നാലാം ദലായ് ലാമ

From Wikipedia, the free encyclopedia

നാലാം ദലായ് ലാമ
Remove ads

നാലാമത്തെ ദലായ് ലാമ ആയിരുന്നു യോൺടെൻ ഗ്യാറ്റ്സോ (1589–1617). ഇദ്ദേഹം ഒരു ജിനോങ് (മംഗോളിയൻ സ്ഥാനപ്പേര്). ടിബറ്റൻ കലണ്ടഋലെ എർത്ത്‌-ഓക്സ് വർഷത്തിന്റെ പന്ത്രണ്ടാം മാസം മുപ്പതാം ദിവസം മംഗോളിയയിലാണ് ഇദ്ദേഹം ജനിച്ചത്.[1] (മറ്റുചില സ്രോതസ്സുകൾ പറയുന്നത് ഇദ്ദെഹം എർത്ത്-ഓക്സ് വർഷത്തിന്റെ ആദ്യ മാസമാണ് ജനിച്ചതെന്നാണ്).[2] ചോകുർ ഗോത്രത്തിന്റെ ഖാൻ ആയിരുന്ന സുൽട്രിം ചോജിയുടെ മകനും അൾട്ടാൻ ഖാന്റെ പേരമകനുമായിരുന്നു യോൺടെൻ ഗ്യാറ്റ്സോ. സുൾട്രിം ചോജിയുടെ രണ്ടാമത്തെ ഭാര്യയായ ഫകെൻ നുല ആയിരുന്നു മാതാവ്. യോൺടെൻ ഗ്യാറ്റ്സോ ഒരു മംഗോൾ വംശജനായിരുന്നു. ആറാം ദലായ് ലാമ ഒഴിച്ചാൽ ടിബറ്റൻ വംശജനല്ലാത്ത ഏക ദലായ് ലാമയായിരുന്നു യോൺടെൻ ഗ്യാറ്റ്സോ. ആറാമത്തെ ദലായ് ലാമ സാങ്യാങ് ഗ്യാറ്റ്സോ ഒരു മോൺപ വംശജനായിരുന്നു.

വസ്തുതകൾ യോൺ‌ടെൻ ഗ്യാറ്റ്സോ, ഭരണകാലം ...
Remove ads

ജീവിതരേഖ

അൾട്ടാൻ ഖാന്റെ പേരമകനായിരുന്ന യോൺടെൻ ഗ്യാറ്റ്സോ മംഗോളിയയിലാണ് ജനിച്ചത്. ചോകുർ ഗോത്രത്തിന്റെ ഖാൻ ആയിരുന്ന സുൽട്രിം ചോജി ആയിരുന്നു പിതാവ്. സുൾട്രിം ചോജിയുടെ രണ്ടാമത്തെ ഭാര്യയായ ഫകെൻ നുല ആയിരുന്നു മാതാവ്.[3]

ടിബറ്റിന്റെ ഔദ്യോഗിക പ്രവാചകനായിരുന്ന നെചുങ്, മറ്റൊരു പ്രവാചകനായിരുന്ന ലാമോ സാങ്പ എന്നിവർ ദലായ് ലാമയുടെ അടുത്ത അവതാരം മംഗോളിയയിലാകും ജനിക്കുക എന്ന് പ്രവചി‌ച്ചിരുന്നു. ഇതേ സംയത്ത് മൂന്നാമത്തെ ദലായ് ലാമയുടെ പ്രധാന സഹായിയായിരുന്ന സുൽട്രിം ഗ്യാറ്റ്സോ മംഗോളിയയിൽ നിന്ന് ഒരു കത്തയ‌യ്ക്കുകയുണ്ടായി. ദലായ് ലാമയുടെ അവതാരം ജനിച്ചിട്ടുണ്ടെന്നുള്ള വിവരവും ജനനസമയ‌‌ത്തെ ചില അത്ഭുതങ്ങൾ സംബന്ധി‌ച്ച വിവരങ്ങളും ആയിരുന്നു കത്തിന്റെ ഉള്ളടക്കം.[1]

1601-ൽ ഡെപുങ് സന്യാസാശ്രമത്തിൽ നിന്നും യു രാജകുമാരിയുടെ പ്രതിനിധികളുമടങ്ങുന്ന ഒരു സംഘം ഇന്നർ മംഗോളിയയിലെ ക്വൈസേയി സന്ദർശിച്ച് യോൺടെൻ ഗ്യാറ്റ്സോയെ കണ്ടു.[4] യോൺടെൻ ഗ്യാറ്റ്സോയ്ക്ക് പത്തുവയസ്സുള്ളപ്പോൾ 1599-ൽ അദ്ദേഹത്തിന്റെ പിതാവുമൊത്ത് ടിബറ്റൻ സന്യാസികളും ഉദ്യോഗസ്ഥരുമായി ടിബറ്റിലേയ്ക്ക് പുറപ്പെട്ടു. ആയിരം മംഗോളിയൻ കുതിരപ്പടയാളികൾ ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവർ വഴിയിലെ എല്ലാ സന്യാസാശ്രമങ്ങളും സന്ദർശിച്ചശേഷം 1603-ലാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.[5]

ലാസയിലെത്തിയപ്പോൾ ഇദ്ദേഹത്തെ നാലാമത്തെ ദലായ് ലാമയായി അവരോധിച്ചു. സോങ്പ പരമ്പരയിലെ സാൻഗെൻ റിൻ‌ചെൻ ആണ് സന്യാസത്തിലേയ്ക്ക് യോൺടെൻ ഗ്യാറ്റ്സോയെ സ്വീകരിച്ചത്. സാൻഗെൻ ഗാഡെൻ സന്യാസാശ്രമത്തിന്റെ മേധാവിയായിരുന്നു.[6]

ഡ്രെപുങ് സന്യാസാശ്രമത്തിൽ ഇദ്ദേഹം പഠനമാരംഭിച്ചു. നാലാമത്തെ പഞ്ചൻ ലാമയായിരുന്ന ലോബ്സാങ് ചോക്യി ഗ്യാൽറ്റ്സെനിന്റെ ശിഷ്യനായിരുന്നു യോൺടെൻ ഗ്യാറ്റ്സോ. 1614-ൽ ഇദ്ദേഹത്തിൽ നിന്നാണ് യോൺടെൻ ഗ്യാറ്റ്സോ സന്യാസദീക്ഷ സ്വീകരിച്ചത്.[7]

യോൺടെൻ ഗ്യാറ്റ്സോ ഡ്രെപുങ് സന്യാസാശ്രമത്തിന്റെയും പിന്നീട് സെറ സന്യാസാശ്രമത്തിന്റെയും മേധാവിയായി.[8] പല ടിബറ്റന്മാരും ഇദ്ദേഹ‌ത്തെ തലവനായി അംഗീകരിച്ചില്ല. ഇദ്ദേഹത്തിൽ നിന്ന് അധികാരം കവർന്നെടുക്കാൻ പല ശ്രമങ്ങളും നടന്നു. ഇവയ്ക്ക് കാഗ്യുപ വിഭാഗത്തിറ്റ്നെ പിന്തുണയുണ്ടായിരുന്നു. 1605-ൽ കാഗ്യുക്കളെ പിന്തുണയ്ക്കുന്ന ഒരു രാജകുമാരൻ ലാസ പിടി‌ച്ചെടുക്കുകയും മംഗോൾ കുതിരപ്പടയാളികളെ തുരത്തുകയും ചെയ്തു. ഇദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സുള്ളപ്പോൾ യോദ്ധാക്കൾ ഡ്രെപുങ് സന്യാസാശ്രമം ആക്രമിച്ചതിനാൽ യോൺടെൻ ഗ്യാറ്റ്സോവിന് അവിടം വിട്ടോടേണ്ടിവന്നു.

1616-ൽ ഇദ്ദേഹം സാൻഗ്യിബ് ഹോട്ട് സ്പ്രിങ്ങിന് മുകളിലുള്ള ഗുഹകളിൽ താമസമാരംഭിച്ചു. പദ്മസംഭവയുടെ കാ‌ൽപ്പാട് ഇവിടെ ഒരു കുന്നിന്റെ ചരിവിൽ ഉണ്ടെന്നാണ് വിശ്വാസം.[7]

Remove ads

മരണം

സംശയാസ്പദമായ സാഹചര്യത്തിലാണ് ഇദ്ദേഹം മരണമടഞ്ഞത്. ഇദ്ദേഹം വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും തെളിവുകൾ ലഭ്യമല്ല. ഫയർ ഡ്രാഗൺ വർഷത്തിന്റെ പന്ത്രണ്ടാം മാസമാണ് (1617 ജനുവരി) ഇദ്ദേഹം മരണമടഞ്ഞത്.[9][10] 27 വയസായിരുന്നു പ്രായം.

ഇദ്ദേഹത്തിന്റെ പ്രധാന സഹായിയായ സോനം റാപ്ടെൻ (സോനം ചോഫെൽ) ആണ് അഞ്ചാമത്തെ ദലായ് ലാമയായ ചോങ്-ഗ്യ ആൺകുട്ടിയെ കണ്ടെത്തിയത്. അഞ്ചാമത്തെ ദലായ് ലാമയുടെ രാജപ്രതിനിധി (ദേസി) ആയും ഇദ്ദേഹം പ്രവർത്തിച്ചു.[3]

Remove ads

അടിക്കുറിപ്പുകൾ

  • Mullin, Glenn H. (2001). The Fourteen Dalai Lamas: A Sacred Legacy of Reincarnation, Clear Light Publishers. Santa Fe, New Mexico. ISBN 1-57416-092-3.
  • Stein, R. A. (1972). Tibetan Civilization, Stanford University Press. ISBN 0-8047-0806-1 (cloth); ISBN 0-8047-0901-7 (paper).
  • Thubten Samphel and Tendar (2004). The Dalai Lamas of Tibet. Roli & Janssen, New Delhi. ISBN 81-7436-085-9.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads