അക്കാപുൽകോ

From Wikipedia, the free encyclopedia

അക്കാപുൽകോ
Remove ads

മെക്സിക്കോയിൽ പസിഫിക് തീരത്തുള്ള തുറമുഖ പട്ടണവും ടൂറിസ്റ്റ്കേന്ദ്രവുമാണ് അക്കാപുൽകോ. പ്രകൃതിദത്തമായ സൗകര്യങ്ങൾ കൊണ്ട് ലോകത്തിലെ ഒന്നാംകിടയിലുള്ള ഒരു തുറമുഖമാണിത്. സ്പാനിഷ് ആധിപത്യകാലത്ത് (1521-1822) ഫിലിപ്പീൻസിലേക്കും മറ്റും പോകുന്ന പടക്കപ്പലുകളുടെ താവളമായിരുന്നു അക്കാപുൽകോ.[1]

വസ്തുതകൾ അക്കാപുൽകോ, Country ...

നഗരത്തിന്റെ ചുറ്റും നെടുംതൂക്കായി പൊങ്ങിനിൽക്കുന്ന പർവതങ്ങൾ ഉണ്ട്. എന്നാൽ അവ ഉൾനാടൻ പട്ടണങ്ങളുമായി കരമാർഗ്ഗമുള്ള സമ്പർക്കത്തിനു തടസം സൃഷ്ടിക്കുന്നില്ല. മെക്സിക്കോസിറ്റി ഉൾപ്പെടെയുള്ള നഗരങ്ങൾ ഈ തുറമുഖവുമായി റോഡുമാർഗ്ഗം വ്യാപാരബന്ധം പുലർത്തിപ്പോരുന്നു. സാൻഫ്രാൻസിസ്കോ വഴി പനാമാതോടിലൂടെ കിഴക്കോട്ടു പോകുന്ന എല്ലാ കപ്പലുകളും ഇവിടെയും അടുക്കുന്നു. തന്മൂലം ഇതു വാണിജ്യ പ്രധാനമായ ഒരു തുറമുഖമാണ്. പഞ്ഞി, പഞ്ചസാര, സോപ്പ്, മസ്ലീൻ, പുകയില, കൊക്കോ, തുകൽസാധനങ്ങൾ എന്നിവ പ്രധാന കയറ്റുമതികളിൽ ഉൾപ്പെടുന്നു. ആഴക്കടൽ മീൻപിടുത്തം ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഇതു ഒരു ഒഴിവുകാല ഉല്ലാസകേന്ദ്രമാണ്. പട്ടണത്തിലെ ജനസംഖ്യ: 6,38,000 (2003).[2]

Remove ads

അവലംബം

പുറംകണ്ണികൾ

വീഡിയോ

ബാഹ്യകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads