പന്ത്രണ്ടാമത് ദലായ് ലാമ
From Wikipedia, the free encyclopedia
Remove ads
ടിബറ്റിലെ പന്ത്രണ്ടാമത് ദലായ് ലാമ ആയിരുന്നു ട്രിൻലേ ഗ്യാറ്റ്സോ (1857 ജനുവരി 26 – 1875 ഏപ്രിൽ 25).
രാഷ്ട്രീയ അരക്ഷിതാവസ്ഥയും ടിബറ്റിന്റെ അയൽരാജ്യങ്ങളിൽ യുദ്ധവും നടന്ന സമയമായിരുന്നു ഇദ്ദേഹത്തിന്റെ ഹ്രസ്വമായ ജീവിതകാലം. ക്വിങ് രാജവംശത്തിന്റെ തളർച്ച ടിബറ്റിനെയും തളർത്തി. ക്വിങ് രാജവംശം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വികാസശ്രമങ്ങൾക്കെതിരായി ടിബറ്റിനെ സഹായിച്ചിരുന്നു.
1858-ൽ ഇദ്ദേഹത്തെ ദലായ് ലാമയുടെ അവതാരമായി അംഗീകരിക്കുകയും 1860-ൽ കിരീടധാരണം നടക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പഠനകാലത്ത് യൂറോപ്യന്മാരെ ടിബറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ബ്രിട്ടൻ സിക്കിമിനും ഭൂട്ടാനുമെതിരായി നടത്തിയ യുദ്ധങ്ങളായിരുന്നു ഇതിന് കാരണം. ഈ രണ്ടു രാജ്യങ്ങളെയും ടിബറ്റിലെ ലാമമാർ ഒരു പരിധി വരെ നിയന്ത്രിച്ചിരുന്നു. ഇവരുമായുള്ള യുദ്ധങ്ങൾ ടിബറ്റിനെയും കോളനിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലാമമാർ കണ്ടത്. ഇത് സ്വീകാര്യമായിരുന്നില്ല. മെകോങ്, സാൽവീൻ എന്നീ നദികൾ വഴി മിഷനറിമാരും ടിബറ്റിൽ പ്രവേശിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. ടിബറ്റന്മാർ 1860 കളിൽ ടിബറ്റിന്മേൽ ക്വിങ് രാജവംശത്തിന്റെ അധികാരം ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചിരുന്നത്.[1]
ട്രിൻലേ ഗ്യാറ്റ്സോ 1873 മാർച്ച് 11-ന് ദലായ് ലാമയായി അധികാരത്തിലേറ്റു. ടിബറ്റിൽ അധികാരം സ്ഥാപിച്ചെടുക്കുന്നതിന് മുൻപുതന്നെ 1875 ഏപ്രിൽ 25-ന് അജ്ഞാതമായ ഒരു അസുഖം ബാധിച്ച് ഇദ്ദേഹം മരണമടഞ്ഞു.[2]
കുറച്ചുകാലം മാത്രം ജീവിച്ചിരുന്ന ദലായ് ലാമമാരുടെ കാലം ഒൻപതാമത്തെ അവതാരം മുതൽ പന്ത്രണ്ടാമത്തെ അവതാരം വരെയായിരുന്നു. ഇക്കാലത്ത് കാര്യങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത് പഞ്ചൻ ലാമമാരായിരുന്നു. ബാല്യത്തിലും യൗവനത്തിലും മരണമടഞ്ഞ ദലായ് ലാമമാരുടെ വിടവ് ഭരണത്തിൽ പ്രതിഫലിക്കാതെ സൂക്ഷിച്ചത് പഞ്ചൻ ലാമമാരാണ്.[3]
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads