മീൻപിടുത്തം
മത്സ്യത്തെ പിടിക്കുന്ന പ്രവൃത്തി From Wikipedia, the free encyclopedia
Remove ads
മത്സ്യങ്ങളെ പിടികൂടുന്ന പ്രവൃത്തിയെയാണ് മത്സ്യബന്ധനം അഥവാ മീൻപിടുത്തം എന്ന് വിളിക്കുന്നത്. സാധാരണഗതിയിൽ സ്വതന്ത്രമായി കാണുന്ന മത്സ്യങ്ങളെയാണ് ഇപ്രകാരം പിടിക്കുന്നത്. കൈകൊണ്ട് തപ്പിപ്പിടിക്കുക, കുത്തിയെടുക്കുക, വലയിട്ടുപിടിക്കുക, ചൂണ്ടയിടൽ കെണിയിൽ പെടുത്തുക തുടങ്ങി ധാരാളം മത്സ്യബന്ധനരീതികളുണ്ട്.
മൊളസ്കുകൾ, സെഫാലോപോഡുകൾ, ക്രസ്റ്റേഷ്യനുകൾ, എഖൈനോഡേമുകൾ മുതലായ ജലജീവികളെ പിടികൂടുന്നതിനും മത്സ്യബന്ധം എന്ന് പറയാറുണ്ടെങ്കിലും കൃഷി ചെയ്യുന്ന മത്സ്യങ്ങളെ പിടിക്കുന്നത് മീൻപിടുത്തമാണെന്ന് പറയാറില്ല. തിമിംഗിലത്തെപ്പോലെയുള്ള കടൽ സസ്തനികളെ വേട്ടയാടുന്നതും മീൻപിടുത്തമല്ല.
ലോകത്തിൽ 3.8 കോടി മത്സ്യബന്ധനത്തൊഴിലാളികളും മത്സ്യക്കൃഷിക്കാരുമുണ്ട് എന്ന് എഫ്.എ.ഒ. കണക്കാക്കുന്നു. മത്സ്യബന്ധനവും മത്സ്യക്കൃഷിയും 50 കോടിപ്പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നുണ്ട്.[1] 2005-ലെ കണക്കനുസരിച്ച് പ്രതിശീർഷം 14.4 കിലോ മത്സ്യം വീതം മത്സ്യബന്ധനത്തിലൂടെ യും 7.4 കിലോഗ്രാം മത്സ്യക്കൃഷിയിലൂടെയും ലഭിക്കുന്നുണ്ട്.[2] ഒരു വിനോദം എന്ന നിലയ്ക്കും മത്സ്യബന്ധനത്തിന് പ്രാധാന്യമുണ്ട്.
Remove ads
ചരിത്രം


40,000 വർഷങ്ങൾക്കുമുൻപ് പ്രാചീനശിലായുഗത്തിൽ തന്നെ മത്സ്യബന്ധനം നിലവിലുണ്ടായിരുന്നു.[3] തിയാൻയുവാൻ മനുഷ്യന്റെ 40,000 വർഷം പഴക്കമുള്ള അസ്ഥി ഐസോട്ടോപ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് വ്യക്തമായത് അയാൾ സ്ഥിരമായി ശുദ്ധജലമത്സ്യങ്ങൾ ഭക്ഷിച്ചിരുന്നു എന്നാണ്.[4][5] പര്യവേഷണത്തിലൂടെ കണ്ടെത്തിയ കക്കത്തോടിന്റെ കൂനകൾ,[6] മീൻ മുള്ളുകൾ ഗുഹാചിത്രങ്ങൾ എന്നിവ കടൽ മത്സ്യങ്ങൾക്ക് ഭക്ഷണത്തിലുണ്ടായിരുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.
പുരാതനകാലത്ത് നൈൽ നദിക്കരയിൽ ജീവിച്ചിരുന്നവർ അപ്പോൾ പിടിച്ച മത്സ്യങ്ങളെക്കൂടാതെ ഉണക്കിയ മത്സ്യങ്ങളും കഴിച്ചിരുന്നു.[7] ഇന്ത്യയിൽ പാണ്ഡ്യന്മാർ ബി.സി. ഒന്നാം നൂറ്റാണ്ടിൽ തന്നെ മുത്ത് ശേഖരിച്ചിരുന്നു. തൂത്തുക്കുടിയിലെ ഇവരുടെ തുറമുഖം കടലിൽ മുങ്ങി മുത്ത് ശേഖരിക്കുന്നതിന് പ്രശസ്തമായിരുന്നു. കടൽ മത്സ്യങ്ങൾ ഗ്രീക്ക് സംസ്കാരത്തിന്റെയും പ്രധാന ഭാഗമായിരുന്നു.[8] കലയിൽ മത്സ്യബന്ധനം അധികം പ്രത്യക്ഷപ്പെടാത്തത് ഈ മേഖലയുടെ സാമൂഹിക സ്ഥിതി താഴ്ന്നതായിരുന്നു എന്ന് സൂചിപ്പിക്കുന്നു. റോമിലെ മത്സ്യബന്ധനം സംബന്ധിച്ച മൊസൈക്കുകൾ ലഭ്യമാണ്.[9] പെറുവിലെ മോച്ചെ ജനത മൺ പാത്രങ്ങളിൽ മീൻപിടുത്തക്കാരെ ചിത്രീകരിച്ചിരുന്നു.[10]
Remove ads
സാങ്കേതികവിദ്യ

മീനിനെ തപ്പിപ്പിടിക്കുക, കുന്തം കൊണ്ട് കുത്തുക, വലയ്ക്കകത്താക്കുക, ചൂണ്ടയിടുക കുടുക്കിൽ പെടുത്തുക എന്നിങ്ങനെ പല തരം മത്സ്യബന്ധനരീതികളുണ്ട്. മീനുകളുടെ സ്വഭാവവും കൂട്ടത്തോടെയുള്ള ദേശാടനവും, തീറ്റതേടലും ആവാസവ്യവസ്ഥയും അനുസരിച്ച് മത്സ്യബന്ധനരീതികളിൽ മാറ്റങ്ങൾ വേണ്ടിവരും.[11]
മത്സ്യബന്ധന നൗകകൾ

കടലിലും തടാകങ്ങളിലും പുഴകളിലും മറ്റും മീൻ പിടിക്കാൻ പലതരം നൗകകൾ ഉപയോഗിക്കുന്നുണ്ട്. എഫ്.എ.ഒ.യുടെ കണക്കനുസരിച്ച് 2004-ൽ വ്യാവസായിക മത്സ്യബന്ധനത്തിനുപയോഗിക്കുന്ന 40 ലക്ഷം മത്സ്യബന്ധനബോട്ടുകളുണ്ടായിരുന്നു.[12]
പരമ്പരാഗത മത്സ്യബന്ധനം
പരമ്പരാഗത മാർഗ്ഗങ്ങളിലൂടെ നടത്തുന്ന മത്സ്യബന്ധനം ധാരാളം മനുഷ്യർ ഇപ്പോഴും പിന്തുടരുന്നുണ്ട്.
കേരളത്തിൽ നദികൾ, കുളങ്ങൾ, തടാകങ്ങൾ എന്നിവിടങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പലതരം രീതികൾ ഉപയോഗിച്ചു വരുന്നു.
കടലിലെ മത്സ്യബന്ധനം
മത്സ്യബന്ധനവ്യവസായം

മീൻ പിടിക്കുന്നതോ, വളർത്തുന്നതോ, മത്സ്യസംസ്കരണം നടത്തുന്നതോ, മത്സ്യം സൂക്ഷിച്ചുവയ്ക്കുന്നതോ, ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതോ വിൽക്കുന്നതോ വ്യാവസായികാടിസ്ഥാനത്തിൽ നടത്താവുന്നതാണ്. ഇതിൽ പരമ്പരാഗത മത്സ്യബന്ധനവും വിനോദത്തിനായുള്ള മത്സ്യബന്ധനവും ഉൾപ്പെടും.[13] മനുഷ്യർക്ക് ഭക്ഷണത്തിനെന്നതുകൂടാതെ മറ്റു വ്യവസായങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗപ്പെടാറുണ്ട്.
മത്സ്യക്കൃഷി
വ്യാവസായികാടിസ്ഥാനത്തിൽ കുളങ്ങളിലും മറ്റും മത്സ്യം കൃഷി ചെയ്യുന്നതിനെയാണ് മത്സ്യക്കൃഷി എന്ന് വിളിക്കുന്നത്. മീൻ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്ന സ്ഥലത്തെ മത്സ്യ ഹാച്ചറി എന്നാണ് വിളിക്കുന്നത്.
മത്സ്യോൽപ്പന്നങ്ങൾ
മത്സ്യവും മത്സ്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുക്കളും ലോകമാസകലം ഭക്ഷണത്തിനുപയോഗിക്കുന്നുണ്ട്. കടലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങളും മത്സ്യങ്ങളുമാണ് ലോകത്തിലെ ഏറ്റവും മികച്ച മാംസ്യ സ്രോതസ്സുകൾ. ലോകത്ത് ഭക്ഷിക്കുന്ന ജന്തുജന്യ പ്രോട്ടീന്റെ 14–16 ശതമാനം മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്നതാണ്. [14]
തുകൽ, പിഗ്മെന്റുകൾ, തുടങ്ങി ഭക്ഷണത്തിനല്ലാതെയുള്ള പല ആവശ്യങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഗവേഷണങ്ങൾക്കും അക്വേറിയത്തിൽ ഉപയോഗിക്കാനായും മീൻ പിടിക്കുന്നവരുണ്ട്.
മത്സ്യക്കച്ചവടം
Remove ads
മത്സ്യബന്ധനനിയന്ത്രണം

മത്സ്യസമ്പത്തിനെ സംരക്ഷിക്കാൻ മത്സ്യബന്ധനം നിയന്ത്രിതമായും ശാസ്ത്രീയമായും നടത്തേണ്ടതുണ്ട്. ആധുനിക കാലത്ത് സർക്കാർ നിയന്ത്രിക്കുന്നതായ ചട്ടങ്ങളാണ് മത്സ്യബന്ധനത്തെ നിയന്ത്രിക്കുന്നത്.
മത്സ്യബന്ധനമേഖലയെ നിയന്ത്രിക്കുന്നതും മനസ്സിലാക്കുന്നതും സംബന്ധിച്ചുള്ള ശാസ്ത്രമേഖലയെ ഫിഷറീസ് സയൻസ് എന്നാണ് വിളിക്കുന്നത്.
ദീർഘകാലം തുടനാരാവുന്ന തരം മത്സ്യബന്ധനം
അമിതമായ മത്സ്യബന്ധനം, അബദ്ധത്തിൽ പിടികൂടുന്ന മത്സ്യങ്ങൾ, സമുദ്രമലിനീകരണം, മത്സ്യബന്ധനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, കാലാവസ്ഥാവ്യതിയാനം മത്സ്യക്കൃഷി തുടങ്ങിയവയെല്ലാം മത്സ്യസമ്പത്തിന്റെ ഭാവിയെ ബാധിക്കുന്നു.
Remove ads
കേരളത്തിൽ


മത്സ്യ ലേലം നടത്തിയാണ് കടലിൽ നിന്നു ലഭിക്കുന്ന മത്സ്യം വിപണനം ചെയ്യാറുള്ളത്.
സംസ്കാരത്തിലെ സ്വാധീനം
- സമൂഹം: മത്സ്യബന്ധനഗ്രാമങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ മത്സ്യബന്ധനം ഭക്ഷണമോ ജോലിയോ മാത്രമല്ല, ഒരു സാംസ്കാരിക മേൽവിലാസം തന്നെ മനുഷ്യർക്ക് നൽകുന്നു.[15]
- ഭാഷയിലുള്ള സ്വാധീനം: ധാരാളം പദപ്രയോഗങ്ങളിലും പഴഞ്ചൊല്ലുകളിലും മത്സ്യബന്ധനം സംബന്ധിച്ച വാക്കുകൾ കയറിക്കൂടിയിട്ടുണ്ട്.
- മതത്തിലുള്ള സ്വാധീനം: മത്സ്യബന്ധനത്തിന് ഇസ്ലാം, ക്രിസ്തുമതം ഉൾപ്പെടെ എല്ലാ മതങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്.[16][17][18] ബുദ്ധമതം, ജൈനമതം, സൊറാസ്ത്രീയനിസം, ഹിന്ദുമതം തുടങ്ങി ധാരാളം [19] മതങ്ങളിൽ മത്സ്യബന്ധനത്തിന് വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്.
കുറിപ്പുകൾ
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads