അൽത്തിങ്കി

From Wikipedia, the free encyclopedia

അൽത്തിങ്കി
Remove ads

ഐസ്ലൻഡിൻ്റെ പാർലമെൻ്റാണ് അൽത്തിങ്കി അഥവാ അൽത്തിംഗ്. ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പാർലമെൻ്ററി സ്ഥാപനമാണ്. ഐസ്ലൻ്റിൻ്റെ ഇന്നത്തെ തലസ്ഥാനമായ റെയ്ക്യവിക്കിന് ഏകദേശം 45 കിലോമീറ്റർ കിഴക്കുള്ള തിങ്ക്വെറ്റ്ലിറിലെ അസെംബ്ലി മൈതാനത്താണ് എ.ഡി. 930-ആമാണ്ടിൽ അൽത്തിങ്കി സമ്മേളനമാരംഭിച്ചത്. ഈ സംഭവത്തെ ഐസ്ലാൻഡിക് കോമൺവെൽത്തിൻ്റെ തുടക്കമായി കണക്കാക്കുന്നു. 1262-ൽ ഐസ്ലൻഡ്, നോർവെയുമായി ചേർന്നതിനുശേഷവും 1799 വരെ അൽത്തിങ്കി സമ്മേളനങ്ങൾ തിങ്ക്വെറ്റ്ലിറിൽത്തന്നെ തുടർന്നുപോന്നു. പിന്നീട് 45 വർഷത്തെ ഇടവേളക്കുശേഷം 1844-ൽ അൽത്തിങ്കി പുനർരൂപീകരിച്ച് റെയ്ക്യവിക്കിലേക്ക് മാറ്റി. അൽത്തിങ്കിഷൂസ് എന്ന പേരിലറിയപ്പെടന്ന ഇന്നത്തെ പാർലമെൻ്റ് കെട്ടിടം 1881-ലാണ് നിർമ്മിച്ചത്.

വസ്തുതകൾ Icelandic Parliament Alþingi Íslendinga, വിഭാഗം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads