അഞ്ചാം ദലായ് ലാമ

From Wikipedia, the free encyclopedia

അഞ്ചാം ദലായ് ലാമ
Remove ads

അഞ്ചാമത്തെ ദലായ് ലാമയായിരുന്നു ഗവാങ് ലോബ്സാങ് ഗ്യാറ്റ്സോ (തിബറ്റൻ: ངག་དབང་བློ་བཟང་རྒྱ་མཚོ་; വൈൽ: ngag-dbang blo-bzang rgya-mtsho). 1617 മുതൽ 1682 വരെ ജീവിച്ചിരുന്ന ഇദ്ദേഹം ടിബറ്റിലെ ഒരു പ്രധാന ആത്മീയ നേതാവും രാഷ്ട്രീയാധികാരിയുമായിരുന്നു. ആഭ്യന്തരയുദ്ധങ്ങൾ അനവധിയുണ്ടായിരുന്ന ഒരു കാലത്തിനുശേഷം ടിബറ്റ് പ്രദേശത്തെ ആകെ ഏകീകരിച്ചത് ഇദ്ദേഹമാണ്. ഒരു സ്വതന്ത്ര ഭരണാധികാരി എന്ന നിലയിൽ ഇദ്ദേഹം ചൈനയുമായും മറ്റ് പ്രാദേശിക രാജ്യങ്ങളുമായും നയതന്ത്രബന്ധം സ്ഥാപിച്ചു. ആദ്യകാല യൂറോപ്യൻ പര്യവേഷകർ ഇദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഗ്യാറ്റ്സോ രചിച്ച ഗ്രന്ഥങ്ങൾ മതപരമായതും അല്ലാത്തവുമായ കാര്യങ്ങളെപ്പറ്റിയാണ്. ഇവ ആകെ 24 വോളിയങ്ങളുണ്ട്. ടിബറ്റിൽ ആകെ രാഷ്ട്രീയാധികാരം നേടിയ ആദ്യ ദലായ് ലാമയാണ് ഇദ്ദേഹം. മഹാനായ അഞ്ചാമൻ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

വസ്തുതകൾ ഗവാങ് ലോസാങ് ഗ്യാറ്റ്സോ, ഭരണകാലം ...
Remove ads

ആദ്യകാല ജീവിതം

യാർലുങ് സാങ്പോ നദിയുടെ തെക്കുവശത്തായി യൂ എന്ന പ്രദേശത്താണ് അഞ്ചാമത്തെ ദലായ് ലാമ ആയിത്തീർന്ന ബാലൻ ജനിച്ചത്. ചൊൻഗ്യേ താഴ്വരയിലായിരുന്നു ഇത്. [1] ലാസയിൽ നിന്ന് തെക്ക് കിഴക്കായി രണ്ട് ദിവസം യാത്ര ചെയ്താലാണ് ഇവിടെ എത്താൻ സാധിക്കുക.[2] ന്യിങ്മ, കാഗ്യു പാരമ്പര്യങ്ങളുമായി ബന്ധമുള്ള ഒരു കുലീന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്.[3]

സന്യാസ ജീവിതം

ലോബ്സാങ് ചോക്യി ഗ്യാൽറ്റ്സെൻ എന്നയാളിൽ നിന്നായിരുന്നു ഇദ്ദേഹം സന്യാസദീക്ഷ സ്വീകരിച്ചത്. ലോബ്സാങ് ഗ്യാറ്റ്സോ എന്ന പേരായിരുന്നു കൂൻഗ മിഗ്യുർ ആദ്യം സ്വീകരിച്ചത്.[4] പൂർണ്ണ സന്യാസിയായപ്പോൾ ഗവാങ് എന്ന പേര് ഇതിനോട് കൂട്ടിച്ചേർക്കപ്പെട്ടു.[5]

പഞ്ചൻ ലാമയായിരുന്ന ലോബ്സാങ് ചോക്യി ഗ്യാൽറ്റ്സൺ (1570–1662) ഇദ്ദേഹത്തിന്റെ അടുത്ത സഹായിയും സുഹൃത്തുമായിരുന്നു.[6] തുബ്ടെൻ ജിഗ്മേ നോർബു, ഹ്യൂ ഇ. റിച്ചാർഡ്സൺ എന്നിവരുടെ അഭിപ്രായത്തിൽ പഞ്ചൻ ലാമ അമിതാഭ ബുദ്ധന്റെ അവതാരമാണ് പഞ്ചൻ ലാമ എന്ന് പ്രഖ്യാപിച്ചത് ഇദ്ദേഹമാണ്.[7][8]

Remove ads

കൃതികൾ

ലോബ്സാങ് ഗ്യാറ്റ്സോ ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. പണ്ഡിതൻ എന്ന നിലയിൽ ഇദ്ദേഹം പേരെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ തോന്നലുകളും സ്വതന്ത്രമായ വ്യാഖ്യാനങ്ങളും തന്റെ കൃതികളിൽ ഉൾപ്പെടുത്താൻ ഇദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.".[9] The 5th Dalai Lama would eventually assume complete power – including that of appointing his regents.

1643-ൽ ഗുഷി ഖാന്റെ അഭ്യർത്ഥനപ്രകാരം ഇദ്ദേഹം വിശദമായ ചരിത്രം രചിക്കുകയുണ്ടായി.[9]

ഭരണം

ഇദ്ദേഹമാണ് ലാസ വീണ്ടും ടിബറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്.[10] ഇവിടെ ഭരണം സ്ഥാപിച്ച ഇദ്ദേഹം ജില്ലകളിലെ ഗവർണർമാരെ നിയമിക്കുകയും മന്ത്രിമാരെ തിരഞ്ഞെടുക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്തു. തന്റെ റീജന്റിനെ ഇദ്ദേഹം പ്രധാനമന്ത്രിയായി (ദേസി) നിയമിച്ചു.[9] ഭരണാധികാരം ദേസി എന്ന അധികാരിയിൽ നിക്ഷിപ്തമായിരുന്നു. സൈനിക നയം ഗുഷി ഖാന്റെ നിയന്ത്രണത്തിലായിരുന്നു.[11]

അഞ്ചാം ദലായ് ലാമ 1645-ൽ പൊടാല കൊട്ടാരത്തിന്റെ നിർമ്മാണമാരംഭിച്ചു.[12] 1674-ൽ ഇദ്ദെഹം പത്താമത്തെ കർമപ ലാമയുമായി കൂടിക്കാഴ്ച നടത്തി. പൊട്ടാല കൊട്ടാരത്തിൽ വച്ചായിരുന്നു ഇത്. [9]

അഞ്ചാം ദലായ് ലാമ ഒരു കേന്ദ്രീകൃത ദ്വിതല ഭരണസംവിധാനം സ്ഥാപിച്ചു. സാധാരണക്കാരും സന്യാസിമാരും ദലായ് ലാമ എന്ന സ്ഥാനത്തിനു കീഴിൽ ജോലി ചെയ്യാൻ ആരംഭിച്ചു. ഈ സംവിധാനം ആധുനിക കാലം വരെ നിലനിന്നു. ഇദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാണ് മതഭരണം എന്ന സംവിധാനം എല്ലാ പൗരന്മാർക്കും ബാധകമായത്.

ബാഹ്യ ബന്ധങ്ങൾ

Thumb
അഞ്ചാമത്തെ ദലായ് ലാമ സുൻഷി ചക്രവർത്തിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിന്റെ ക്വിങ് രജവംശ ചിത്രം. ബെയ്ജിങ്, 1653.

ഇദ്ദേഹമായിരുന്നു ബെയ്‌ജിങ് സന്ദർശിച്ച ആദ്യ ദലായ് ലാമ. സുൻഷി ചക്രവർത്തിയുടെ ക്ഷണമനുസരിച്ചാണ് ഇദ്ദേഹം ബെയ്ജിങ് സന്ദർശിച്ചത്.

മൂന്ന് യൂറോപ്യൻ പര്യവേഷകർ ഇക്കാലത്ത് ടിബറ്റ് സന്ദർശിച്ചിട്ടുണ്ട്. ഇതിൽ മൂന്നാമത്തെ സംഘവുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തുകയുണ്ടായി.

ഒരു ദലായ് ലാമയെ ആദ്യമായി കണ്ട യൂറോപ്യന്മാർ ഓസ്ട്രിയക്കാരനായ ജൊഹാനസ് ഗ്രൂബർ, ആൽബർട്ട് ഡോർവിൽ എന്നിവരാണ്. 1661-ൽ ഗ്രൂബറും ഡോർവിലും പീക്കിങിൽ നിന്ന് ആഗ്രയിലേയ്ക്കുള്ള യാത്രക്കിടെ ലാസയിലൂടെ യാത്രചെയ്തു.[13]

Remove ads

മരണം

65 വയസ്സിൽ 1682-ൽ ഇദ്ദേഹം മരണമടഞ്ഞുവെങ്കിലും ഇക്കാര്യം 1696 വരെ ഇദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായ ദേസി സാൻഗ്യേ ഗ്യാറ്റ്സോ ഒരു രഹസ്യമാക്കിവച്ചു. സാൻഗ്യേ ഗ്യാറ്റ്സോ ദലായ് ലാമയുടെ മകനാണ് എന്ന് ഒരു ഊഹം അക്കാലത്ത് പരക്കെ ഉണ്ടായിരുന്നു. 1679-ലാണ് ഗ്യാറ്റ്സോയെ ദേസിയായി നിയമിച്ചത്.[14] പൊടാല കൊട്ടാരം പണിതീർക്കുക, അയൽ രാജ്യങ്ങൾ ഈ തക്കം നോക്കി ടിബറ്റിൽ ഇടപെടാൻ അനുവദിക്കാതിരിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഇതിനുപിന്നിൽ.[15] ആറാമത്തെ ദലായ് ലാമ ഭരണമേൽക്കുന്നതുവരെ റീജന്റായും ഇദ്ദേഹം പ്രവർത്തിച്ചു.

Remove ads

അവലംബം

സ്രോതസ്സുകൾ

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads