അലെപ്പോ
From Wikipedia, the free encyclopedia
Remove ads
സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലെപ്പോ (Arabic: حلب ['ħalab], Turkish: Halep, English:Aleppo). അലെപ്പോ ഗവർണറേറ്റിന്റെ ആസ്ഥാനവും വടക്കൻ സിറിയയിലെ ഏറ്റവും വലിയ പട്ടണവുമാണിത്. ജനവാസമുറപ്പിക്കപ്പെട്ട ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണിത്.[7] ടെൽ ഖറാമെലിൽ കണ്ടെത്തിയ താമസ കെട്ടിടങ്ങളിലൂടെ, ബി.സി. പതിനൊന്നാം നൂറ്റാണ്ടുമുതൽ തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഖൽപെ, ഖാലിബൻ എന്നിങ്ങനെയാണ് പുരാതനകാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത്. ഗ്രീക്കുകാരുടെ ഇടയിൽ ബിറോയ് എന്നും അറിയപ്പെട്ടു. കുരിശുയുദ്ധകാലത്തും പിന്നീട് ഫ്രഞ്ച് ഭരണകാലത്തും അലിപ് (alep) എന്ന പേരായിരുന്നു ഉപയോഗിച്ചു വന്നിരുന്നത്. അലെപ്പോ എന്നത് അലിപിന്റെ ചെരിച്ചുള്ള ഉച്ചാരണ രീതിയാണ്. 'ശുദ്ധപാൽ' എന്നാണ് അറബിയിൽ അലെപ്പോ എന്ന വാക്കിനർത്ഥം.
മദ്ധ്യധരണ്യാഴിക്കും യൂഫ്രട്ടീസിനും ഇടയിലുള്ള തന്ത്രപ്രധാന വാണിജ്യ സ്ഥാനമാണ് അലെപ്പോ. പ്രാരംഭഘട്ടത്തിൽ, പ്രധാന കുന്നിൽ ഉയർത്തപ്പെട്ട കൊട്ടാരത്തിനു ചുറ്റുമായി കൊച്ചു കുന്നുകളിന്മേൽ നിർമ്മിക്കപ്പെട്ടതായിരുന്നു അലെപ്പോ നഗരം. ഖുവെക് [(Quwēq (قويق)] എന്ന ചെറു നദി നഗരത്തിലൂടെ ഒഴുകുന്നു.
Remove ads
അവലംബം
കുറിപ്പുകൾ
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads