ലാസ
From Wikipedia, the free encyclopedia
Remove ads
ചൈനയിലെ തിബെത്തിന്റെ തലസ്ഥാനമാണ് ലാസ(Lhasa).[1] ടിബറ്റൻ പീഠഭൂമിയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് ലാസ. സമുദ്രനിരപ്പിൽനിന്നും 3,490 മീറ്റർ (11,450 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന നഗരങ്ങളിൽ ഒന്നാണ്. പതിനേഴാം ശതകത്തിന്റെ മദ്ധ്യകാലം മുതൽ തിബെത്തിന്റെ തലസ്ഥാനവും ടിബെറ്റൻ ബുദ്ധമതത്തിന്റെ സാംസ്കാരിക പ്രധാന്യമുള്ള കേന്ദ്രങ്ങളിൽ ഒന്നുമാണ്.
Remove ads
പേരിനു പിന്നിൽ
ദൈവങ്ങളുടെ സ്ഥാനം എന്നാണ് ലാസ എന്ന വാക്കിന്റെ അർഥം. പുരാതന തിബെത്തൻ രേഖകളിൽ രാസ എന്നും രേഖപ്പെടുത്തിക്കാണാറുണ്ട്. [2]
ചരിത്രം

ഏഴാം നൂറ്റാണ്ടോടെ സോങ്ത്സെൻ ഗമ്പോ യാർലങ് റ്റ്സാങൊ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന ബ്രഹ്മപുത്രാ തടത്തിലെ തിബെത്തൻ സാമ്രാജ്യത്തിന്റെ പ്രധാന നേതാവായിത്തീർന്നു,[3] ഷാങ്ഷുങ്(Zhangzhung) എന്ന പടിഞ്ഞാറൻ രാജ്യം കീഴടക്കിയതിനുശേഷം 637-ൽ തന്റെ തലസ്ഥാനം റ്റക്റ്റ്സെ കൊട്ടാരത്തിൽനിന്നും യാർലങ് താഴ്വരയിലെ രാസയിലേക്ക് മാറ്റി(ലാസ), ഇന്ന് മരോപി മലയിൽ (Mount Marpori) പോടാല കൊട്ടാരം സ്ഥിതിചെയ്യുന്ന പ്രദേശത്ത് കെട്ടിടങ്ങൾ നിർമ്മിച്ചു.[4] 641 ആയപ്പോഴേക്കും ടിബറ്റൻ പ്രദേശം മുഴുവൻ കീഴടക്കിയ സോങ്ത്സെൻ ഗാമ്പൊ ആദ്യം നേപ്പാളിലെ ഭ്രികുതി(Bhrikuti) രാജകുമാരിയെയും [5] രണ്ട് വർഷത്തിനുശേഷം ടാങ് രാജവംശത്തിലെ വെഞ്ചെങ് രാജകുമാരിയെയും വിവാഹം കഴിച്ചു. ഭ്രികുതി രാജകുമാരിയാണ് സോങ്സ്റ്റൺ ഗാമ്പൊയെ ബുദ്ധമതാനുയായിയാക്കിയതെന്ന് കരുതപ്പെടുന്നു, 641ൽ അദ്ദേഹം ജൊഖാങ്, രാമൊചെ എന്നി ക്ഷേത്രങ്ങൾ നിർമ്മിച്ച് ഈ രാജകുമാരികൾ നൽകിയ അക്ഷോഭ്യ വജ്ര (ബുദ്ധന്റെ എട്ടാം വയസ്), ജോവൊ സഖ്യമുനി (ബുദ്ധന്റെ പന്ത്രണ്ടാം വയസ്) പ്രതിമകൾ പ്രതിഷ്ഠിച്ചു[6][7] പിന്നീട് ഒൻപതാം നൂറ്റാണ്ടിൽ ബോൺ മതവിശ്വാസിയായ ലാങ്ധർമന്റെ കാലഘട്ടത്തിൽ ലാസയിലെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു[8]
സോങ്സ്റ്റൺ ഗാമ്പൊയുടെ കാലശേഷം ചൈനീസ് സൈന്യം ലാഹ കീഴടക്കി ചുവന്ന കൊട്ടാരം തകർത്തുവെന്നാണ് ടിബെറ്റൻ വിശ്വാസം[9][10] എന്നാൽ ചൈനീസ് പണ്ഡിതർ ഇതിന് തെളിവുകൾ ഇല്ലെന്നാണ് അഭിപ്രായപ്പെടുന്നത് .[11] പിന്നീട് ഒൻപതാം നൂറ്റാണ്ടിൽ അഞ്ചാമത്തെ ദലൈ ലാമ പദവി ഏറ്റെടുക്കുന്നതുവരെ ടിബറ്റൻ പ്രദേശത്തിന്റെ പ്രധാന രാഷ്ട്രീയകേന്ദ്രം ലാസ ആയിരുന്നുല്ലെങ്കിലും മതകേന്ദ്രമെന്ന നിലയിൽ ലാസയുടെ പ്രധാന്യം വർദ്ധിച്ചുവന്നു .[12]
പദ്മസംഭവ ജോഖാങ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചതിനും, ഭൂമിയിലെ ദുഷ്ടശക്തികളെ കീഴടക്കിയതെന്ന ഐതിഹ്യവും ലാസയെ തിബെത്തിന്റെ കേന്ദ്രമായി കരുതപ്പെടാനിടയാക്കി.[13] 11-ആം നൂറ്റാണ്ടുമുതൽ ഇവിടെ ഇസ്ലാം മതവും പ്രചാരത്തിലുണ്ടായിരുന്നു.[14]
പതിനഞ്ചാം നൂറ്റാണ്ടിൽ ജെ റ്റ്സോങ്‌കപ മൂന്ന് ഗെലുഗ്പ ബുദ്ധമതവിഹാരങ്ങൾ സ്ഥാപിച്ചതോടെ ലാസ വീണ്ടും ഒരു പ്രധാന ബുദ്ധമതകേന്ദ്രമായി. ഗെൻഡേൻ, സെറ, ഡ്രേപെങ് എന്നിവയാണ് തിബെതിലെ ബുദ്ധമതോഥാനത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട ബുദ്ധമതവിഹാരങ്ങൾ.[15] അഞ്ചാമത്തെ ദലൈ ലാമയായ ലോബ്സാങ് ഗ്യാറ്റ്സോ (1617–1682) തിബെതിനെ ഏകീകരിക്കുകയും 1642-ൽ ഖോഷട്ടിലെ ഗുഷി ഖാന്റെ സഹായത്തോടെ ഭരണകേന്ദ്രം ലാസയിലേക്കു മാറ്റുകയും ചെയ്തു.
1987–1989 കാലത്തിൽ ബുദ്ധ സന്യാസിമാരുടേയും സന്യാസിനിമാരുടെയും നേതൃത്വത്തിൽ ചൈനീസ് ഗവണ്മെന്റിനെതിരായ പ്രക്ഷോഭങ്ങൾ നടന്നു. 1992-ലെ ഡേങ് ക്സിയായൊപെങിന്റെ സന്ദർശനത്തിനുശേഷം ഗവണ്മെന്റ് ലാസയിൽ സാമ്പത്തികപരിഷ്കാരങ്ങൾ നടപ്പിലാക്കി, കൂടാതെ എല്ലാ ഗവണ്മെന്റ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും വിദ്യാർഥികളും ബുദ്ധമതാചാരങ്ങൾ പിന്തുടരരുതെന്നും സന്യാസികൾ ഗവണ്മെന്റ് ഓഫീസുകളിലോ തിബെത് യൂണിവേഴ്സിറ്റിയിലോ പ്രവേശിക്കരുതെന്നും ഗവണ്മെന്റ് നിർദ്ദേശിച്ചു.
2000-മാണ്ടോടെ ലാസയിലെ 53 ച. �കിലോ�ീ. (570,000,000 sq ft) പ്രദേശം നഗരവൽക്കരിക്കപ്പെട്ടിട്ടുണ്ട്, ജനസംഖ്യയായ 170,000 ഔദ്യോഗിക കണക്കുകൾ പ്രകാരം 34.3% ഹാൻ വംശജരും 2.7% ഹൂയി വംശജരും ബാക്കി തിബത്തൻ വംശജരുമാണ്, എന്നാൽ തിബത്തൻ വംശജരല്ലാത്തവരുടെ എണ്ണം അൻപത് ശതമാനത്തിനും എഴുപത് ശതമാനത്തിനും ഇടയിലാണെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം.
Remove ads
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽനിന്നും ഏകദേശം 3,600 മീ (11,800 അടി)[16] ഉയരത്തിൽ തിബെത്തൻ പീഠഭൂമിയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ലാസയുടെ ചുറ്റും 5,500 മീ (18,000 അടി) വരെ ഉയരമുള്ള മലനിരകളാണ്. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്, സമുദ്രനിരപ്പിലെ അളവിന്റെ 68 ശതമാനം മാത്രമാണ്.[17] ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ലാസ നദി നഗരത്തിന്റെ തെക്കുഭാഗത്തായി ഒഴുകുന്നു.
കാലാവസ്ഥ
സമുദ്രനിരപ്പിൽനിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ തണുത്ത പാതി വരണ്ട കാലാവസ്ഥയാണ് (Köppen: BSk) ഇവിടെ അനുഭവപ്പെടുന്നത്. തണുത്തുറഞ്ഞ ശൈത്യകാലവും അധികം ചൂടില്ലാത്ത ഉഷ്ണകാലവും ആണ് ഇവിടെ അനുഭവപ്പെടുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads