ആറാം ദലായ് ലാമ

From Wikipedia, the free encyclopedia

ആറാം ദലായ് ലാമ
Remove ads

സങ്‌യാങ് ഗ്യാറ്റ്സോ (തിബറ്റൻ: ཚངས་དབྱངས་རྒྱ་མཚོ; വൈൽ: tshangs-dbyangs rgya-mtsho; ZWPY: Cangyang Gyamco) (1 മാർച്ച് 1683  15 നവംബർ 1706) ആറാമത്തെ ദലായ് ലാമയായിരുന്നു. മോൺപ വംശജനാ‌യിരുന്ന ഇദ്ദേഹം ഇപ്പോൾ ഇന്ത്യയിലുള്ള തവാങ് ടൗണിന് 5 കിലോമീറ്റർ ദൂരെയുള്ള ഉർഗെല്ലിങ് സന്യാസാശ്രമത്തിലാണ് ജനിച്ചത്.[1] അരുണാചൽ പ്രദേശിലെ വലിയ തവാങ് സന്യാസാശ്രമത്തിന് അടു‌ത്താണ് ഇത്.[2]

വസ്തുതകൾ സൻഗ്യാങ് ഗ്യാറ്റ്സോ, ഭരണകാലം ...

കുട്ടിക്കാലത്തുതന്നെ നല്ല ബുദ്ധിശക്തി പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം യാഥാസ്ഥിതികനല്ലായിരുന്നു. സന്തോഷവും മദ്യവും സ്ത്രീകളും ഇദ്ദേഹത്തിന്റെ താല്പര്യങ്ങളി‌ൽപ്പെട്ടിരുന്നു.[3] 1706-ൽ ബീജിങ്ങിലേയ്ക്കുള്ള യാത്രയിൽ ക്വിങ്ഹായിക്കടുത്തുവച്ച് ഇദ്ദേഹം അപ്രത്യക്ഷനായി. കൊല്ലപ്പെട്ടതായിരിക്കാം എന്ന് ഊഹിക്കപ്പെടുന്നു. ആറാമത് ദലായ് ലാമ രചിച്ച കവിതകൾ ആധുനിക ടിബറ്റിൽ ഇപ്പോഴും പ്രചാരമുള്ളവയാണ്. ഇവയ്ക്ക് ചൈനയുടെ മറ്റ് ഭാഗങ്ങളിലും ജനപ്രീതിയുണ്ട്.

Remove ads

ആദ്യകാല ജീവിതം

Thumb
അരുണാചൽ പ്രദേശിലുള്ള ആറാം ദലായ് ലാമയുടെ ജന്മസ്ഥലം. ഉർഗെല്ലിങ് സന്യാസാശ്രമം, തവാങ് ടൗൺ, അരുണാചൽ പ്രദേശ്, ഇന്ത്യ

സങ്യാങ് 1683 മാർച്ച് ഒന്നാം തീയതി ഇന്ന് ഇന്ത്യയുടെ ഭാഗമായ മോൺ തവാങ് എന്ന സ്ഥലത്താണ് ജനിച്ചത്. ഇന്ന് അരുണാചൽ പ്രദേശ് സംസ്ഥാനത്തിലാണിത്. ഉർഗെല്ലിങ് സന്യാസാശ്രമത്തിലെ ലാമ താഷി ടെൻസിൻ ആയിരുന്നു പിതാവ്. നിധി കണ്ടുപിടിത്തക്കാരനായ പേമ ലിങ്പയുടെ വംശത്തിൽ പെട്ടയാളായിരുന്നു പിതാവ്. സെവാങ് ലാമോ എന്ന രാജകുടുംബത്തിൽ പെട്ട മോൺപ സ്ത്രീയായിരുന്നു അമ്മ.[4]

ഇദ്ദേഹത്തിന്റെ ജീവിതത്തെയും മരണത്തെയും സംബന്ധിച്ച് ധാരാളം കഥകളുണ്ട്. ഇദ്ദേഹത്തിന്റെ ജനനത്തിനു മുൻപ് അമ്മയായ സെവാങിന് ചില അത്ഭുതങ്ങൾ ദർശിക്കാൻ സാധിച്ചു എന്നതാണ് ഒന്ന്. ഗർഭത്തിന്റെ ആദ്യ മാസത്തിൽ നെല്ല് കുത്തിക്കൊണ്ടിരുന്നപ്പോൾ ഉരലിൽ വെള്ളം നിറഞ്ഞു എന്നതാണ് ഒരദ്ഭുതം. ഒരു അരുവിയിൽ നിന്ന് വെള്ളം കുടിച്ചപ്പോൾ അത് പാലായി മാറി എന്നതാണ് മറ്റൊരു അത്ഭുതം. ഈ സംഭവത്തിനു ശേഷം ഈ അരുവി ഓമ-സികാങ് (പാലുപോലുള്ള വെള്ളം) എന്നാണറിയപ്പെടുന്നത്.

സാൻജെ ടെൻസിൻ എന്നായിരുന്നു ഇദ്ദേഹത്തിന് ആദ്യം നൽകിയ പേര്. പിന്നീട് സന്യാസിമാർ ഇത് ഗവാങ് ഗ്യാംറ്റ്സോ എന്നാക്കി മാറ്റണമെന്ന് നിർദ്ദേശിച്ചു. കുട്ടിയെ ദൈവിക ശക്തികൾ സംരക്ഷിക്കുന്നതായി മുത്തച്ഛൻ സ്വപ്നം കണ്ടിരുന്നു എന്നും ഒരു വലിയ സൈന്യം കുട്ടിയെ തട്ടിക്കൊണ്ടുപോകുവാൻ വന്നു എന്ന് അമ്മ സ്വപ്നം കണ്ടിരുന്നു എന്നും വിശ്വാസമുണ്ട്. രണ്ട് സൂര്യന്മാർ ആകാശത്ത് തിളങ്ങുന്നതായി ഇദ്ദേഹത്തിന്റെ അച്ഛന്റെ അച്ഛൻ സ്വപ്നം കണ്ടിരുന്നു.

Remove ads

ചരിത്രപരമായ പശ്ചാത്തലം

അഞ്ചാമത്തെ ദലായ് ലാമ 1682-ൽ മരിച്ചിരുന്നുവെങ്കിലും റീജന്റായ ദേസി സാങ്യേ ഗ്യാറ്റ്സോ (വൈൽ: sangs rgyas rgya mtsho) മരണം ഒരു രഹസ്യമാക്കി വച്ചിരുന്നു. ഭരണസ്ഥിരത ഉറപ്പുവരുത്താനും പൊടാല കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കുവാനും വേണ്ടിയായിരുന്നു ഇത്. ഭിക്ഷുക്കൾ ടിബറ്റിൽ ദലായ് ലാമയ്ക്കുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും പുനരവതാരം ടിബറ്റിന് പുറത്താണെന്ന് പിന്നീട് തീരുമാനിച്ചു. ലിങ് എന്ന പേരുള്ള ഒരു താഴ്വരയിലാണ് ജനനം എന്ന് അവർ തീരുമാനിച്ചു. തവാങിൽ ഇത്തരം മൂന്ന് താഴ്വരകളുണ്ടാ‌യിരുന്നു - ഉർഗ്യാൻലിങ്, സാൻഗെലിങ്, സോർഗെലിങ് എന്നിവ.

1697-ലാണ് പൊടാലയിൽ നിന്നുള്ള ഭിക്ഷുക്കൾ ഉർഗ്യാൻലിങിൽ വന്ന് ഇദ്ദെഹത്തി‌ന്റെ മാതാവിൽ നിന്ന് കുട്ടിയെ ഏറ്റെടുത്തത്. തവാങിൽ നിന്ന് 7 ദിവസം യാത്ര ചെയ്താലേ പോട ലാസയിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ. ഇവർ ആദ്യ ദിവസം സോണയിലാണ് തങ്ങിയത്. ഇത് (ചൈനയിലെ കുവോണ തടാകത്തിനടുത്താണ്). ഇവിടെ ഇദ്ദേഹം പെൺകുട്ടികളുമായി കിടക്ക പങ്കിട്ടു. ടിബറ്റൻ നിയമങ്ങൾക്കെതിരായി ഇദ്ദേഹം എപ്പോഴും കലഹിച്ചിരുന്നു. ഒടുവിൽ ഇദ്ദേഹം ഒരു മദ്യപാനിയായി മാറി. ടിബറ്റിൽ എത്തിയശേഷം സാൻഗ്യേ ഗ്യറ്റ്സോ ക്വിങ് ചൈനയിലെ കാങ്സി ചക്രവർത്തിക്ക് അഞ്ചാം ദലായ് ലാമ മരിച്ചു എന്നറിയിക്കുവാനും ആറാമത്തെ ദലായ് ലാമയെ കണ്ടുപിടിച്ചു എന്നറിയിക്കുവാനുമായി ഒരു പ്രതിനിധി സംഘത്തെ അയച്ചു.[4]

1697 ഒക്റ്റോബറിൽ ഇദ്ദേഹം ആറാമത്തെ ദലായ് ലാമയായി ചുമതലയേറ്റു.[4]

Remove ads

ദലായ് ലാമയായുള്ള ജീവിതം

സങ്‌യാങ് മികച്ച കവിതകളും ഗാനങ്ങളും രചിച്ചിരുന്നു. ഗെലുഗ് പാരമ്പര്യത്തിനെതിരായി സഞ്ചരിക്കാനായിരുന്നു ഇദ്ദേഹത്തിന് താല്പര്യം.

മദ്യപാനവും സ്ത്രീകളും പുരുഷന്മാരുമായുള്ള സാമീപ്യവും ഇദ്ദേഹത്തിന്റെ ജീവിതരീതിയുടെ ഭാഗമായിരുന്നു. പ്രണയത്തെപ്പറ്റി ഇദ്ദേഹം കവിതകൾ എഴുതിയിരുന്നു.[5][6] ഇദ്ദേഹം ലാസയിലെ ബർഖോർ എന്ന സ്ഥലത്ത് ട്രോംസിഖാങ് കൊട്ടാരം നിർമ്മിക്കുവാൻ ഉത്തരവിട്ടു. പഞ്ചൻ ലാമയെ സന്ദർശിച്ച് തന്റെ സന്യാസദീക്ഷ തിരിച്ചെടുക്കുവാൻ ഇദ്ദേഹം അഭ്യർത്ഥിച്ചു.

ഒരു സന്യാസിയെപ്പോലെയല്ല ഒരിക്കലും സൻഗ്യാങ് ഗ്യാറ്റ്സോ ജീവിച്ചത്. ഇതിനർത്ഥം ഇദ്ദേഹം ദലായ് ലാമ സ്ഥാനം ഒഴിഞ്ഞു എന്നായിരുന്നില്ല. പല്ലക്കിൽ സഞ്ചരിക്കുന്നതിനും കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനും പകരം നടക്കാനായിരുന്നു ഇദ്ദേഹത്തിന് താല്പര്യം. സാധാരണക്കാരുടെ വസ്ത്രങ്ങളായിരുന്നു ഇദ്ദേഹം ധരിച്ചിരുന്നത്. ഉദ്യാനങ്ങൾ സന്ദർശിക്കുകയും രാത്രികൾ ലാസയിലെ തെരുവുകളിൽ മദ്യപിച്ചും പാട്ടുപാടിയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചും ചിലവഴിക്കുകയും പതിവായിരുന്നു. പൊടാല കൊട്ടാരത്തിന്റെ അടുത്തുള്ള ഒരു തമ്പിലേയ്ക്ക് ഇദ്ദേഹം താമസം മാറ്റി. പിന്നീട് 1702-ൽ പഠനത്തിന്റെ ഭാഗമായി ഈ രീതികൾ ഇദ്ദേഹം ഉപേക്ഷിച്ചു.

പിടികൂടലും കാണാതാകലും

ചൈനയിലെ കാങ്സി ചക്രവർത്തിയുടെ അനുമതിയോടെ ലാ-ബ്സാങ് ഖാൻ ടിബറ്റിലെ റീജന്റിനെ കൊല്ലുകയും ആറാമത് ദലായ് ലാമയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.[4][7] 1706 ജൂൺ ഇരുപത്തെട്ടിന് സങ്‌യാങിനെ പുറത്താക്കുകയും 1707-ൽ 25 വയസ്സുള്ള ഗവാങ് യെഷേ ഗ്യാഗ്സോയെ യഥാർത്ഥ ദലായ് ലാമയായി നിയമിക്കുകയും ചെയ്തു. ടിബറ്റൻ ജനത പൊതുവിൽ ഇത് സ്വീകരിച്ചില്ല. സങ്യാങിന്റെ സ്ഥാനമാണ് പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്നത്.[7][8] ഗവാങ് യെഷേ ഗ്യാഗ്സോ അവലോകിതേശ്വരന്റെ അവതാരമായാണ് ടിബറ്റൻ ജനത കണക്കാക്കുന്നത്.[9]

ക്വിങ്ഹായിക്കടുത്ത് 15 നവംബർ 1706-ൽ ഇദ്ദേഹത്തെ കാണാതായി. ഇതാണ് ഇദ്ദേഹത്തിന്റെ ശവകുടീരം പോടാല കൊട്ടാരത്തിൽ ഇല്ലാത്തതിന് കാരണം.[10] ചൈനയിലോ മംഗോളിയയിലോ ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നും ഊഹമുണ്ട്.

ടിബറ്റിന്റെ അഭ്യർത്ഥനയനുസരിച്ച് നടന്ന സുൻഗാർ ആക്രമണത്തിൽ ലാ-ബ്സാങ് ഖാൻ 1717-ൽ മരണമടഞ്ഞു.[7]

ലിതാങിൽ ജനിച്ച കെൽസാങ് ഗ്യാറ്റ്സോ പിന്നീട് ഏഴാം ദലായ് ലാമയായി.

Remove ads

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads