മദ്ധ്യധരണ്യാഴി

കടൽ From Wikipedia, the free encyclopedia

മദ്ധ്യധരണ്യാഴിmap
Remove ads

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയാൽ ചുറ്റപ്പെട്ട ഉൾക്കടൽ ആണ് മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).

വസ്തുതകൾ മദ്ധ്യധരണ്യാഴി, സ്ഥാനം ...

കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്തൃതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകിഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകകരിങ്കടലുമായും തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ ചെങ്കടലുമായും ഇതിനെ ബന്ധിപ്പിക്കുന്നു.

സിസിലിക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയൻ, ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന ദ്വീപുകൾ.

റോൺപോ, നൈൽ എന്നീ പ്രശസ്ത നദികൾ മെഡിറ്ററേനിയൻ കടലിലാണ് പതിക്കുന്നത്. ‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയൻ’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപർവ്വതമാണ്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads