അൽ-ഗസ്സാലി

From Wikipedia, the free encyclopedia

Remove ads

ഇസ്ലാമിക മതപണ്ഡിതൻ, കർമ്മശാസ്ത്രജ്ഞൻ, ദാർശനികൻ, ജ്യോതിശാസ്ത്രജ്ഞൻ, മനഃശാസ്ത്രജ്ഞൻ, സൂഫി എന്നീ നിലകളിൽ പ്രശസ്തനാണ് അബൂഹാമിദ് മുഹമ്മദിബ്നുമുഹമ്മദ് അൽ ഗസ്സാലി (1058-ഡിസംബർ 19, 1111)[3][4]. (ഹിജ്റ വര്ഷം 450-505)സൂഫിയായിരുന്ന അദ്ദേഹം പേർഷ്യയിലെ ഖുറാസാൻ പ്രവിശ്യയിലെ ത്വൂസിലാണ്‌ ജനിച്ചതും മരണമടഞ്ഞതും.ഹുജ്ജത്തുൽ ഇസ്ലാം എന്ന അപരനാമത്തിൽ പ്രശസ്തനാണ് ഗസ്സാലി.തത്വചിന്തകന്മാരുടെ അയുക്തികത എന്ന ഗ്രന്ഥത്തിലൂടെ ഗ്രീക്ക് സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക അതിഭൗതികതയിൽ നിന്ന് ഇസ്‌ലാമികതത്ത്വചിന്തയെ വേർതിരിക്കാൻ അദ്ദേഹത്തിനായി. സംശയത്തിന്റെയും അജ്ഞേയതയുടെയും രീതികളുടെ ആദ്യപ്രയോക്താവായി അദ്ദേഹത്തെ കരുതുന്നു. ജീവിതത്തിന്റെ അവസാനകാലങ്ങളിൽ സൂഫിചിന്തകളിൽ ആകൃഷ്ടനായ ഗസ്സാലിയുടെ ഗ്രന്ഥങ്ങളിൽ മാസ്റ്റർ പീസാണ് "ഇഹയാ ഉലൂമിദ്ധീൻ ".

വസ്തുതകൾ ഇസ്ലാമിക തത്ത്വചിന്തകൻ അബൂ ഹാമിദ് മുഹമ്മദ് ഇബ്നു മുഹമ്മദ് അൽ ഗസ്സാലി, പൂർണ്ണ നാമം ...

വില്യം മോണ്ട്ഗോമറി വാട്ട് മുതലായ ചരിത്രകാരന്മാർ മുഹമ്മദിന്‌ ശേഷമുള്ള ഏറ്റവും മഹാനായ മുസ്ലിമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു[5]. നിയോപ്ലാറ്റോണിക് തത്ത്വചിന്തയുടെ ഖണ്ഡനത്തിലൂടെ അതിനെ ഇസ്‌ലാമികലോകത്തുനിന്ന് തുടച്ചുനീക്കുവാൻ ഗസ്സാലിക്ക് സാധിച്ചു.

Remove ads

ജീവിത രേഖ

  • 450/1058 ഇമാം ഗസ്സാലി തൂസിൽ ജനിച്ചു
  • പഠനാവശ്യാർഥം നിശാപൂരിലേക്ക് യാത്രപോയി
  • 478/1085 അൽ ജുവൈനി (Imam al-Haramyan) എന്ന ഗുരുനാഥന്റെ മരണം. നിസാമുൽ മുൽക്കിന്റെ കാമ്പിലേക്ക് മടങ്ങി.
  • 484/1091 ബാഗ്ദാദിലെ നിസാമിയ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായി.
  • 485/1092 നിസാമുൽ മുൽക്ക് ഖുറാസാനിൽ വെച്ച് കൊല്ലപ്പെട്ടു.
  • 488/1095 ബാഗ്ദാദിലെ നിസാമിയ വിട്ടു ( Dhu’l - Qa’da 488/ November 1095 ൽ).
  • 498/1105 സ്വന്തം നാടായ തൂസിലേക്ക് മടങ്ങി
  • 499/1106 നിസാമിയയിൽ അധ്യാപകനായി തിരിച്ചെത്തി.
  • 505/1111 ഇമാം ഗസ്സാലി അന്തരിച്ചു[6]
Remove ads

പ്രധാന കൃതികൾ

Thumb
പ്രബോധനം ഇമാം ഗസ്സാലി പതിപ്പ്

ഫിലോസഫി

  • മഖാസിദുൽ ഫലാസിഫ(Aims of Philosophers)[7]
  • തഹാഫതുൽ ഫലാസിഫ (The Incoherence of the Philosophers)[7]
  • മിയാറുൽ ഇൽമ് ഫീ ഫന്നിൽ മൻതിഖ് (Criterion of Knowledge in the Art of Logic)[7]
  • മിഹാഖുൽ നസർ ഫിൽ മൻതിഖ് (Touchstone of Reasoning in Logic)
  • അൽ ഖിസ്താസുൽ മുസ്തഖീം(The Correct Balance)[7]

തിയോളജി

  • അൽ മുൻകിദ് മിനൽ ദലാൽ (Rescuer from Error)
  • ഹുജ്ജത്തുൽ ഹഖ് (Proof of the Truth)
  • അൽ ഇഖ്തിസാദ് ഫിൽ ഇത്തിഖാദ് (Median in Belief)
  • അൽ മഖ്സദ് അൽ അസ്നാ ഫി ശറഹ് അസ്മാ അളളാഹുൽ ഹുസ്നാ(The best means in explaining Allah's Beautiful Names)
  • ജവാഹിറുൽ ഖുറാൻ വ ദുറാറുഹ് (Jewels of the Qur'an and its Pearls)
  • മിശ്കാത്തുൽ അൻവറ്] (The Niche of Lights)

സൂഫിസം

  • മീസാനുൽ അമൽ (Criterion of Action)[8]
  • ഇഹ്‌യാ ഉലൂമുദ്ദീൻ "മതവിജ്ഞാനത്തിന്റെ പുനർജ്ജനി"[8]
  • ബിദായത്തുൽ ഹിദായ (Beginning of Guidance)[8]
  • കീമിയായി സാദാത്ത് (The Alchemy of Happiness) [a resumé of Ihya'ul ulum, in Persian)[8]
  • നാസിഹുൽ മുൽക് (Counseling Kings) [in Persian][8]
  • അൽ മുൻഖിദ് മിന ദ്ദലൽ (Rescuer from Error)[8]
  • മിൻഹാജുൽ ആബിദീൻ (Methodolgy for the Worshipers)[7]

നീതിശാസ്ത്രം

  • ഗസ്സാലിയുടെ ഫത് വകൾ (Verdicts of al-Ghazali)
  • അൽ വസീത് ഫിൽ മതാബ് (The medium [digest] in the Jurisprudential school)
  • കിതാബു തഹദീബ് (Prunning on Legal Theory)
  • അൽ മുസ്തഫ (The Clarified in Legal Theory)
  • അസാസുൽ ഖിയാസ് (Foundation of Analogical reasoning)
Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads