Remove ads

കീടഭോജിസസ്യങ്ങളിൽ വരുന്ന ഒരു ജനുസാണ് ആൽഡ്രോവാൻഡ (Aldrovanda). ചെറുകീടങ്ങളെ ആകർഷിച്ച് കെണിയിലാക്കി ദഹിപ്പിച്ച് ആഹാരമാക്കാനുള്ള ഘടനാവിശേഷങ്ങളോടു കൂടിയ സസ്യങ്ങളെയാണ് കീടഭോജിസസ്യങ്ങൾ (insectivorous plants) എന്നുവിളിക്കുന്നത്. ബൊലൊഗ്നയിലെ ബൊട്ടാണിക്കൽ ഗാർഡനായ ഓർട്ടൊ ബൊട്ടാണിക്കൊ ഡെൽയൂണിവേഴ്സിറ്റ ഡി ബൊലൊഗ്നയുടെ സ്ഥാപകനായ യുലീസ്സെ ആൽഡ്രോവാൻഡ യുടെ ഓർമക്കായാണ് ഈ ജീനസ്സിന് ആൽഡ്രോവാൻഡ എന്ന പേരുവന്നത്. ഈ ജീനസ്സിലെ ഒരുപാടു സസ്യങ്ങൾ നാമാവശേഷമായവയാണ്. ആൽഡ്രോവാൻഡ വെസിക്കുലോസ അഥവാ വാട്ടർവീൽ എന്ന സസ്യം ആൽഡ്രോവാൻഡ ജീനസ്സിൽ നിലനിൽക്കുന്ന സസ്യങ്ങളിലൊന്നാണ്, ഈ സസ്യത്തെ ലോകത്തിന്റ പലഭാഗത്തു (യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ) നിന്നും കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.[1][2][3]

വസ്തുതകൾ ആൽഡ്രോവാൻഡ Temporal range: Paleocene - Recent, Scientific classification ...
Remove ads

വിവരണം

ആൽഡ്രോവാൻഡ വെസിക്കുലോസ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, വേരുകളില്ലാത്ത, ചെറിയ ജല സസ്യമാണ്. ഇവയുടെ നീളം 1.5 മുതൽ 20 സെ.മി. ആണ്.[4] ഇവയുടെ കാണ്ഠത്തിൽ വായു അറകൾ ഉണ്ട്. കാണ്ഠത്തിന്റെ ഓരോ 3 മുതൽ 4 സെ.മി. വരെയുള്ള ഭാഗങ്ങളിൽ നിന്നും ഓരോ ശാഖകൾ രൂപപ്പെടുനിന്നു, 11മി.മി. മാത്രം വലിപ്പം വെക്കുന്ന ഓരോ ശാഖയിലും 5 മുതൽ 9 ഇലകൾ വരെ കാണാം. കരയിലുള്ള കീടഭോജി സസ്യങ്ങളേക്കാൾ വേഗത്തിൽ വളരുന്ന കീടഭോജിസസ്യങ്ങളാണ് ആൽഡ്രോവാൻഡ വെസിക്കുലോസ. ചില സമയത്ത് ഒരു ദിവസം 4 മുതൽ 9 മി.മി. വരെ വളരാറുണ്ട്. മിതോഷ്ണമേഖലകളിൽ ശീതകാലത്ത് ഇത്തരം ചെടികൾ നിദ്രാവസ്ഥയിൽ ആയിരിക്കും. ഉഷ്ണമേഖലയിൽ ആൽഡ്രോവാൻഡ വെസിക്കുലോസ ചെടികൾ നിദ്രാവസ്ഥയിലേക്ക് പോകാറില്ല. ചൂടുകൂടിയ പ്രദേശങ്ങളിലാണ് (25 °C ൽ) ഇത്തരം ചെടികൾ പുഷ്പിക്കുന്നതും വിത്തുകളുണ്ടാകുന്നതും. ചൂട് 25 °C ൽ കൂടുതലാണെങ്കിൽ ആൽഡ്രോവാൻഡ വെസിക്കുലോസ ഒരുപ്രാവശ്യം മാത്രമേ പുഷ്പിക്കാറുള്ളു. ഇവയുടെ പൂക്കൾക്ക് വെള്ള/ഇളം റോസ് നിറമായിരിക്കും. മിതോഷ്ണമേഖലകളിൽ ഇവ പുഷ്പിക്കാറില്ല, പരാഗണം നടക്കാതെയാണ് ഇത്തരം മേഖലകളിൽ പുതിയ സസ്യങ്ങളുണ്ടാകുന്നത്. ആറോളം പരുപരുത്ത രോമങ്ങളും 60-80 പല്ലുകളും ഇലകളുടെ അഗ്രഭാഗത്തായി സജ്ജീകരിച്ചാണ് ആൽഡ്രോവാൻഡ വെസിക്കുലോസ അതിന്റെ കെണികളൊരുക്കിയിരിക്കുന്നത് . കെണികൾക്കുള്ളിലായി ഉത്തേജകരോമങ്ങളുണ്ട്, ഇവ ഇര കെണിയിലകപ്പെട്ടാൽ കെണി അടയ്ക്കുവാനായി സഹായിക്കുന്നു. 0.01 – 0.02 സെക്കന്റാണ് കെണി അടയ്ക്കുന്നതിന്റെ വേഗത.

Remove ads

വംശനാശം സംഭവിച്ച സ്പീഷിസുകൾ

വിത്തുകളുടേയും പരാഗരേണുക്കളുടേയും ഫോസിലുകളിൽ നിന്നാണ് വംശനാശം സംഭവിച്ച സ്പീഷിസുകൾ തിരിച്ചറിഞ്ഞത്.[5] ഫോസിൽ പാളികളിൽ നിന്നും തിരിച്ചറിഞ്ഞ സ്പീഷിസാണ് ആൽഡ്രോവാൻഡ ഇനോപ്പിനേറ്റ.

സ്പീഷിസുകൾ

  • ആൽഡ്രോവാൻഡ ബോറിസ്തെനിക്ക
  • ആൽഡ്രോവാൻഡ ക്ലവാറ്റ
  • ആൽഡ്രോവാൻഡ ഡോക്ടുറോവ്സ്കയി
  • ആൽഡ്രോവാൻഡ എലെനോറ്യ
  • ആൽഡ്രോവാൻഡ യൂറോപ്പ്യ
  • ആൽഡ്രോവാൻഡ ഇനോപ്പിനേറ്റ
  • ആൽഡ്രോവാൻഡ ഇന്റർമീഡിയ
  • ആൽഡ്രോവാൻഡ കുപ്രിയാനോവെ
  • ആൽഡ്രോവാൻഡ മെഗലൊപോലിറ്റിന
  • ആൽഡ്രോവാൻഡ നാന
  • ആൽഡ്രോവാൻഡ ഒവാറ്റ
  • ആൽഡ്രോവാൻഡ പ്രെവെസിക്കുലോസ
  • ആൽഡ്രോവാൻഡ റുഗോസ
  • ആൽഡ്രോവാൻഡ സിബ്രിക്ക
  • ആൽഡ്രോവാൻഡ സൊബൊലെവി
  • ആൽഡ്രോവാൻഡ
  • ആൽഡ്രോവാൻഡ വെസിക്കുലോസ
  • ആൽഡ്രോവാൻഡ സൂസൈ

അറിയപ്പെടാത്ത സ്പീഷിസുകൾ ഇനിയുമുണ്ട്. വിത്തുകളിൽ നടത്തിയ SEM പരീക്ഷണങ്ങളിൽ കാണുന്നുണ്ടെങ്കിലും പലതരത്തിൽ സ്പീഷിസുകളെ വേർതിരിച്ചിരിക്കുന്നതെപ്പറ്റി വിമർശനങ്ങളുണ്ട്.[6]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads