എ.കെ-47
From Wikipedia, the free encyclopedia
Remove ads
സോവിയറ്റ് യൂണിയന് വേണ്ടി മിഖായേൽ കലാഷ്‌നികോവ് വികസിപ്പിച്ചെടുത്ത 7.62 എം.എം. അസോൾട്ട് റൈഫിളാണ് എ.കെ. 47(Russian: Автомат Калашникова). 1949 ൽ സോവിയറ്റ് ആംഡ് ഫോഴ്സ്സസ് എ.കെ. 47 ഔദ്യോഗികമായി അംഗീകരിച്ചു.
Remove ads
ചരിത്രം
രൂപത്തിൻറെ പശ്ചാത്തലം
ജർമ്മൻകാരാണ് അസോൾട്ട് റൈഫിൾ എന്ന ആശയം പ്രാവർത്തികമാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിനിടെ മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചു. അന്നുണ്ടായിരുന്ന ആയുധങ്ങൾ അതീവ ശക്തിയുള്ളതായിരുന്നു[2][3][4][5]. ഒരു സബ് മെഷീൻഗണ്ണിന്റെ ശക്തിയും റൈഫിളിന്റെ പരിധിയും ചേരുന്ന ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമം ജർമ്മൻകാർ തുടങ്ങി[6][7][8][4] . ഇതിനായി അവർ 7.92x57mm കാട്രിഡ്ജ് 7.92x33mm ആയി ചുരുക്കുകയും ഭാരം കുറഞ്ഞ വെടിയുണ്ട ഉപയോഗിക്കുകയും ചെയ്തു. ദൂരപരിധി ചെറുതായിരുന്നെങ്കിലും നിയന്ത്രാണാധീനമായിരുന്നു അതിന്റെ പ്രവർത്തനം[9][10][11][4]. എസ്.റ്റി.ജി. 44 ആയിരുന്നു ഈ പരിഷ്കാരത്തിന്റെ ഫലം[4][12][13][14]. മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് എന്നുള്ള കണ്ടെത്തൽ റഷ്യയെ ഇരുത്തി ചിന്തിപ്പിച്ചു[15][16]. എസ്.റ്റി.ജി. 44-ൽ സോവിയറ്റുകാർ ആകൃഷ്ടരായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എസ്.റ്റി.ജി. 44 പോലെ ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമമാരംഭിച്ചു[17][18].
റഷ്യൻ കരസേനയിലെ ടാങ്ക് കമാൻഡറായിരുന്ന മിഖായേൽ കലാഷ്‌നികോവ് ഇതിനുള്ള ശ്രമമാരംഭിച്ചു. 1941-ൽ നാസികൾക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ കമാൻഡറായിരുന്ന കലോനിഷ്കോവിന് മാരകമായ മുറിവ് പറ്റി. ആശുപത്രിയിൽ വെച്ച്, അന്നോളം നിർമ്മിച്ചവയിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിലായി കമാൻഡർ[19].ചെളിയും മഞ്ഞും ഉള്ളടത്ത് ഉപയോഗിക്കാൻ പറ്റിയതായിരിക്കണം എന്നതായിരുന്നു ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷം കലോനിഷ്കോവും സംഘവും തങ്ങളുടെ പുതിയ റൈഫിൾ അവതരിപ്പിച്ചു[4]. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവർത്തക തോക്കായിരുന്നു അത്. കലോനിഷ്കോവിന്റെ റൈഫിളുകൾ കൂടുതൽ മികച്ചവയാണെന്ന് തെളിയിക്കപ്പെട്ടു. എ.എ. ഡെദേവ്, എഫ്. ബൾക്കിൻ എന്നിവരുടെ മാതൃകയുമായി കലോനിഷ്കോവിന്റെ മാതൃക മത്സരിച്ചു. 1946-ൽ കലോനിഷ്‌കോവിന്റെ സഹായിയായിരുന്ന അലക്സാണ്ടർ സെത്സെവ് AK-1 ന്റെ മാതൃകയിൽ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. എങ്കിലും കലോനിഷ്കോവിന്റെ തോക്കിന് പ്രചാരം ലഭിച്ചു. മുൻപുള്ള എല്ലാ റൈഫിൾ സാങ്കേതികതകളുടേയും മിശ്രിതമാണ് എ.കെ-47 എന്നു ചുരുക്കതിൽ പറയാം.
Remove ads
സവിശേഷതകൾ
എ.കെ. ഉത്പാദിപ്പിക്കാൻ അധികം ചിലവില്ലാത്തതും മെയിൻറെൻസ് കുറവുള്ളതും ലളിതവുമായ ഒരു തോക്കാണ്.[20]
സോവിയറ്റ് യൂണിയന് പുറത്തുള്ള ഉത്പാദനം


മിലിട്ടറി വകഭേദങ്ങൾ മാത്രം.
Remove ads
വകഭേദങ്ങൾ
- AK-47 1948–51, 7.62x39mm – ഏറ്റവും പഴയത്, with the Type 1 stamped sheet metal receiver, ഇപ്പോൾ ദുർലഭം.
- AK-47 1952, 7.62x39mm – തടി കൊണ്ടുള്ള പിടിയും ഹാൻഡ്ഗാർഡും. Barrel and chamber are chrome plated to resist corrosion. ഭാരം 4.2 കി.ഗ്രാം (9.3 lb) ആണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads