സഖ്യസേന അധിനിവേശ കാലഘട്ടം (ജർമ്മനി)

From Wikipedia, the free encyclopedia

സഖ്യസേന അധിനിവേശ കാലഘട്ടം (ജർമ്മനി)
Remove ads

രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിയെ പരാജയപ്പെടുത്തിയതിന് ശേഷം, വിജയിച്ച സഖ്യകക്ഷികൾ ജർമ്മനിയുടെ മേൽ സംയുക്ത അധികാരവും പരമാധികാരവും ഉറപ്പിച്ചപ്പോൾ,സഖ്യകക്ഷികൾ ജർമ്മനിയെ ഭരിച്ച കാലഘട്ടമായിരുന്നു സഖ്യസേന അധിനിവേശ കാലഘട്ടം (1945-1949) (ജർമ്മനി) (ഇംഗ്ലീഷ്- Allied-occupied Germany അഥവാ Germany in the occupation period) (ജർമ്മൻ- Alliierte Besetzung Deutschlands അഥവാ Deutschland in der Besatzungszeit).

നാല് ശക്തികളായ സോവിയറ്റ് യൂണിയൻ, അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, എന്നീ രാജ്യങ്ങൾ ജർമ്മനിയെ 4 അധിനിവേശ മേഖലകളായി വിഭജിച്ചു- സോവിയറ്റ് മേഖല, അമേരിക്കൻ മേഖല, ബ്രിട്ടീഷ് മേഖല, ഫ്രഞ്ച് മേഖല. അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രഞ്ച് മേഖലകൾ ചേർന്ന് ജർമ്മനിയുടെ മൊത്തം പ്രദേശത്തിൽ മൂന്നിൽ രണ്ട് ഭാഗവും, സോവിയറ്റ് മേഖല മൂന്നിലൊന്ന് ഭാഗവുമാണ്. ബെർലിൻ, ജർമ്മനിയുടെ (മുൻ) തലസ്ഥാനം[1], പൂർണമായും സോവിയറ്റ് മേഖലക്കുള്ളിലാണെങ്കിലും, ഭരണപരമായ ആവശ്യങ്ങൾക്കായി മുൻ പറഞ്ഞ നാല് ശക്തികൾ ബെർലിനെ നാലായി വിഭജിക്കുകയുണ്ടായി.[2]

വസ്തുതകൾ ജർമ്മനിയുടെ സഖ്യസേന അധിനിവേശ കാലഘട്ടംAlliierte Besetzung Deutschlands, സ്ഥിതി ...

1945 ഓഗസ്റ്റ് പോട്ട്സ്ഡാം സമ്മേളനത്തിൽ ഈ വിഭജനം അംഗീകരിച്ചു.[3]

Remove ads

1938 നും 1945 നും ഇടയിൽ ജർമ്മനി പിടിച്ചടക്കിയ പ്രദേശങ്ങൾ

ഓസ്ട്രിയയിൽ നിന്നും ചെക്കോസ്ലോവാക്യയിൽ നിന്നും യുദ്ധത്തിന് മുമ്പ് ജർമ്മനി പിടിച്ചടക്കിയ എല്ലാ പ്രദേശങ്ങളും ഈ രാജ്യങ്ങളിലേക്ക് തിരിച്ചുകൊടുത്തു. യുദ്ധത്തിന് മുമ്പ് ലിത്വാനിയയിൽ നിന്ന് ജർമ്മനി പിടിച്ചടക്കിയ മെമ്മൽ ടെറിട്ടറി (Memel Territory) 1945 ൽ സോവിയറ്റ് യൂണിയൻ തങ്ങളിലേക്ക് കൂട്ടിച്ചേർക്കുകയും ലിത്വാനിയൻ എസ്എസ്ആറിലേക്ക് (Lithuanian Soviet Socialist Republic) മാറ്റുകയും ചെയ്തു. ബെൽജിയം, ഫ്രാൻസ്, ലക്സംബർഗ്, പോളണ്ട്, യുഗോസ്ലാവിയ എന്നിവിടങ്ങളിൽ നിന്ന് ജർമ്മനി പിടിച്ചടക്കിയ എല്ലാ പ്രദേശങ്ങളും അതത് രാജ്യങ്ങളിലേക്ക് തിരിച്ചുകൊടുത്തു.

Remove ads

അധിനിവേശ മേഖലകൾ

Thumb
ചുവപ്പ് നിറത്തിലുള്ള പ്രദേശം സോവിയറ്റ് സോൺ, പടിഞ്ഞാറൻ ജർമ്മനിയും കിഴക്കൻ ജർമ്മനിയും വിഭജിക്കുന്ന അതിർത്തി കറുപ്പ് നിറത്തിൽ. അമേരിക്കൻ, ബ്രിട്ടിഷ് സൈനികർ പിൻമാറിയ പ്രദേശം പർപ്പിൾ നിറത്തിൽ.

അമേരിക്കൻ മേഖല

തെക്കൻ ജർമ്മനിയിലെ അമേരിക്കൻ മേഖല ബവേറിയയും (ഫ്രഞ്ച് മേഖലയുടെ ഭാഗമായ റൈൻ പാലറ്റിനേറ്റ് പ്രദേശവും ലിൻഡൌ ജില്ലയും ഇല്ലാതെ) ഹെസ്സും (ഫ്രഞ്ച് മേഖലയുടെ ഭാഗമായ റെനിഷ് ഹെസ്സും മൊണ്ടാബോർ പ്രദേശവും ഇല്ലാതെ), , വ്യൂർട്ടെംബർഗിന്റെയും ബാഡന്റെയും വടക്കൻ ഭാഗങ്ങളുമാണ്. വൈസ്ബാഡനിൽ ( Wiesbaden ) പുതിയ തലസ്ഥാനം.

ബ്രിട്ടീഷ് മേഖല

Thumb
1984 ലെ ബെർലിനിലെ ബ്രിട്ടീഷ് അധിനിവേശ മേഖലയെ വേർതിരിക്കുന്ന റോഡ് ചിഹ്നം (ഇംഗ്ലീഷിലും ജർമ്മനിലും). തർജ്ജമ- "ബ്രിട്ടീഷ് മേഖല ഇവിടെ അവസാനിക്കുന്നു. ഈ രേഖ മറികടക്കരുത്"

1945 മെയ് ആയപ്പോഴേക്കും ബ്രിട്ടീഷ്, കനേഡിയൻ സൈന്യം നെതർലാന്റ്സിനെ മോചിപ്പിക്കുകയും വടക്കൻ ജർമ്മനിയെ കീഴടക്കുകയും ചെയ്തു. ജർമ്മൻ കീഴടങ്ങിയതോടെ കനേഡിയൻമാർ നാട്ടിലേക്ക് മടങ്ങി, വടക്കൻ ജർമ്മനി ബ്രിട്ടീഷുകാർ കൈവശപ്പെടുത്തി. ബ്രിട്ടീഷ് മേഖലയിൽ ഷ്‌ലെസ്വിഗ്-ഹോൾസ്റ്റീൻ, ഹാംബർഗ്, ലോവർ സാക്സണി, ഇന്നത്തെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നിവ ഉൾപ്പെടുന്നു. ബ്രിട്ടീഷ് സൈനിക സർക്കാർ ബാഡ് ഓയിൻഹൌസൻ ആസ്ഥാനമാക്കി.

ഫ്രഞ്ച് മേഖല

ഫ്രഞ്ച് റിപ്പബ്ലിക്കിന് ആദ്യം ജർമ്മനിയിൽ ഒരു ഫ്രഞ്ച് മേഖല അനുവദിച്ചിരുന്നില്ല, എന്നാൽ ബ്രിട്ടീഷ്, അമേരിക്കൻ സർക്കാരുകൾ പിന്നീട് തങ്ങളുടെ അധിനിവേശ മേഖലയുടെ ചില പടിഞ്ഞാറൻ ഭാഗങ്ങൾ ഫ്രഞ്ച് സൈന്യത്തിന് വിട്ടുകൊടുക്കാൻ സമ്മതിച്ചു.[4]

Thumb
ഫ്രഞ്ച് സേന 1946 ൽ ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിന് മുന്നിൽ.

വ്യക്തമായ പ്രായോഗികവും ലോജിസ്റ്റിക്കൽ കാരണങ്ങളാൽ, ഫ്രഞ്ചുകാർ സ്വന്തം രാജ്യത്തിന്റെ അതിർത്തിയിലുള്ള ജർമ്മനിയുടെ പ്രദേശങ്ങൾ കൈവശപ്പെടുത്തുമെന്ന് തീരുമാനിച്ചു, അതായത് തെക്കുപടിഞ്ഞാറൻ ജർമ്മനി.

അധിനിവേശ മേഖല സൃഷ്ടിക്കുന്നതിന്, ബ്രിട്ടീഷുകാർ സാർലാൻറ്, പാലറ്റിനേറ്റ്, റൈൻ നദിയുടെ ഇടത് കരയിലുള്ള പ്രദേശങ്ങൾ റെമാജെൻ (ട്രിയർ, കോബ്ലെൻസ്, മോണ്ടാബോർ എന്നിവയുൾപ്പെടെ) വിട്ടുകൊടുത്തു. അമേരിക്കക്കാർ തെക്കൻ ബാഡൻ-ബാഡൻ , തെക്കൻ ഫ്രീ പീപ്പിൾസ് സ്റ്റേറ്റ് ഓഫ് വുർട്ടെംബർഗ്, കോൺസ്റ്റാൻസ് തടാകത്തിലെ ലിൻഡാവു പ്രദേശം, റൈൻ നദിയുടെ കിഴക്ക് ഹെസ്സെയിലെ നാല് പ്രദേശങ്ങൾ എന്നിവ ഫ്രഞ്ചുകാർ ഏറ്റെടുത്തു.

ലക്സംബർഗ് മേഖല

1945 നവംബർ മുതൽ ലക്സംബർഗിന് "ഫ്രഞ്ച് മേഖലയ്ക്കുള്ളിൽ" ഒരു മേഖല അനുവദിച്ചു.[5] ജർമ്മനിയിലെ അവസാന ലക്സംബർഗ് സൈനികർ ബിറ്റ്ബർഗിൽ നിന്ന് 1955 ൽ പോയി.[5]

സോവിയറ്റ് മേഖല

സോവിയറ്റ് അധിനിവേശ മേഖല തുറിഞ്ചിയ, സാക്സോണി, സാക്സോണി-അൻഹാൾട്ട്, ബ്രാൻഡൻബർഗ്,മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ എന്നിവ ഉൾപ്പെടുന്നു. ജർമ്മനിയിലെ സോവിയറ്റ് മിലിട്ടറി അഡ്മിനിസ്ട്രേഷൻ ആസ്ഥാനം ബെർലിൻ-കാൾഷോർസ്റ്റിലാണ്.

Remove ads

ബെർലിൻ

സോവിയറ്റ് മേഖലയ്ക്കകത്ത് സ്ഥിതിചെയ്യുമ്പോൾ, രാജ്യത്തിന്റെ തലസ്ഥാനവും മുൻ നാസി ഗവൺമെന്റിന്റെ ഇരിപ്പിടവും എന്നതിന്റെ പ്രതീകാത്മക പ്രാധാന്യം കാരണം, ബെർലിൻ നഗരം സഖ്യശക്തികൾ സംയുക്തമായി കൈവശപ്പെടുത്തി, നാല് മേഖലകളായി വിഭജിച്ചു.

Thumb
ബെർലിനെ നാലായി വിഭജിച്ചപ്പോൾ- (നീല- ഫ്രഞ്ച് മേഖല) (പച്ച- ബ്രിട്ടിഷ് മേഖല) (ചുവപ്പ്- സോവിയറ്റ് മേഖല) (മഞ്ഞ- അമേരിക്കൻ മേഖല)

അധിനിവേശമുള്ള നാല് ശക്തികൾക്കും ബെർലിനിലുടനീളം "പ്രത്യേക അവകാശങ്ങൾ" ലഭിച്ചിട്ടുണ്ട് - ഇതിൽ സോവിയറ്റ് സെക്ട്ടർ ഓഫ് ബെർലിൻ ഉൾപ്പെടുന്നു, ഇത് മറ്റ് സോവിയറ്റ് മേഖലകളിൽ നിന്ന് നിയമപരമായി വേർതിരിക്കപ്പെടുകയും ചെയ്തു. ജർമ്മനിയുടെ മറ്റ് ഭാഗങ്ങളിലേക്ക് ഈ "പ്രത്യേക അവകാശങ്ങൾ" അധിനിവേശ ശക്തികൾക്ക് ഉണ്ടായിരുന്നില്ല.

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads