഷരങ്ങളൊഴിച്ച് ഏതക്ഷരത്തിന്റെ മുന്നിൽ അനുസ്വാരം വന്നാലും മലയാളത്തിൽ അതിനെ കേവല'മ'കാരമായി (മ എന്ന അക്ഷരത്തിന്റെ വർണം അഥവാ മ്) ഉച്ചരിക്കുന്നു. വാക്കുകളുടെ അവസാനത്തിൽ വരുമ്പോഴും മലയാളത്തിൽ അനുസ്വാരത്തിന്റെ ഉച്ചാരണം കേവല'മ'കാരത്തിന്റേതുതന്നെ.

ഉദാഹരണമായി, സംസ്കൃതം എന്നത് സമ്സ്കൃതമ് എന്ന് ഉച്ചരിക്കുന്നു; വംശം എന്നത് വമ്ശമ് എന്നും; വനം, ധനം തുടങ്ങിയവാക്കുകളുടെ ഉച്ചാരണം യഥാക്രമം വനമ്, ധനമ് എന്നിങ്ങനെയാകുന്നു.

ഒരു സ്വരം പിന്നാലെ വന്നാൽ അനുസ്വാരം മകാരമാകും. (മരം+അല്ല=മരമല്ല, കരം+ഇല്ല=കരമില്ല)

Remove ads

അനുസ്വാരം ഹിന്ദിയിൽ

ദേവനാഗരീലിപിയിൽ അക്ഷരത്തിനു മുകളിലുള്ള ഒരു ബിന്ദു കൊണ്ട് (ं) അനുസ്വാരത്തിനെ സൂചിപ്പിക്കുന്നു. പാക്ഷിക അനുനാസികമായ അനുസ്വാരത്തെ സൂചിപ്പിക്കാൻ ചന്ദ്രബിന്ദു (ँ) എന്ന് ചിഹ്നവും ഉപയോഗിക്കുന്നു.

ഉദാ: संस्कार, हँसी

മലയാളത്തിലെന്നപോലെ ഹിന്ദിയിലും വർഗാക്ഷരങ്ങൾക്കുമുന്നിൽ വരുന്ന അനുസ്വാരത്തെ ആ വർഗത്തിലെ അനുനാസികമായാണ് ഉച്ചരിക്കുക. എന്നാൽ, മലയാളത്തിൽ നിന്നു വ്യത്യസ്തമായി, വർഗാക്ഷരങ്ങളൊഴിച്ചുള്ള അക്ഷരങ്ങൾക്ക് മുന്നിൽ വരുന്ന അനുനാസികത്തെ ഹിന്ദിയിൽ കേവല'ന'കാരമായി (ൻ അഥവാ ന്) ഉച്ചരിക്കുന്നു. ഉദാഹരണമായി 'സംസ്കാരം' എന്നത് മലയാളി 'സമ്സ്കാരം' എന്ന് ഉച്ചരിക്കുമ്പോൾ ഹിന്ദിക്കാരന് അത് 'സൻസ്കാർ' ആണ്. 'വംശം' എന്ന വാക്ക് മലയാളിക്ക് 'വമ്ശം' ആണെങ്കിൽ ഹിന്ദിക്കാരന് വൻശ് ആണ്.

അനുസ്വാരം സംസ്കൃതത്തിൽ

സംസ്കൃതത്തിൽ, വിശേഷിച്ച് വൈദികസംസ്കൃതത്തിൽ, അനുസ്വാരത്തിന്റെ ഉച്ചാരണത്തിന് വളരെയേറെ പ്രാധാന്യം കല്പിച്ചിരിക്കുന്നു. കേവല'മ'കാരത്തിനും (മ യുടെ വർണമായ മ്) അനുസ്വാരത്തിനും തമ്മിൽ ഉച്ചാരണത്തിൽ ഈഷദ്ഭേദമുള്ളതായി സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ബോധ്യമാകുന്നതാണ്. ഈ ഭേദത്തെ പാണിനീയ പ്രദ്യോതത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മകാരോച്ചാരണത്തിൽ ഓഷ്ഠങ്ങൾ തമ്മിൽ ചേരുന്നു. എന്നാൽ അനുസ്വാരോച്ചാരണത്തിൽ ഈ ചേർച്ച ശിഥിലവും പൂർവസ്വരം മിക്കവാറും അനുനാസികവുമായിത്തീരുന്നു. ഒരു വാക്യത്തിന്റെയോ, ഒറ്റയ്ക്ക് നിൽക്കുന്ന ഒരു വാക്കിന്റെയോ അവസാനത്തിൽ വരുന്ന അനുസ്വാരം കേവല'മ'കാരമായിത്തന്നെ ഉച്ചരിക്കുന്നു.

സംസ്കൃതം എഴുതുമ്പോഴുള്ള അനുസ്വാര നിയമങ്ങൾ

മലയാളത്തിലും ഹിന്ദിയിലും വർഗാക്ഷരത്തിനുമുന്നിൽ വരുന്ന അനുസ്വാരം അനുസ്വാരചിഹ്നം കൊണ്ടു സൂചിപ്പിക്കുമ്പോൾ സംസ്കൃതത്തീൽ അത് കൂട്ടക്ഷരമായിത്തന്നെ എഴുതുന്നു. മലയാളത്തിൽ 'ഗംഗ' എന്നും ഹിന്ദിയിൽ गंगा (ഗംഗാ) എന്നും എഴുതുമെങ്കിലും സംസ്കൃതത്തിൽ गङ्गा (ഗങ്ഗാ) എന്നേ എഴുതാറുള്ളൂ. മലയാളത്തിൽ "സംഭവം" എന്ന് സാധാരണ എഴുതാറുണ്ട്. എന്നാൽ സംസ്കൃതത്തിന്റെ രീതിയിൽ ഇത് തെറ്റാണ്, ഇത് 'സമ്ഭവഃ' എന്നു തന്നെ (മ്ഭ എന്ന കൂട്ടക്ഷരം ഉപയോഗിച്ചുതന്നെ) എഴുതണം. ഇക്കാരണത്താൽ മലയാളനിഘണ്ടുക്കളിൽ 'സംഭവം' എന്നവാക്ക് 'സൗഭാഗ്യം' എന്ന വാക്കിന് ശേഷം വരുമെങ്കിലും സംസ്കൃതനിഘണ്ടുക്കളിൽ 'സമ്ഭവഃ' എന്നത് 'സൗഭാഗ്യ'ത്തിനു മുന്നിൽ വരും. ഇങ്ങനെ ഒട്ടനവധിയുണ്ട് : സങ്ഗം-സംഗം,ശങ്ഖം-ശംഖ്, സങ്ഘം-സംഘം, ഇത്യാദികൾ.

ഇങ്ങനെയാണെങ്കിലും സംസ്കൃതമെഴുതുമ്പോൾ മലയാളികൾ മലയാളത്തിന്റെ വഴിക്കും ഹിന്ദിക്കാർ അവരുടെ രീതിയിലും അനുസ്വാരം ചേർത്ത് എഴുതാറുമുണ്ട്.

സംസ്കൃതരീതി അപൂർവമായി മലയാളത്തിലും പിന്തുടരുന്നത് കാണാം.

ഉദാഹരണങ്ങൾ
സംസ്കൃതത്തിലെ ശം ‌+ കരഃ = ശങ്കരഃ (शङ्करः), മലയാളത്തിലും ശങ്കരൻ എന്ന് കൂട്ടക്ഷരം ഉപയോഗിച്ച് എഴുതുന്നു. എന്നാൽ ഹിന്ദിയിൽ ഇത് शंकर എന്ന് അനുസ്വാരം ഉപയോഗിച്ചുതന്നെ എഴുതുന്നു.

വർഗാക്ഷരങ്ങളൊഴിച്ചുള്ള വ്യഞ്ജനങ്ങൾക്കുമുന്നിൽ (യ, ര, ല, ള, വ എന്നീ മധ്യമങ്ങളും, ശ, ഷ, സ എന്നീ ഊഷ്മാക്കളും ഹ എന്ന ഘോഷിയും) വരുന്ന അനുസ്വാരം സംസ്കൃതത്തിൽ അനുസ്വാരചിഹ്നംകൊണ്ടുതന്നെ സൂചിപ്പിക്കുന്നു. ഇവിടങ്ങളിൽ, പൂർണമാകാത്ത കേവല'മ'കാരത്തിന്റെ ഉച്ചാരണമാണ് അനുസ്വാരത്തിനുള്ളത്. എന്നാൽ ഒറ്റയ്ക്കു നിൽക്കുന്ന ഒരു വാക്കിന്റെ അവസാനത്തിലോ, ഒരു വാക്യത്തിന്റെ അവസാനത്തിലോ വരുന്ന അനുസ്വാരത്തിന് പൂർണമായും കേവല'മ'കാരത്തിന്റെ ഉച്ചാരണമായതിനാൽ അത് കേവല'മ'കാരമായിത്തന്നെ എഴുതുന്നു. ഉദാഹരണമായി, സംസ്കൃതം എന്ന വാക്ക് മാത്രമായി എഴുതുമ്പോൾ संस्कृतम् (സംസ്കൃതമ്) എന്നാണ് എഴുതുക. ഇവിടെ ആദ്യം അനുസ്വാരം സ എന്ന ഊഷ്മാവിനു മുന്നിൽ വന്നിരിക്കുന്നതിനാൽ അനുസ്വാരചിഹ്നം ഉപയോഗിച്ച് എഴുതിയിരിക്കുന്നു. ഒടുവിൽ പൂർണമായും കേവല'മ'കാരമായും (മ് എന്ന വർണമായും) എഴുതിയിരിക്കുന്നു.

ഉദാഹരണങ്ങൾ:
അംശഃ,അംശുഃ തുടങ്ങിയ വാക്കുകളിൽ 'ശ'കാരത്തിനു മുന്നിൽ അനുസ്വാരം വന്നിരിക്കുന്നതിനാൽ അനുസ്വാരം മാറ്റമില്ലാതെ നിൽക്കുന്നു.
സംസ്കാരഃ എന്ന വാക്കിൽ 'സ'കാരത്തിനു മുന്നിൽ അനുസ്വാരം വന്നിരിക്കുന്നതിനാൽ അനുസ്വാരം മാറ്റമില്ലാതെ നിൽക്കുന്നു.

ഒരു വാക്യത്തിൽ, അനുസ്വാരത്തിൽ അവസാനിക്കുന്ന ഒരു വാക്കിനെ തുടർന്ന് സ്വരത്തിൽ ആരംഭിക്കുന്ന ഒരു വാക്ക് വന്നാൽ ആ അനുസ്വാരം കേവല'മ'കാരമായി (മ എന്ന അക്ഷരത്തിന്റെ വർണം അഥവാ മ് എന്ന്) എഴുതും.

ഉദാഹരണം:
सा पुस्तकम् अपठत्। (സാ പുസ്തകമ് അപഠത്). ഈ വാചകത്തിൽ पुस्तकम् (പുസ്തകമ്) എന്ന വാക്കിനെ തുടർന്ന് അ എന്ന സ്വരം വരുന്നു. അതിനാൽ മ് എന്ന് എഴുതിയിരിക്കുന്നു.

എന്നാൽ, ഒരു വാക്യത്തിൽ, അനുസ്വാരത്തിൽ അവസാനിക്കുന്ന ഒരു വാക്കിനെ തുടർന്ന് വരുന്ന വാക്ക് തുടങ്ങുന്നത് വ്യഞ്ജനത്തിലാണെങ്കിൽ അനുസ്വാരം മാറ്റമില്ലാതെ നിൽക്കുന്നു.

ഉദാഹരണങ്ങൾ:
अहं विद्यालयं गच्छामि। (അഹം വിദ്യാലയം ഗച്ഛാമി). ഈ വാക്യത്തിൽ अहं (അഹം), विद्यालयं (വിദ്യാലയം) എന്നീ വാക്കുകളെ തുടർന്ന് വ്യഞ്ജനത്തിലാരംഭിക്കുന്ന വാക്കുകൾ വരുന്നു. അതിനാൽ അനുസ്വാരം നിലനിൽക്കുന്നു.

ഒരു വാക്യം അവസാനിക്കുന്നത് അനുസ്വാരത്തിലവസാനിക്കുന്ന ഒരു വാക്കുകൊണ്ടാണെങ്കിൽ ആ അനുസ്വാരം കേവല'മ'കാരം (മ്) ആയി മാറുന്നു.

ഉദാഹരണം:
अहं पाठम् अपठम्। (അഹം പാഠമ് അപഠമ്). ഈ വാക്യം അവസാനിച്ചിരിക്കുന്നത് अपठम् (അപഠമ്) എന്ന വാക്കിലാണ്. വാക്കിന്റെ അവസാനമുള്ള അനുസാരം കേവല'മ'കാരമായി (മ് എന്ന്) എഴുതിയിരിക്കുന്നു.

സംസ്കൃതത്തിൽ എഴുതുമ്പോൾ സ്വീകരിച്ചിരിക്കുന്ന ഈ നിയമങ്ങൾ ഉച്ചാരണത്തിലും പ്രകടമാണ്.

Remove ads

അനുസ്വാരം തമിഴിൽ

തമിഴിൽ അനുസ്വാരം ഇല്ല. മറ്റ് ഭാഷകളിലെ അനുസ്വാരത്തിനു സമാനമായി തമിഴിൽ കേവല'മ'കാരമോ അനുനാസികവർണങ്ങളോ ഉപയോഗിക്കുന്നു. ഉദാഹരണമായി, മലയാളത്തിൽ 'കഴകം' എന്നെഴുതുന്നത് തമിഴിൽ 'കഴകമ്' എന്നാണെഴുതുന്നതും ഉച്ചരിക്കുന്നതും; അതുപോലെ തന്നെ വണക്കമ്, ഇണക്‌കമ് തുടങ്ങിയ വാക്കുകളും.

അം ഉൾപ്പെടുന്ന ചില വാക്കുകൾ

  • അംപലം
  • അംമ
  • അംബ
  • അംബിക
  • അംബരം
  • അംബാരം
  • അംബരി
  • അംപി
  • അംമൻ
  • അംല
  • അംശം
  • അംശി
  • അംസം
  • അംപഴം
  • അംമില്
  • അംകരം
  • അംദേയം
  • അംതരം
  • അംകല
  • അംകം
  • അംകി
  • അംങം

അം മിശ്രിതാക്ഷരങ്ങൾ

  • അംമ (അം+അ)
  • അംമി (അം+ഇ)
  • അംമു (അം+ഉ)
  • അംയെ (അം+എ)
  • അംവൊ (അം+ഒ)
  • അമ്മഃ (അം+ഹ്)
  • അമ്മ് (അം+മ്)

ബാഹ്യകണ്ണികൾ

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads